Posts

ഭൌമ മണിക്കൂർ

ഭൂമിയെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു ആ ഒത്തു കൂടൽ ,  ഭൂമിക്കു വേണ്ടി അവർ വൈദ്യുതി അണച്ച് ചിലര്  കവിത ചൊല്ലി, ചിലര് കഥ പറഞ്ഞു ചിലര് കരഞ്ഞു.... എല്ലാം കണ്ടും കെട്ടും നിലാവും  ഭൂമിയും മാത്രം .... എല്ലാം കഴിഞ്ഞു നേരം പുലര്ന്നു കുറച്ചു ചായക്കപ്പും ...കടലാസും ..പിന്നെ കത്തി തീര്ന്ന മെഴുകിന്റെ അവശിഷ്ടങ്ങളും ബാക്കി. എല്ലാത്തിനും സാക്ഷിയായി ഭൂമിയും പീന്നെ  ഒരു മാക്കാൻ തവളയും.

മോഡി പ്രകീര്‍ത്തനം രണ്ടാം ഭാഗം.

Image
പറഞ്ഞത് കെ എം ഷാജി ആയതു കൊണ്ട് ദേശാഭിമാനി അത് വാര്‍ത്തയാക്കി..ശത്രുവിന്റെ ശത്രു മിത്രം എന്നത് കൊണ്ട്      തങ്ങളുടെ  ഏറ്റവും വലിയ വിമര്‍ശകനെ ആര്‍ എസ് എസുകാരനക്കാന്‍ കിട്ടിയ അവസരം    എന്‍ ഡി എഫുകാര്‍   മുതലെടുത്തു ...  .  പ്രസ്തുത പ്രസംഗത്തിന്റെ ശബ്ദ രേഖ കേള്‍ ക്കുമ്പോഴാണ് പറഞ്ഞതും കേട്ടത് തമ്മിലുള്ള വ്യത്യാസം മനസ്സിലാവുന്നത്.  .ഷാജി പറയുന്നത് കേള്‍ക്കുക . (മോഡിയുടെ ഗുജറാത്ത്‌ ഗ്രാമങ്ങളുടെ ഗുജറാ തല്ല. നഗരങ്ങളുടെ വികസനമാണ്....അവിടെ ഒരു വ്യാവസായിക ഹാര്‍മണി ഹിന്ദുവും മുസ്ലിമും തമ്മിലുണ്ടായിരുന്നു.ആ  ഗുജറാത്തിന്റെ മണ്ണിലേക്ക് ടാറ്റക്കും   ബിരളക്കും    ഇടിച്ചു കയറാന്‍  സാധിക്കണമെങ്കില്‍ അവിടെ നില നിന്നിരുന്ന നല്ല ബിസിനസ് ബന്ധം  തകര്‍ക്കപെടെണ്ടതുണ്ടായിരുന്നു.ഗുജറാത്തില്‍ നരേന്ദ്ര മോഡി എന്നാ നരഭോജി മനുഷ്യന്റെ ചോര കുടിക്കുന്ന സമയത്ത് ഗുജറാത്തിലെ ഏറ്റവം വലിയ മനുഷ്യാവകാശ പ്രവര്‍ത്തക റ്റീസ്റ്റ സെതല്‍ വാദും  ജാവേദ്‌ അക്തരുമൊക്കെ പലപ്പോഴായി പറഞ്ഞ ഒരു കാര്യമുണ്ട് ഷാജീ നിങ...

ആവിഷ്കാര സ്വാതന്ത്ര്യം.

Image
" ന്താ കുട്ട്യേ,   ഈ ആവിഷ്കാര സ്വാതന്ത്ര്യം.. . ".                                                                      " പടച്ചോനെ കുടുങ്ങി ... അതേയ് കാക്ക..".  ഫേസ് ബുക്കില്‍ മെനക്കിട്ടു പോസ്റ്റ്‌ ഇടുമ്പോള്‍ കരുതീല്ല ,വൈകുന്നേരം ഹൈദ്രുകാക്കാന്റെ ചായക്കടയില്‍ ,ഒരു ചായേം പൊറോട്ട പെയിന്‍റും   അടിക്കുമ്പോള്‍ ( പൊറോട്ട പെയിന്റു എന്നാല്‍ പൊറോട്ട വിത്ത്‌ വെറും  കറി) ഇങ്ങനെ ഒരു ചോദ്യം .......  വിക്കിപീഡിയ യില്‍ നിന്ന് പഠിച്ച വിശദീകരണം  വിളമ്പി, അതും പോരാഞ്ഞു വളരെ ലളിതമായി ഒന്ന് കൂടി  " അതായത് ഇപ്പോള്‍ ഇങ്ങള് ഒരു കന്നിനെ വാങ്ങി.  അത് ഇങ്ങടെ സ്വാതന്ത്ര്യം , അയിനെ നോക്കി നല്ലതാണോ  ചീത്തയാണോ എന്ന് പറയുന്നത് ഇന്റെ സ്വാതന്ത്ര്യം. .. അയിനെ വേണമെങ്ങില്‍ ഇങ്ങക്ക് വളര്‍ത്താം , കൊല്ലാം ... അതും ഇങ്ങടെ ആവിഷ്കാര സ്വാതന്ത്ര്യം.. ഇനി വേണ്ടാ അയിന്റെ പുറത്തു പെയിന്റ് അടിക്...

മൈസൂര്‍

Image
പേര് ഫാത്തിമ. വാപ്പാന്റെ സ്വന്തം മകള്‍.. സ്ത്രീധനം  കൊടുക്കാന്‍ വാപ്പന്റെ കയ്യില്‍ കാശ് ഇല്ല, കുറഞ്ഞ സ്ത്രീധനതിനു കെട്ടാന്‍ ആളുണ്ട്. കല്യാണം കഴിഞ്ഞു.... വര്ഷം  പലതു കഴിഞ്ഞു, പരസ്പരം ഒന്ന് സംസാരിക്കാന്‍. കാരണം ഭാഷ തന്നെ. ഇപ്പോള്‍,...  എന്നും കുടി , വഴക്ക്... അവസാനം വേറെ ഒരുത്തന്റെ കൂടെ കിടക്കാന്‍ വരെ പറഞ്ഞു.... "ഇന്റെ പടച്ചോനെ ഞാന്‍ എന്ത് തെറ്റ് ചെയ്തു.ഈ അദാബിന്..... " ****. ചോദിക്കാനും പറയാനും ആരും ഇല്ലേ നിങ്ങളെ നാട്ടിലു. ഒരാള്‍ ചോദിക്കാന്‍ വന്നിരുന്നു. ഇങ്ങനത്തെ സ്ഥലത്തേക്ക് കേട്ടിക്കണോ എന്ന്? കൊടുക്കാന്‍ ഇന്റെ കയ്യിലെവിടാ  കായ് ?ന്തേ അന്നേ കൊണ്ട് പറ്റുമോ  ഇന്റെ പെണ്ണിനെ കെട്ടിക്കാന്‌.? എന്ന് ചോദിച്ചു വാപ്പ. **** വാല്‍ : എല്ലാ സമുദായത്തിലും ഇത് പോലെ ഓരോ കഥകളുണ്ടാവും . പേരും സ്ഥലവും മാത്രം വ്യത്യാസം. 

മൂല്യ ബോധനം ആര്‍ക്കു?

Image
മൂല്യ ബോധന യാത്ര യുടെ സമാപന ത്തില്‍ നടത്തിയ പ്രസംഗത്തോടെ... പുതിയൊരു വിവാദം കൂടി കൈ കിട്ടി എല്ലാവര്ക്കും . . "വെറും   10 മിനിട്ട് മതി ഒരു പുരുഷന് സ്പേം ഗര്‍ഭ പാത്രത്തിലേക്ക് അയക്കാന്‍" ഇതായിരുന്നു ആ വാക്കുകള്‍.മൂല്യ ബോധന യാത്രയിലുട നീളം ഡോക്ടര്‍ രജിത് കുമാര്‍ നത്തിയ പ്രസംഗത്തിന്റെ ഭാഗം കണ്ടപ്പോള്‍ അദ്ദേഹം ഉദേശിച്ചത്‌ നന്മ മാത്രമായിരുന്നു എന്ന് മനസ്സിലായി .പക്ഷെ സംഗതി ഒരല്പം  വൈകാരികത കലര്‍ത്തി പറഞ്ഞു വന്നപ്പോള്‍ ഒരു മറ്റേ ചുവ.{ഞാനൊന്നു മനസ്സ് വെച്ചാല്‍ നീ പത്തു മാസം കഴിഞ്ഞേ എണീക്കൂ ... ഇത് ചോകലേറ്റ്  എന്ന സിനിമയില്‍ നായകന്‍ നായികയോട് പറയുന്ന ഡയലോഗ്. } ഏതായാലും പെണ്‍കുട്ടിയുടെ പ്രതികരണം തെറ്റ് ആണെന്നും പറയാന്‍ പറ്റില്ല.. സ്ത്രീ വിരുദ്ധ വാക്കുകള്‍ തപ്പി നടക്കുന്ന ചാനല്‍ കാര്‍ക്ക്  അതൊരു  ചാകര. പ്രത്യേകിച്ച് ഏഷ്യാനെറ്റ്‌ കാരന്‍, അതേറ്റു പിടിച്ചു , വെറും ഒരു മിനിറ്റില്‍ ഒരു  ഒരു വാര്‍ത്തയെ, അല്ലെങ്കില്‍ അവഗണിക്കപെടെണ്ട വാക്കുകളെ ,വലിച്ചു നീട്ടി, അതൊരു മഹാ സംഭാവമാക്കി. (പണ്ട് എം വീ  ജയരാജന്‍ പോലീസെ സ്റ്റേഷനില്‍ ചെന്ന് മലദ്വാര പ്രയോഗമുണ്ടോ ...

വിശ്വ രൂപം...

Image
വിശ്വ രൂപം.... കമല്‍ ഹാസന്റെ വിശ്വ രൂപം മുസ്ലിം വിരുദ്ധം,ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു...സിനിമ കാണുന്നതിനു മുമ്പേ തുടങ്ങി ഹാലിളക്കം. സിനിമയില്‍ ഈ പറഞ്ഞതൊക്കെ ഉണ്ടെന്നും ഇല്ലെന്നും പറയാന്‍ ഞാന്‍ ആളല്ല എങ്കിലും , അതിനെതിരെ നടക്കുന്ന കൊലാഹലങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആള്‍ ആണ്. കാരണം ഞാനൊരു മുസ്ലിം ആണ്, പോരാത്തതിന് ഒരു ഇന്ത്യക്കാരനും. മുസ്ലിം വിരുദ്ധമോ,അല്ലെങ്ങില്‍ ദളിതു വിരുദ്ധമോ ആയ ഒരു പാട് സിനിമകള്‍ വരികയും വിജയിക്കുകയും ചെയ്തു അന്നൊന്നും ഇല്ലാത്ത ഒരു പ്രതിഷേധം വേറെ എന്തോ കണ്ടിട്ടാണ് എന്ന് പറയാനേ നിര്‍വാഹമുള്ളൂ... ഒരു  സിനിമ ഇറങ്ങിയാല്‍ ഒലി ച്ചു പോകുന്നതാണോ നമ്മുടെ വിശ്വാസം.സിനിമ കണ്ട ഒരു സുഹൃത്ത്‌ ഫേസ് ബുക്കില്‍ കമന്റ്‌ ചെയ്തത് സിനിമയില്‍ മുസ്ലിം വിരുദ്ധമായി ഒന്നുമില്ല , മറിച്ച് ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന അല്‍ഖാഇദ ക്കെതിരെ പോരാടുന്ന ഒരു മുസ്ലിമിന്റെ  കഥ... കൂട്ടത്തില്‍ ആ സുഹൃത്ത പറഞ്ഞതു  ഇങ്ങനെ... പേരില്‍ തന്നെ സമാധാനം ഉള്ള ഒരു മതത്തിനെതിരെ ഈ സിനിമയില്‍ ഒന്നും ഇല്ല .... മാത്രവുമല്ല ഒരു സിനിമ കൊണ്ട് ഇല്ലാണ്ടാകുന്നതല്ല ഒരു യഥാര്‍ത്ഥ വിശ്വാസി...
Image
പച്ചയില്‍ കുതിര്‍ന്ന കേരളം... . തുലവര്‍ഷക്കാലത്ത് കേരളം മുഴുവന്‍ വെള്ളത്തിലാവും .പക്ഷെ ഇപ്രാവശ്യം എന്ത് കൊണ്ടോ  അത് പച്ചയിലാനെന്നു മാത്രം,, വെറും പച്ചയല്ല,, ലീഗിന്റെ പച്ച  വിശിഷ്യ അബ്ദു രബിന്റെ പച്ച..പച്ച ജില്ല,, പച്ച സ്കൂള്‍,, പച്ച വീട്,, അവസാനം പച്ച ബ്ലൌസ്.. വിവാദം ഉണ്ടാക്കാന്‍ എന്തെങ്കിലും വേണല്ലോ മാധ്യമങ്ങള്‍ക്കും പിന്നെ ചില മതേതര പോലീസുകാര്‍ക്കും.ഈ വിവാദങ്ങളിലൊക്കെ മുഴങ്ങിക്കേട്ടത്  ന്യൂനപക്ഷം വിശിഷ്യ ഒരു പ്രത്യേക വിഭാഗം കൂടുതല്‍ നേടിയെടുക്കുന്നു,എന്നായിരുന്നു. അതായത് ഈ നാട്ടില്‍ മറ്റുള്ള സമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കൂടി ഒരു സമുദായം ഒറ്റയ്ക്ക് മാന്തിയെടുക്കുന്നു എന്ന രീതിയില്‍ വരെയെത്തി പ്രചാരണം,പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആരാന്റെ ഇലയിലെ ചോറ് മാത്രമല്ല ,അച്ചാര്‍ വരെ  നക്കിതുടച്ചെടുത്തു ഈ  കൂട്ടര്‍ .അല്പം താടി വെച്ച, തലയില്‍ തൊപ്പി വെച്ച, പച്ചയെ  സ്വര്‍ഗത്തിലെ കളര്‍ ആയി കാണുന്ന ആ കൂട്ടര്‍, ഓലെ  പേര് മാനത് പറക്കുന്ന കറുത്ത നിറമുള്ള ഒരു പക്ഷീടെ പേരാണ് . ഈ പറഞ്ഞ വിവാദങ്ങള്‍ ഒന്ന് കെട്ടടങ്ങി എന്ന് തോന്നിയപ്പോഴാണ് ചില കണക്കുകള്‍ പുറത്തു വന...