എ ബി സി ഡി
"ങ്ങ് ട്ടോക്കീൻ .." "എന്താണ് പാത്തുമ്മാ.. അനക്ക് വാണ്ടത് ? " "അല്ല ഞമ്മളെ ഗഫൂറിന്റെ ചെറുക്കനെ സ്കൂളിൽ ചേർക്കണ്ടേ?" ആ , അയ്ന് ? "അയ്നെന്താന്നോ?അയനു കുന്തം..കായു വേണം, മൻസാ ..." " അതെന്തിനാ കായു? നമ്മളെ കോയ ഹാജീന്റെ സ്കൂളിൽ ചെര്ക്കാനെന്തിനാ കായ് ?" "അയ്നു ആരാ ഇബ്ടുതെ ഇസ്കൂളിൽ ചേര്ക്ക്ണ് .ഇത് ഇന്ഗ്ലീസ് മീഡിയത്തിലാന്നു . ഒരു കൊല്ലത്തിനു എമ്പതിനായിരം ഉർപ്പ്യ കൊടുക്കണം..ന്നു." "അല്ലാ പാത്തു ,അന്റെ പെര്ക്കുട്ടിനെ അവിടെ ചേര്ത്താ എന്താ ലാഭം.? "അതോ ..ഇന്ഗ്ലീശു പടീം " "അതെന്താ ഇബിടുത്തെ സ്കൂളിലെന്താ ഇങ്ങ്ലീഷില്ലെ..? അതൊക്കെ അവടെ നിക്കട്ടെ. എന്ത് എബടെ പോയി പഠിച്ചാലും ഒരു പത്തു പതിനഞ്ചു കൊല്ലം ഓനെ പഠിപ്പിച്ചാൽ , ഓന് വല്ല ഡാക്കിട്ടറോ ഇന്ജിനീയറോ ആവും. അത് ഞമ്മടെ അയലോക്കത്തെ സ്കൂളിൽ പഠിച്ചാലും ശരി ,ഇന്ഗ്ലീശു സ്കൂളിൽ പഠിപ്പിച്ചാലും ശരി." ബീരാനിക്ക ഒന്ന് കൂടി വിശദീകരിക്കാൻ തുടങ്ങി.. " എടീ ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു ലാഭം നോക്കീട്ടുള്ള കളിയാണ്.കൊല്ലത്തിനു എണ്‍പതിനായിരം വെച്ച് ഓനെ അവി