Posts

Showing posts from February, 2013

മൈസൂര്‍

Image
പേര് ഫാത്തിമ. വാപ്പാന്റെ സ്വന്തം മകള്‍.. സ്ത്രീധനം  കൊടുക്കാന്‍ വാപ്പന്റെ കയ്യില്‍ കാശ് ഇല്ല, കുറഞ്ഞ സ്ത്രീധനതിനു കെട്ടാന്‍ ആളുണ്ട്. കല്യാണം കഴിഞ്ഞു.... വര്ഷം  പലതു കഴിഞ്ഞു, പരസ്പരം ഒന്ന് സംസാരിക്കാന്‍. കാരണം ഭാഷ തന്നെ. ഇപ്പോള്‍,...  എന്നും കുടി , വഴക്ക്... അവസാനം വേറെ ഒരുത്തന്റെ കൂടെ കിടക്കാന്‍ വരെ പറഞ്ഞു.... "ഇന്റെ പടച്ചോനെ ഞാന്‍ എന്ത് തെറ്റ് ചെയ്തു.ഈ അദാബിന്..... " ****. ചോദിക്കാനും പറയാനും ആരും ഇല്ലേ നിങ്ങളെ നാട്ടിലു. ഒരാള്‍ ചോദിക്കാന്‍ വന്നിരുന്നു. ഇങ്ങനത്തെ സ്ഥലത്തേക്ക് കേട്ടിക്കണോ എന്ന്? കൊടുക്കാന്‍ ഇന്റെ കയ്യിലെവിടാ  കായ് ?ന്തേ അന്നേ കൊണ്ട് പറ്റുമോ  ഇന്റെ പെണ്ണിനെ കെട്ടിക്കാന്‌.? എന്ന് ചോദിച്ചു വാപ്പ. **** വാല്‍ : എല്ലാ സമുദായത്തിലും ഇത് പോലെ ഓരോ കഥകളുണ്ടാവും . പേരും സ്ഥലവും മാത്രം വ്യത്യാസം. 

മൂല്യ ബോധനം ആര്‍ക്കു?

Image
മൂല്യ ബോധന യാത്ര യുടെ സമാപന ത്തില്‍ നടത്തിയ പ്രസംഗത്തോടെ... പുതിയൊരു വിവാദം കൂടി കൈ കിട്ടി എല്ലാവര്ക്കും . . "വെറും   10 മിനിട്ട് മതി ഒരു പുരുഷന് സ്പേം ഗര്‍ഭ പാത്രത്തിലേക്ക് അയക്കാന്‍" ഇതായിരുന്നു ആ വാക്കുകള്‍.മൂല്യ ബോധന യാത്രയിലുട നീളം ഡോക്ടര്‍ രജിത് കുമാര്‍ നത്തിയ പ്രസംഗത്തിന്റെ ഭാഗം കണ്ടപ്പോള്‍ അദ്ദേഹം ഉദേശിച്ചത്‌ നന്മ മാത്രമായിരുന്നു എന്ന് മനസ്സിലായി .പക്ഷെ സംഗതി ഒരല്പം  വൈകാരികത കലര്‍ത്തി പറഞ്ഞു വന്നപ്പോള്‍ ഒരു മറ്റേ ചുവ.{ഞാനൊന്നു മനസ്സ് വെച്ചാല്‍ നീ പത്തു മാസം കഴിഞ്ഞേ എണീക്കൂ ... ഇത് ചോകലേറ്റ്  എന്ന സിനിമയില്‍ നായകന്‍ നായികയോട് പറയുന്ന ഡയലോഗ്. } ഏതായാലും പെണ്‍കുട്ടിയുടെ പ്രതികരണം തെറ്റ് ആണെന്നും പറയാന്‍ പറ്റില്ല.. സ്ത്രീ വിരുദ്ധ വാക്കുകള്‍ തപ്പി നടക്കുന്ന ചാനല്‍ കാര്‍ക്ക്  അതൊരു  ചാകര. പ്രത്യേകിച്ച് ഏഷ്യാനെറ്റ്‌ കാരന്‍, അതേറ്റു പിടിച്ചു , വെറും ഒരു മിനിറ്റില്‍ ഒരു  ഒരു വാര്‍ത്തയെ, അല്ലെങ്കില്‍ അവഗണിക്കപെടെണ്ട വാക്കുകളെ ,വലിച്ചു നീട്ടി, അതൊരു മഹാ സംഭാവമാക്കി. (പണ്ട് എം വീ  ജയരാജന്‍ പോലീസെ സ്റ്റേഷനില്‍ ചെന്ന് മലദ്വാര പ്രയോഗമുണ്ടോ എന്ന് ചോദിച്ചത് റിപ്പോര്‍ട്ടര്‍ ചാനല്‍