Posts

Showing posts from December, 2013

എന്താ കുട്ട്യേ വിശേഷം ണ്ടോ?

Image
"എന്തായി തീസീസ് വർക്ക്‌ ഒക്കെ? കഴിയാറായോ" പീ എച് ഡീ ക്ക് ചേര്ന്ന അന്ന് മുതല് കേള്കാൻ തുടങ്ങിയതാ .ഒരുമാതിരി കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോട് ചോദിക്കണ മാതിരി  .."എന്താ കുട്ട്യേ വിശേഷം ണ്ടോ?" പീ എച് ഡീ ക്ക് ചേർന്നാൽ ആകെ ഉള്ള ഒരു പണി തിസീസ് എഴുതാനെന്നാ പലരും കരുതിയിരിക്കുന്നത്.തിസീസ് ഒരു പീ എച് ഡിക്കാരനെ  സംബന്ധിച്ചേടത്തോളം അവസാനത്തെ ചടങ്ങാണ്. ചോദിച്ചു ബുദ്ധിമുട്ടണം എന്നില്ല. കഴിയാറായാൽ നിങ്ങൾ താനേ അറിഞ്ഞു കൊള്ളും. എന്നും രാവിലെ എണീറ്റതു മുതൽ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ പീ എച് ഡി ക്കാരാൻ ചിന്തിക്കുന്നത് തന്നെ ഈ പണ്ടാരം ഒന്ന് തീർന്നു കിട്ടട്ടെ എന്ന് തന്നെ ആണ്.കാരണം  പീ എച് ഡി എന്ന് പറയുന്നത് ഇരുട്ടത്തേക്കു കല്ലെറിയുന്നത്‌ പോലെയാണ്.കുറെ കാലം എറിഞ്ഞു കഴിയുമ്പോൾ ഒരു ശബ്ദം കേള്ക്കും അത് വരേയ്ക്കും ഈ സാധനം തുടരും. ചോദ്യങ്ങള കാരണം പലപ്പോഴും പുറത്തേക്കിറങ്ങാൻ തന്നെ മടി ആണ്. എന്തായി പഠിപ്പ് ഇത് വരെ കഴിഞ്ഞില്ലേ? ങേ ജോലി ഒന്നും ആയില്ലേ? ഇനി എന്നാപ്പോ ഒരു ജോലി ഒക്കെ ആയി നാല് കാശ് ഉണ്ടാക്കാൻ തുടങ്ങുക? ഇത് പോലെ ഒരായിരം ചോദ്യങ്ങള്ക്ക് ഉത്തരം കൊടുത്തു മടുത്

വികാരം വ്രണപ്പെട്ടേ ....

Image
ഒരു വര്ഗീയ കലാപം പൊട്ടി പുറപ്പെടാൻ ഒരു ചെറിയ കാരണം മതി, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ .പക്ഷെ നമ്മുടെ കേരളം ഇത്രയും കാലം പിടിച്ചു നിന്നത് ഇവിടത്തെ വിവിധ മതവിഭാഗങ്ങളുടെ ജാഗ്രത ഒന്ന് കൊണ്ട് മാത്രമായിരുന്നു . ഇനി എവിടെയെങ്കിലും ചെറിയ തോതിൽ ഒന്ന് തലപോക്കിയാൽ അത് പടരാതെ തടഞ്ഞു നിരത്താനും കേരളീയ സമൂഹത്തിനു ആയിട്ടുണ്ട്‌.പക്ഷെ ഈ അടുത്ത കാലത്ത് കണ്ടു വരുന്ന ഒരു പ്രവണത തികച്ചും അപകടം പിടിച്ചതാണ്.മത വികാരം തകര്ന്നു എന്ന് പറഞ്ഞു മത  വിശ്വാസികളിൽ ഭയം നിറയ്ക്കാനായി ഒരു കൂട്ടര് നേരെ നിരത്തിലിറങ്ങും.കാര്യങ്ങളെ നിയമപരമായി നേരിടുന്നതിനു പകരം ഇത്തരം സംഘടനകൾ ചെയ്യുന്നത് ഇതാ നമ്മുടെ മതത്തെ അവഹേളിക്കുന്നു എന്ന് പറഞ്ഞു മുദ്രാവാക്യം വിളി തുടങ്ങും.രാഷ്ട്രീയമായ കാര്യങ്ങൾക്കു ബഹളം വെക്കുന്നത് പോലെയല്ല ഇത്. തീക്കളിയാണിത്.വിശ്വാസികളിൽ അനാവശ്യ ഭീതി ,പരസ്പരമുള്ള വെറുപ്പ്‌ ഇതൊക്കെ നിറക്കാൻ മാത്രമേ ഇത് ഉപകരിക്കൂ.ഒരു സംഭവം നടക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും നിയമ നടപടിക്കു കാത്തു നിൽക്കുകയുമാണ് സംയമനമുള്ള ഒരു വിശ്വാസി ചെയ്യേണ്ടത്. പക്ഷെ ഈ അടുത്ത് സംഭവിച്ച ചില കാര്യങ്ങൾ തികച്ചു നിരാശ ജനകമാണ്.ആരാധനാലയം മ

ഭയ്യാ മസാല മത് ഡാല്ന .

Image
ഡ ൽഹിയിൽ പീ എച് ഡീ ഇന്റർവ്യൂ വിനായി വന്ന സമയം.ഏപ്രിൽ മാസമാണ്. നല്ല ചൂട് . നരകത്തിലെ ചൂടും സ്വര്ഗത്തിലെ തണുപ്പും കിട്ടുന്ന സ്ഥലമാണ് ഡല്ഹി . അങ്ങനത്തെ ഒരു ചൂട് കാലമായതിനാൽ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കൽ നിര്ബന്ധം.പെപ്സി കോള തുടങ്ങിയവയോടൊക്കെ ഒരു എതിര്പ്പായതോണ്ട് നാടൻ പാനീയങ്ങൾ മാത്രമേ കുടിക്കൂ. ഈ ശീലം പണ്ടൊരിക്കൽ  സിവിക് ചന്ദ്രന്റെ പ്രസംഗം കേട്ടത് മുതല്ക്കുല്ള്ളതാണ്. അമേരിക അഫ്ഗാനിൽ ബോംബിടാൻ തുടങ്ങിയ മുതൽക്കു ആ കലിപ്പ് കൂടി ക്കൂടി വന്നു . സദാമിനെ തൂക്കിലെറ്റിയതോടെ അത് ഉണ്മാദാവസ്തയിലായി.അങ്ങനെ ഇരിക്കുന്ന നേരത്താണ് ഡൽഹിയിലെതിപ്പെട്ടത്‌.ഇന്റർവ്യൂ കഴിഞ്ഞു താമസ സ്ഥലത്തേക്ക് തിരിച്ചു  ( കൂട്ടുകാരൻ ഷഫീഖിന്റെ റൂമിലാണ് കിടപ്പ്).നല്ല ദാഹം.പച്ച വെള്ളം കിട്ടാനില്ല. നല്ല ഒരു ജ്യൂസ് കട കണ്ടു. "ഭയ്യ ജ്യൂസ് ഹേ ക്യാ?" ജീ , കോൻ  സ ജ്യൂസ് ചാഹിയെ ? യെ വാലാ... .മൂസംബി തൊട്ടു കാണിച്ചു കൊടുത്തു മോസമി ജ്യൂസ് ?? ബീസ് രുപയ റ്റീഖ് ഹേ ... തല ആടി കൊണ്ട് ജ്യൂസ് എടുക്കാൻ പറഞ്ഞു മൂസംബി ജ്യൂസ് കയ്യില കിട്ടിയപ്പോൾ ഒരു പച്ച കളറ് . പടച്ചോനെ.. ഡൽഹിയിലെ മൂസംബി ചെലപ്പോൾ പച്ച നിറത്തിലായിരിക്കും. വായിൽ  വെച

3ബി യിൽ മാഷില്ല

Image
  ബീ എഡിന് . ഇടുക്കിയിലെ നെടുംകണ്ടം സെന്ററിൽ പഠിക്കുന്ന കാലം ടീച്ചിംഗ് പ്രാക്ടീസ് കിട്ടിയത് കരുണാപുരം NSS ഹൈ സ്കൂൾ. ഇടുക്കി ജില്ല പോയിട്ട് കേരളത്തിൽ ആണോ എന്ന് തന്നെ സംശയം.തമിൾ നാടിൻറെ അതിര്തിക്ക് അടുത്ത് ആണ് സ്ഥലം. സംഗതി ഏതായാലും,   ദിവസവും രാവിലെ ജീപ്പ് വാടകയ്ക്ക് വിളിച്ചാണ് ഞങ്ങള് ഒരു പത്തു പേര് അടങ്ങുന്ന അദ്ധ്യാപക ട്രെയിനീസ്  എന്ന് വച്ചാൽ അപ്പ്രന്ടീസുകൾ സ്കൂളിൽ എതിചേരാറുള്ളത്. പഠിപ്പികേണ്ടത് 8 -10 ക്ലാസിൽ ആണെങ്കിലും ഇടക്കിടക്ക് കിട്ടുന്ന ഒഴിവു സമയങ്ങളിൽ ചെറിയ ക്ലാസിലും പോകേണ്ടി വരും.മിക്കവാറും ചെറിയ  ക്ലാസ്സുകളിൽ ടീച്ചര് അവധി ആയിരിക്കും.പോയിക്കഴിഞ്ഞാ വലിയ പണി ഒന്നുമില്ല എന്ന് കരുതുയിട്ടാണ് പോയിത്തുടങ്ങിയത്, പിള്ളാർക്ക് പാട്ട്  പാടി കൊടുക്കേണ്ടി  വരും അല്ലെങ്കിൽ ചെറിയ എന്തെങ്കിലും കളികൾ ഇത് കൊണ്ടൊക്കെ സമയം കടന്നു പോകും. പിള്ളാർക്ക് നമ്മൾ ചെല്ലുന്നതാ ലാഭം. തല്ലു കുറയും,ഒരു പിരിയട് രസായിട്ട് കടന്നു പോകും. ചെറിയ ക്ലാസ് കൊണ്ട് നമ്മള്ക്കും മെച്ചം ഉണ്ട്.പില്ലാര്ടെ മനസ്സിൽ കേറി പറ്റിയാ പിന്നെ സല്ക്കാരമാണ് . പേരക്ക, മാങ്ങ അങ്ങനെ പലതും പിള്ളാര്‌ കൊണ്ട് വരും. അതിന്റെ സുഖം വേറെ . സം