Posts

Showing posts from 2020

ഗവേഷണം ?

Image
റിസർച് എന്ന കേൾക്കുന്നതോടെ നിങ്ങളുടെയൊക്കെ മനസ്സിൽ വരുന്ന ചില സംശയങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുക ആണ്.    എന്താണ് റിസര്ച്ച്? ഔദ്യോഗികമായി റിസര്‍ച്ചിന് നിരവധി നിര്‍വചനങ്ങള്‍ ഉണ്ട്. തല്‍കാലം അതൊന്നും പറയാതെ ചുരുങ്ങിയ വാകുകളില്‍ വിശദീകരിക്കാം. ഒരു വിഷയത്തെ ഗഹനമായി വിലയിരുത്തുകയും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുക എന്നതാണു റിസര്ച്ച്. ഉദാഹരണം : ഒരു പത്ര പ്രവര്‍ത്തകന്‍ ഒരു ഫീച്ചറിന് വേണ്ടി ഒരു സംഭവത്തെ കുറിച്ചുള്ള വിവരങള്‍ ശേഖരിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു, എങ്കില്‍ അദ്ദേഹം ആ വിഷയത്തില്‍ റിസര്ച്ച് ചെയ്തു എന്ന നമ്മള്‍ പറയും.ഇനി നിങ്ങള്‍ ഒരു പുതിയ സംരംഭം തുടങ്ങുയകയാണ്‍ എന്നു വെക്കുക, അതിനു നിങ്ങള്‍ റിസര്ച്ച് ചെയ്യേണ്ടതുണ്ടോ? ഒരു നല്ല സംരംഭമായി നിങ്ങളുടെ ബിസിനസ് മാറണം എങ്കില്‍ നിങ്ങള്‍, മാര്‍കേറ്റിനെകുറിച്ചും,പ്രസ്തുത ബിസിനസിന്റെ പുതിയ സാങ്കേതികവിദ്യകളെകുറിച്ചും ഒക്കെ അറിയേണ്ടതുണ്ട്. സ്വാഭാവികമായും  അവയെ കുറിച്ചൊക്കെ വ്യക്തമായി റിസര്‍ച്ച് നടത്തി ബിസിനസിനെ സാദ്ധ്യതകള്‍ വിലയിരുത്തിയിട്ട് മാത്രമേ ഏതൊരാളും ബിസിനസ് തുടങ്ങൂ.  മുകളില്‍ റിസര

ഓണ്‍ ലൈന്‍ പഠനം

Image
ഓണ് ‍ ലൈന് ‍ പഠനം : ഓണ് ‍ ലൈന് ‍ പഠനത്തിന്റെ സാധ്യതകളെ കുറിച്ചു വലിയ ചര് ‍ ച്ച കള് ‍ നടന്നു കൊണ്ടിരിക്കുക ആണ്. നല്ലത്. അതോടൊപ്പം സ്കൂള് ‍ കോളേജ് വീദ്യാഭ്യാസത്തില് ‍ എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ട് എന്നതിനേ കുറിച്ചും ചര് ‍ ച്ചകള് ‍ നടന്ന് കൊണ്ടിരിക്കുന്നു. ബഹളങ്ങള് ‍ ക്കിടയില് ‍ ചില കാര്യങ്ങള് ‍ പറയാതിരിക്കാന് ‍ വയ്യ. ഇന് ‍ റര് ‍ നെറ്റ് സാക്ഷരതയും ലഭ്യതയും : കേരളം ഒരു പരിധി വരെ ഡിജിറ്റല് ‍ സാക്ഷരതയില് ‍ മുന്നില് ‍ നില് ‍ ക്കുന്നു എങ്കിലും ലഭ്യതയില് ‍ എത്രത്തോളം എന്നത് ചര് ‍ ച്ച ചെയ്യേണ്ട വിഷയം ആണ്. എല്ലാവര്ക്കും സ്മാര് ‍ ട് ഫോണുകള് ‍ ഉണ്ട് എന്നു അനുമാനിച്ചാല് ‍ പോലും നെറ്റ്വര് ‍ ക്ക് കണക്ടിവിറ്റി ഒരു പ്രശ്നം തന്നെയാണ്. ഒരു ചെറിയ ശതമാനം കുട്ടികള് ‍ എങ്കിലും ഓണ് ‍ ലൈന് ‍ പഠന സങ്കേതങ്ങളില് ‍ നിന്നും വിട്ടു പോകാന് ‍ സാധ്യത യുണ്ട്. പ്രായോഗികത : ഒരു സിലബസിനെ പൂര് ‍ ണമായും ഡിജിടൈസ് ചെയ്യാന് ‍ കഴിയുമോ എന്നതാണു പ്രായോഗിക തലത്തില് ‍ ഇതിന്റെ വെല്ലുവിളി.ഏതൊക്കെ വിഷയങ്ങള് ‍ നമുക്ക ഡിജിറ്റല് ‍ മീഡിയം വഴി കൊടുക്കാന് ‍ കഴിയും. ? അതും എത്രത്തോളം ? ഉദാ: ഭാഷാ വിഷയങ്ങള് ‍ ഒര