Posts

Showing posts from 2011

നിരാഹാരക്കാഴ്ചകള്‍

Image
ഇനി ബാബയുടെ ഊഴമാണ്... സംഗതി പഴയത് തന്നെ ,അഴിമതി .ഈ നാട്ടിലെ ജനാധിപത്യ നായകരെല്ലാം അഴിമതിക്കാരാണ് എന്നും   അവരെ നന്നാക്കാന്‍ ഒരു നീതി ന്യായ  വ്യവസ്ഥയും പര്യാപ്തമല്ലെന്നും  പലതും . കാര്യം ബാബയും ഹസരെയും പറയുന്ന പലതും സത്യമാണ് എങ്കിലും  അവരുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്.ജനാധിപത്യ വ്യവസ്ഥയില്‍ മഹത്തായ സ്ഥാനം ആണ്  നീതി ന്യായ  വ്യവസ്ഥക്കുള്ളത്  .ഇതിനു സമാന്തരമായി ഒരു പക്ഷെ അതിനെക്കാള്‍ ശക്തമായി ഒരു ഏജന്‍സി കുടിയിരുതപ്പെടുമ്പോള്‍ ഒരു ചോദ്യം അനിവാര്യമാണ് .  പിന്നെ എന്തിനാണ് നമുക്ക് ഭരണ ഘടനയും നീതി പീഠവും.? ജനാധിപത്യത്തില്‍ ജന പ്രതിനിധികളെ തെരഞ്ഞെടുത്ത പാവം വോട്ടറും   അവന്റെ വിരല്തുമ്പും അത്രക്കും മോശമാണോ?ഒരു കൂട്ടം ആളുകള്‍ ക്യാമറ കണ്ണുകള്‍ക്ക്‌ മുമ്പില്‍ ജനാധിപത്യ വ്യവ്സ്ഥിതികളെ മുഴുവന്‍ വിലപേശല്‍ നടത്തുമ്പോള്‍ തങ്ങള്‍ ചെയ്ത പാപം മറക്കാന്‍ ഏതറ്റം വരെയും താഴ്ന്നു കൊടുക്കുന്നു നേതാക്കള്‍.അഴിമതി നടത്തിയവരെ ശിക്ഷിക്കാന്‍ സമന്തരമായി ഒരു ഗോവെര്‍ന്മേന്റിനെ തലയ്ക്കു മുകളില്‍ കേറ്റിയിരുതുകയാണോ വേണ്ടത് അതോ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുകയോ?അഴിമതി ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നമ്മുടെ സുപ്രീം

വയറിന്റെ ബിസിനസ്‌ സാദ്ധ്യതകള്‍.

 ഈ വയരിന്റെയൊരു കാര്യമേ ഏതെങ്കിലും ഒരു സിനിമ നടി അല്ലെങ്ങില്‍ ബ്രിട്ടീഷ്‌ രാജകുമാരി എങ്ങാനും വയറു വീര്‍പ്പിച്ചാല്‍  നമ്മുടെ പത്രക്കാരുടെ കണ്ണ് തിളങ്ങും സാമ്പത്തിക ലാഭം വയറ്റില്‍ ആഹാരം ചെന്നാലും ലാഭം ചെന്നില്ലെങ്കിലും ലാഭം നിരാഹാരം കിടന്നാലാണ് കൂടുതല്‍ ലാഭം നമ്മള്‍ പറയുന്നിടത്ത് ഏത് പോലീസെ കാരനും...  തെറ്റി , പ്രധാന മന്ത്രി വരെ പറന്നെത്തും നമ്മള്‍ പറയുന്നത് അപ്പടി നടപ്പിലാകും പിന്നെ മാധ്യമങ്ങള്‍, ക്യാമറ ,അങ്ങനെ എന്തൊക്കെ കാര്യ ലാഭം ,അധികാരം ...ലാഭം പലവിധം ഈ വയറു കൊണ്ടുള്ള ഓരോ ഉപകരങ്ങളേ.. ഗര്‍ഭിണിയുടെ വയറിനും വന്‍ വിപണി ഡോക്ടര്‍ക്കും ആശുപതൃക്കാര്‍ക്കും കുശാല്‍ വയറു വാടകയ്ക്ക് കൊടുത്താലും കാശു വാരാം വയറു കാലിയാക്കിയാലും കാശ് വാരാം പക്ഷെ  നടു റോഡില്‍ തെണ്ടി തിരയുന്ന പിഞ്ചു വയറ്റില്‍ ഞാനൊരു സാമ്പത്തിക ലാഭവും കണ്ടില്ല .....

താത്വികമായ ഒരവലോകനം

Image
അങ്ങനെ അതും കഴിഞ്ഞു.ഒരു പാട് കോലം തുള്ളല്‍ കണ്ട ജനം ശരിയായ വിധം വിധിയെഴുതി.72 -68 .ഒരിച്ചിരീം കൂടി പോയീര്‍ന്നെങ്കില്‍ എന്ത് രാസേര്‍ന്നു ..കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് ഓര്‍മ്മ വന്നത്.നമ്മടെ താമരശ്ശേരി ചുരം..എന്ന് തുടങ്ങി പപ്പുവിന്റെ  ഓരോ ഡയലോഗും പറഞ്ജോണ്ടല്ലേ രണ്ടു മുന്നണികളും വോട്ടു പിടിചോണ്ടിരുന്നത് .ചാനല്‍ ന്യൂസ്‌ ബോക്സില്‍ വന്നിരുന്നു ഓരോരുത്തരും വിലയിരുത്തിയതിനും ഒരു പപ്പു style .ഇലക്ഷന്‍ , ഇത് ഞമ്മള് കുറെ കണ്ടിക്ക്ന്....അവസാനം ആന വലിച്ചോണ്ട് പോവുന്ന പോലെയായി രിസല്ടിന്റെ കിടപ്പും വലത്താനേ ഇടത്താനേ ,,,വലതു ഇടതു ......അവസാനം  ദേണ്ടെ  കിടക്കുനൂ ഇടതും വലതും.  ആനയുടെ  അവസാനത്തെ വലിപ്പിക്കല് പോലെ നമ്മുടെ ത്രിത്താലയിലെ വോടിംഗ് മെഷീന്‍ . ഒരിചിരീകൂടി സീറ്റ്‌ ഇങ്ങോട്ട് പോന്നാല്‍ 70 -70 .നല്ല രസായേനെ ,നാട് തവിട് പോടീ ..(കടപ്പാട് കുതിരവട്ടം പപ്പു ) ഒരു താത്വികമായ അവലോകനമാണ് ഇനി വേണ്ടത് എന്ന് തോന്നുന്നു..എങ്ങനെ തോറ്റു എന്നതും എങ്ങനെ ജയിച്ചു എന്നതും ഒരു പോലെ ആലോചിക്കേണ്ട വിഷയമാണ്‌.ഓരോ ടീമിനും അവരുടെതായ കാരണങ്ങള്‍ ഉണ്ടാവും ..(VS  ഫാക്ടര്‍ , തമ്മില്‍ തല്ലു,...) എന്റെ പേടി .... എല്ലാം കഴിഞ്ഞു

ചിയര്‍ ലീഡര്‍ പറഞ്ഞത്

ഐ പി എല്‍ ചിയര്‍ ലീഡര്‍ സിനെ കളിക്കാര്‍ നോക്കിക്കാണുന്ന രീതി ശരിയല്ലെന്ന് ഈ ചിയ ലീഡര് മാരില്‍  ‍ഒരുത്തി.ഈ ചിയ ലീഡര്‍ എന്ന പേരില്‍ തന്നെ ഒരു ഏന ക്കെട് തോന്നായ്കയില്ല. സുഖിപ്പ്ക്കുന്ന നായികമാര്‍ എന്നോ പെണ്ണുങ്ങള്‍ എന്നോ തല്കാലം നമുക്കതിനെ വില്‍ക്കാം.ഏതായാലും പെണ്ണൊരുത്തി പറഞ്ഞത് അത്ര ശരിയായില്ല .കളിക്കാര്‍ മാത്രമാണോ അവരെ അങ്ങനെ കാണുന്നത്. ഈ ഐ പി എല്‍ മാമാങ്ങതിന്റെ തമ്പ്രക്കന്മാര് തന്നെ അവരെ കണക്കാക്കുന്നത് അങ്ങനെ തന്നെയല്ലേ?ഇതിപ്പോള്‍ ആര്‍ക്കു സുഖം നല്കാന്‍ വേണ്ടിയാണാവോ    ഇവളുമാരെ മൈതാനത്തില്‍ തന്നെ കളിപ്പിക്കുനത്.കളിക്കര്‍ക്കാവാന്‍ വഴിയില്ല പാവങ്ങള്‍ കളിയില്‍ ശ്രധിചിരിക്കയിരിക്കും.ഇനി ഇനി വല്ലവരും കനുന്നുന്ടെങ്ങില്‍ തന്നെ അത് മിക്കവാറും ഫീല്‍ഡ് ചെയ്യുന്ന അവന്മാര്‍ക്കയിരിക്കും അതിന്റെ സുഖം കിട്ടുന്നത്. അതും വല്ല സച്ചിനോ, ഗെയിലോ ,പത്താണോ ബാറ്റ് ചെയ്യ്മ്പോള്‍ ആയിരിക്കും .പന്ത് അപ്പോള്‍ നിലം തൊടാതെ പറക്കായിരിക്കുമല്ലോ? അപ്പോള്‍ പിന്നെ ഒരേ ഒരു ചാന്‍സ് മാത്രേ ഉള്ളൂ.നാട്ടുകാര്‍ക്ക്‌ വേണ്ടിട്ടിയരിക്കും. ആളുകള്‍ ക്രിക്കറ്റ്‌ മടുക്കുമ്പോള്‍ കണ്ണൊന്നു കുളിര്‍പ്പിക്കാന്‍ കിടക്കട്ടേ കുറെ പെന്‍ പിള്

അഴീക്കോടന്‍ മാഷെ ഒരു വാക്ക്

Image
സുകുമാരന്‍ മാഷ് മലയാളിയുടെ മനസ്സില്‍ കുറെ കാലമായി വിമര്‍ശനാത്മകമായി ജീവിക്കാന്‍ തുടങ്ങിയിട്ട്. എവിടെ എന്ത് സംഭവിച്ചാലും മാഷിന്റെതായ ഒരു താത്വികമായ അവലോകനം ഉണ്ടാവും.ഒരു പാട് നാള്‍ ഈ ഭൂലോകത്തെ എല്ലാ വിധ മലയാളികളുടെയും മെക്കിട്ടു കേറി, എന്തിനേറെ നമ്മുടെ ലാലേട്ടനെ വരെ വെറുതെ വിട്ടില്ല.ഇതിപ്പോള്‍ പുതിയ മാഷുടെ പുതിയ അവതാരമെന്ന് തോന്നുന്നു. സാമൂഹ്യ വിമര്‍ശകന്റെ കുപ്പായം അഴിച്ചു വെച്ച് പുതിയൊരു ഒന്നാന്തരം ടീ ഷര്‍ട്ട്‌ തന്നെ അണിഞ്ഞു, പുകഴ്തല്‍കാരന്റെ . പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കുഴലൂത്തുകാരന്‍.പക്ഷെ മാഷെ ഇത് ഇത്തിരി കൂടിപ്പോയി .നരേന്ദ്ര മോഡി യെ പറ്റി നല്ലത് പറയാം, ചീതയും പറയാം. എന്ന് വെച്ച് മോഡി ചെയ്ത ക്രൂരതകള്‍ക്ക് മുഴുവന്‍ അങ്ങ് കണ്ടെത്തിയ ന്യായം അതിനേക്കാള്‍ ക്രൂരമായിപ്പോയി.ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ എന്ന പുസ്തകത്തിലാണ് അഴീക്കോട് മാഷ് ഈ ഭീകര കൃത്യം നിര്‍വഹിച്ചത്.നരേന്ദ്ര മോഡി കൊന്നൊടുക്കിയത് മുഴുവന്‍ പാകിസ്ഥാനികളായ മുസ്ലിമ്കലാനെന്നാണ് മാഷുടെ കണ്ടു പിടിത്തം,. മാഷെ ഒന്ന് ചോദിച്ചോട്ടെ മോഡി അന്ന് കൊന്നൊടുക്കിയ മുസ്ലിമകള്‍ മുഴുവന്‍    പാകിസ്താനില്‍ നിന്നും കുടിയേറിയവരാനെന്നും അവരുടെ കൂറ് പാക