Posts

Showing posts from January, 2013

വിശ്വ രൂപം...

Image
വിശ്വ രൂപം.... കമല്‍ ഹാസന്റെ വിശ്വ രൂപം മുസ്ലിം വിരുദ്ധം,ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിക്കുന്നു...സിനിമ കാണുന്നതിനു മുമ്പേ തുടങ്ങി ഹാലിളക്കം. സിനിമയില്‍ ഈ പറഞ്ഞതൊക്കെ ഉണ്ടെന്നും ഇല്ലെന്നും പറയാന്‍ ഞാന്‍ ആളല്ല എങ്കിലും , അതിനെതിരെ നടക്കുന്ന കൊലാഹലങ്ങളെ കുറിച്ച് പറയാന്‍ ഞാന്‍ ആള്‍ ആണ്. കാരണം ഞാനൊരു മുസ്ലിം ആണ്, പോരാത്തതിന് ഒരു ഇന്ത്യക്കാരനും. മുസ്ലിം വിരുദ്ധമോ,അല്ലെങ്ങില്‍ ദളിതു വിരുദ്ധമോ ആയ ഒരു പാട് സിനിമകള്‍ വരികയും വിജയിക്കുകയും ചെയ്തു അന്നൊന്നും ഇല്ലാത്ത ഒരു പ്രതിഷേധം വേറെ എന്തോ കണ്ടിട്ടാണ് എന്ന് പറയാനേ നിര്‍വാഹമുള്ളൂ... ഒരു  സിനിമ ഇറങ്ങിയാല്‍ ഒലി ച്ചു പോകുന്നതാണോ നമ്മുടെ വിശ്വാസം.സിനിമ കണ്ട ഒരു സുഹൃത്ത്‌ ഫേസ് ബുക്കില്‍ കമന്റ്‌ ചെയ്തത് സിനിമയില്‍ മുസ്ലിം വിരുദ്ധമായി ഒന്നുമില്ല , മറിച്ച് ഇസ്ലാമിന്റെ പേരില്‍ തീവ്രവാദം പ്രചരിപ്പിക്കുന്ന അല്‍ഖാഇദ ക്കെതിരെ പോരാടുന്ന ഒരു മുസ്ലിമിന്റെ  കഥ... കൂട്ടത്തില്‍ ആ സുഹൃത്ത പറഞ്ഞതു  ഇങ്ങനെ... പേരില്‍ തന്നെ സമാധാനം ഉള്ള ഒരു മതത്തിനെതിരെ ഈ സിനിമയില്‍ ഒന്നും ഇല്ല .... മാത്രവുമല്ല ഒരു സിനിമ കൊണ്ട് ഇല്ലാണ്ടാകുന്നതല്ല ഒരു യഥാര്‍ത്ഥ വിശ്വാസിയുടെ വിശ്വാസം.