Posts

Showing posts from July, 2017
മന:ശാസ്ത്ര ബിരുദ ധാരികളും  ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ബിരുദ ധാരികളും ഒക്കെ അധികമായത് കൊണ്ടാവാം എവിടെ നോക്കിയാലും ട്രൈനേഴ്‌സിന്റെ ബഹളം ആണ്. സേവന മനസ്സോടെ എടുക്കുന്നവരും വരുമാന മാർഗമായി ട്രെയിനിങ് കൊടുക്കുന്നവരും ഉണ്ട്. കരിയർ ഗൈഡൻസ് , വ്യക്തിത്വ വികസനം,തുടങ്ങി ബിസിനസ് മാനേജ്‌മെന്റിൽ വരെ ക്ളാസുകൾ കൊടുക്കുന്നവരെ കാണാറുണ്ട്.ചിലരുടെയൊക്കെ വീഡിയോയും ഫോട്ടോസുമൊക്കെ  കാണാറും ഉണ്ട്.പക്ഷെ ചില ക്ളീഷേ സാധനങ്ങൾ ഒഴിച്ച് കൂടാനാവാത്തതാണ് എന്ന് തോന്നുന്നു. ചിലതു ചുവടെ ചേർക്കുന്നു. ട്രൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ദയവ് ചെയ്തു ക്ഷമിക്കുക… വേഷം: മിക്കവാറും കാണുന്ന വേഷം ഓവർ കോട്ട് ആണ്. ഒരു impression ഉണ്ടാക്കാൻ നല്ലതാണ് . പക്ഷെ അത്രക്ക് വേണോ? സ്വാഭാവികതയോടെയുള്ള സംസാരവും വേഷവും അല്ലെ ക്ളാസിലിരിക്കുന്നവരുമായുള്ള ആശയ വിനിമയം സുഗമമാക്കൂ. അഭിനയങ്ങൾ ഒഴിവാക്കുന്നതല്ലേ യഥാർത്ഥ വ്യക്തിത്വം.രാഷ്ട്രീയക്കാരുടെ ഖദർ പോലെയാണ് പലപ്പോഴും ട്രൈനർമാരുടെ ഓവർക്കോട്ട്. മഹാന്മാരുടെ വിജയ കഥകൾ: പണ്ട് ക്ലാസ് എടുത്തിരുന്ന സമയത്ത് ഞാനും ഉപയോഗിച്ചതാണ്.ആവർത്തന വിരസത തോന്നിയപ്പോ പലതും ഒഴിവാക്കി. വിജയ കഥകൾ പറയൽ