വിശ്വ രൂപം...

വിശ്വ രൂപം....
കമല്‍ ഹാസന്റെ വിശ്വ രൂപം മുസ്ലിം വിരുദ്ധം,ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു...സിനിമ കാണുന്നതിനു മുമ്പേ തുടങ്ങി ഹാലിളക്കം. സിനിമയില്‍ ഈ പറഞ്ഞതൊക്കെ ഉണ്ടെന്നും ഇല്ലെന്നും പറയാന്‍ ഞാന്‍ ആളല്ല എങ്കിലും , അതിനെതിരെ നടക്കുന്ന കൊലാഹലങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആള്‍ ആണ്. കാരണം ഞാനൊരു മുസ്ലിം ആണ്, പോരാത്തതിന് ഒരു ഇന്ത്യക്കാരനും.
മുസ്ലിം വിരുദ്ധമോ,അല്ലെങ്ങില്‍ ദളിതു വിരുദ്ധമോ ആയ ഒരു പാട് സിനിമകള്‍ വരികയും വിജയിക്കുകയും ചെയ്തു അന്നൊന്നും ഇല്ലാത്ത ഒരു പ്രതിഷേധം വേറെ എന്തോ കണ്ടിട്ടാണ് എന്ന് പറയാനേ നിര്‍വാഹമുള്ളൂ...
ഒരു  സിനിമ ഇറങ്ങിയാല്‍ ഒലി ച്ചു പോകുന്നതാണോ നമ്മുടെ വിശ്വാസം.സിനിമ കണ്ട ഒരു സുഹൃത്ത്‌ ഫേസ് ബുക്കില്‍ കമന്റ്‌ ചെയ്തത് സിനിമയില്‍ മുസ്ലിം വിരുദ്ധമായി ഒന്നുമില്ല , മറിച്ച് ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന അല്‍ഖാഇദ ക്കെതിരെ പോരാടുന്ന ഒരു മുസ്ലിമിന്റെ  കഥ... കൂട്ടത്തില്‍ ആ സുഹൃത്ത പറഞ്ഞതു  ഇങ്ങനെ... പേരില്‍ തന്നെ സമാധാനം ഉള്ള ഒരു മതത്തിനെതിരെ ഈ സിനിമയില്‍ ഒന്നും ഇല്ല .... മാത്രവുമല്ല ഒരു സിനിമ കൊണ്ട് ഇല്ലാണ്ടാകുന്നതല്ല ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ വിശ്വാസം...
ഇന്നസന്‍സ്‌ ഓഫ് മുസ്ലിംസ്  എന്ന ചവറു സിനിമയ്ക്കെതിരെ നടത്തിയ പ്രതികരണം ഒരു പക്ഷെ തിന്മയെ നന്മ കൊണ്ട് എതിര്‍ക്കുക എന്ന് പഠിപ്പിച്ച പ്രവാചകന്റെ അനുയായികള്‍ക്ക് യോജിതായിരുന്നില്ല.അത് തന്നെ ആണ് ഇവിടെയും സംഭവിച്ചത്. ക്രിയാത്മകമായ ,പ്രതികരണങ്ങള്‍ക്ക് പകരം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ മതത്തെ കൂടു പിടിക്കരുത് എന്ന് മാത്രം. ..
ഇസ്ലാമോ ഫോബിയ കുത്തി നിറച്ച അല്ലെങ്കില്‍ മുസ്ലിമ്കലെയോ മുസ്ലിം ചിഹ്നങ്ങലെയോ  തെറ്റായി ചിത്രീകരിക്കുന്ന ഒരു പാട് സിന്മകള്‍ ഈ അടുത്ത കാലത്ത് കടന്നു പോയിട്ടുണ്ട്. ഒരു പാട് ഹോളിവുഡ്‌ സിനിമകള്‍ ( അതും ബിന്‍ ലാദന്‍/ മുസ്ലിം  വില്ലന്‍ ) ആയി വരുന്ന സിനിമക തമിഴിലേക്കും മലയാളത്തിലേക്കും മൊഴി മാറ്റം നടത്തി പ്രദര്‍ശിപ്പിച്ചു. അതിനെയൊക്കെ വിജയിപ്പിച്ച ആളുകള്‍ക്ക് ഇപ്പോള്‍ ഇങ്ങനെയൊരു മത വികാരം?
കൂടെ ഒന്ന് കൂടി പറയാം: സിനിമകളില്‍ കാണുന്ന മുസ്ലിം  വിരുദ്ധത ഇല്ല എന്ന് പറയാന്‍ ഞാന്‍ ആള്‍ അല്ല.അവയെ ഒക്കെ അത് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളി ക്കളയാന്‍ നമുക്ക് ആയി എങ്കില്‍ എന്ത് കൊണ്ട് ഇവിടെ ആയിക്കൂടാ. ഒട്ടും സഹിഷ്ണുത ഇല്ലാത്ത ഒരു വിഭാഗം, ഒരു കൂട്ടം വികാര ജീവികള്‍ എന്ന് ഒരു ലേബല്‍ വാങ്ങി തരാന്‍ ഇത്തരം പ്രതിഷേധങ്ങല്ല്ക് സാധിച്ചു. അത്ര മാത്രം..
മണി രത്നത്തിന്റെ സിനിമകളില്‍ മുഴുവന്‍ മുസ്ലിം കഥാപാത്രങ്ങള്‍ വില്ലന്മാരായി വരുന്നത് കണ്ടിട്ട് ഉണ്ട്. റോജ  എന്നാ സിനിമയിലെ വില്ലന്‍  നിസ്കരിക്കുന്ന മുസ്ലിം, കഷ്മീരിനു  വേണ്ടി പോരാടുന്ന ഒരു ജിഹാദി..പിന്നെ ബോംബെ ... ഇറങ്ങിയത് തന്നെ ബാല്‍ താക്രെയുടെ തിട്ടൂരത്തിന് അനുസരിച്ച് തിരക്കഥ മാറി എഴുതിയിട്ടാണ്.അവിടെയും പാത്ര സൃഷ്ടി വികലമായ രീതിയിലായിരുന്നു.അന്നൊക്കെ ഈ രണ്ടു സിനിമയിലെ പാടു പാടി നടക്കുകയായിരുന്നു നമ്മള്‍. തീവ്രവാദം വിഷയമായി ഈ അടുത്ത കാലത്ത് ഇറങ്ങിയ ഒരു പാടു  സിനിമകള്‍ അതും മലയാളത്തില്‍ വേണ്ടതിനും വേണ്ടാത്തിടത്തും മുസ്ലിം തീവ്രവാദം കുത്തി തിരുകിയ സിനിമകള്‍ ഇറങ്ങി.(ഉദാ: അന്‍വര്‍,) അവിടെയൊന്നും ആരുടേയും മത വികാരം ഇളകി യില്ല ...
ഇവിടെ വേണ്ടത് ക്രിയാത്മകമായ ചര്‍ച്ചകള്‍ ആണ്. സിനിമ വെറും ഒരു കല അല്ല, ശക്തമായ ഒരു മാധ്യമം തന്നെ ആണ്.അവിടെ പാത്ര സൃഷ്ടികള്‍ ,  സിനിമയുടെ പ്രമേയം , ഇവയുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഇവയൊക്കെ ചര്‍ച്ചക്ക് വരിക തന്നെ വ്വേണം.അതിനു പകരം തെരുവില്‍ ബഹളം കൂട്ടി,ഒരു ചര്‍ച്ചക്കുള്ള അവസരം ഇല്ലാതാക്കുക അല്ല ...
ഒരു സിനിമയും ഒരു പുസ്തകവും വന്നാല്‍ തകരുന്നതല്ല ഒരു മതത്തിന്റെ അന്തസത്ത..അതിനെ നന്മ കൊണ്ട് നേരിടുക.മതം പഠിപ്പിക്കുന്നത് അതാണ്‌.
ഓരോ  സിനിമക്ക്‌ അനുസരിച്ച് പ്രതികരിക്കാനിരിക്കുന്ന ആളുകള് , അശ്ലീല സിന്മകള്‍ക്കെതിരെ സമരം നടത്തിയിരുന്നെങ്കില്‍ ഈ നാട് നന്നായേനെ.

വാല്‍: മുസ്ലിം സംഘടനകള്‍ പ്രതിഷേധിച്ചു  എന്ന് ചാനലുകളിലും പത്രങ്ങളിലും വാര്‍ത്ത കണ്ടു.എന്നാല്‍ അറിയപ്പെടുന്ന ഒറ്റ മുസ്ലിം മത സംഘടന പോലും ഇതിനു പ്രാധ്യാന്യം കൊടുത്തിട്ടില്ല.മാത്രമല്ല പ്രതികരിച്ച സംഘടനകള്‍ തങ്ങള്‍  മതത്തെ പ്രധിനിധീകരിക്കുന്നുണ്ടോ എന്ന് അവര്‍ക്ക് തന്നെ സംശയമാണ്.

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗവേഷണം ?

ഗാന്ധി