Posts

Showing posts from March, 2013

ഭൌമ മണിക്കൂർ

ഭൂമിയെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു ആ ഒത്തു കൂടൽ ,  ഭൂമിക്കു വേണ്ടി അവർ വൈദ്യുതി അണച്ച് ചിലര്  കവിത ചൊല്ലി, ചിലര് കഥ പറഞ്ഞു ചിലര് കരഞ്ഞു.... എല്ലാം കണ്ടും കെട്ടും നിലാവും  ഭൂമിയും മാത്രം .... എല്ലാം കഴിഞ്ഞു നേരം പുലര്ന്നു കുറച്ചു ചായക്കപ്പും ...കടലാസും ..പിന്നെ കത്തി തീര്ന്ന മെഴുകിന്റെ അവശിഷ്ടങ്ങളും ബാക്കി. എല്ലാത്തിനും സാക്ഷിയായി ഭൂമിയും പീന്നെ  ഒരു മാക്കാൻ തവളയും.

മോഡി പ്രകീര്‍ത്തനം രണ്ടാം ഭാഗം.

Image
പറഞ്ഞത് കെ എം ഷാജി ആയതു കൊണ്ട് ദേശാഭിമാനി അത് വാര്‍ത്തയാക്കി..ശത്രുവിന്റെ ശത്രു മിത്രം എന്നത് കൊണ്ട്      തങ്ങളുടെ  ഏറ്റവും വലിയ വിമര്‍ശകനെ ആര്‍ എസ് എസുകാരനക്കാന്‍ കിട്ടിയ അവസരം    എന്‍ ഡി എഫുകാര്‍   മുതലെടുത്തു ...  .  പ്രസ്തുത പ്രസംഗത്തിന്റെ ശബ്ദ രേഖ കേള്‍ ക്കുമ്പോഴാണ് പറഞ്ഞതും കേട്ടത് തമ്മിലുള്ള വ്യത്യാസം മനസ്സിലാവുന്നത്.  .ഷാജി പറയുന്നത് കേള്‍ക്കുക . (മോഡിയുടെ ഗുജറാത്ത്‌ ഗ്രാമങ്ങളുടെ ഗുജറാ തല്ല. നഗരങ്ങളുടെ വികസനമാണ്....അവിടെ ഒരു വ്യാവസായിക ഹാര്‍മണി ഹിന്ദുവും മുസ്ലിമും തമ്മിലുണ്ടായിരുന്നു.ആ  ഗുജറാത്തിന്റെ മണ്ണിലേക്ക് ടാറ്റക്കും   ബിരളക്കും    ഇടിച്ചു കയറാന്‍  സാധിക്കണമെങ്കില്‍ അവിടെ നില നിന്നിരുന്ന നല്ല ബിസിനസ് ബന്ധം  തകര്‍ക്കപെടെണ്ടതുണ്ടായിരുന്നു.ഗുജറാത്തില്‍ നരേന്ദ്ര മോഡി എന്നാ നരഭോജി മനുഷ്യന്റെ ചോര കുടിക്കുന്ന സമയത്ത് ഗുജറാത്തിലെ ഏറ്റവം വലിയ മനുഷ്യാവകാശ പ്രവര്‍ത്തക റ്റീസ്റ്റ സെതല്‍ വാദും  ജാവേദ്‌ അക്തരുമൊക്കെ പലപ്പോഴായി പറഞ്ഞ ഒരു കാര്യമുണ്ട് ഷാജീ നിങ്ങള് പറയുന്ന പോലെ അല്ല ഗുജറാത്‌ ..അവിടെ   ഹിന്ദുത്വമല്ല .ആര്‍ക്കാണ് ഹിന്ദുത്വം ...?      ബാബറി  മസ്ജിദ്  പൊളിക്കുകയും രാജ്യത്തെ ഏ

ആവിഷ്കാര സ്വാതന്ത്ര്യം.

Image
" ന്താ കുട്ട്യേ,   ഈ ആവിഷ്കാര സ്വാതന്ത്ര്യം.. . ".                                                                      " പടച്ചോനെ കുടുങ്ങി ... അതേയ് കാക്ക..".  ഫേസ് ബുക്കില്‍ മെനക്കിട്ടു പോസ്റ്റ്‌ ഇടുമ്പോള്‍ കരുതീല്ല ,വൈകുന്നേരം ഹൈദ്രുകാക്കാന്റെ ചായക്കടയില്‍ ,ഒരു ചായേം പൊറോട്ട പെയിന്‍റും   അടിക്കുമ്പോള്‍ ( പൊറോട്ട പെയിന്റു എന്നാല്‍ പൊറോട്ട വിത്ത്‌ വെറും  കറി) ഇങ്ങനെ ഒരു ചോദ്യം .......  വിക്കിപീഡിയ യില്‍ നിന്ന് പഠിച്ച വിശദീകരണം  വിളമ്പി, അതും പോരാഞ്ഞു വളരെ ലളിതമായി ഒന്ന് കൂടി  " അതായത് ഇപ്പോള്‍ ഇങ്ങള് ഒരു കന്നിനെ വാങ്ങി.  അത് ഇങ്ങടെ സ്വാതന്ത്ര്യം , അയിനെ നോക്കി നല്ലതാണോ  ചീത്തയാണോ എന്ന് പറയുന്നത് ഇന്റെ സ്വാതന്ത്ര്യം. .. അയിനെ വേണമെങ്ങില്‍ ഇങ്ങക്ക് വളര്‍ത്താം , കൊല്ലാം ... അതും ഇങ്ങടെ ആവിഷ്കാര സ്വാതന്ത്ര്യം.. ഇനി വേണ്ടാ അയിന്റെ പുറത്തു പെയിന്റ് അടിക്കളും  .. അതും  നിങ്ങടെ  സ്വാ.... " ...തൂറാന്‍ . മുട്ടിയാല്‍ നടു റോട്ടില്‍ വളം  കൊണ്ട് നിറക്കല്‍ ആ കന്നിന്റെ ആവിഷ്കാര സ്വാതന്ത്ര്യം അല്ലേ? ബാക്കി മൂപ്പര് പൂരിപ്പിചു..  അടുത്ത ചോദ്യം " അല