പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ

 കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ പരിചയപ്പെടുതതാം. കുട്ടികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും ഉപകാരപ്പെടും. പലപ്പോഴും ആശയങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിക്കാൻ  നല്ല തയ്യറെടുപ്പു വേണ്ടി വരും. ഒന്നുകിൽ ക്ലാസിൽ  ആക്ടിവിറ്റി ചെയ്തു കാണിക്കണം. അല്ലെങ്കിൽ അതിന്റെ വീഡിയോസ് കാണിക്കണം. ഇതിൽ കുട്ടികലെ പങ്കെടുപ്പിക്കാൻ കഴിഞോളണമെന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇവയൊക്കെ ബുദ്ധിമുട്ടും ആണ്. ഇതിനുള്ള മറുമരുന്നാണ് ഇനീ പറയാൻ പോകുന്നത്. സയൻസ്, സാമോഹ്യ ശാസ്ത്രം അടക്കമുള്ള എല്ലാ വിഷയങ്ങളിലും ഉള്ള വിവിധ ആശയങ്ങളുടെയും, പരീക്ഷണങ്ങളുടെയും Simulated രൂപങ്ങൾ ഓണലൈനിൽ സൗജന്യമായി ലഭ്യമാക്കി യിരിക്കുന്നു. കാശ് കൊടുത്ത് ആപ്പ് വാങ്ങി ആപ്പിലാക്കേണ്ട.. Khan Academy (https://www.khanacademy.org/)  കൂടാതെ ലഭ്യമായ ചില റിസോഴ്‌സസുകൾ പരിചയപ്പെടുക..

  1. https://phet.colorado.edu/   : കൊളറാഡോ സര്വകലാ ശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത് ആണ്. ഇപ്പോഴും പുതിയ പുതിയ പ്രോജക്ടുകൾ ഇതിൽ വന്നു കൊണ്ടിരിക്കുന്ന. സയൻസ്, കണക്ക് വിഷയങ്ങളിലെ  simulation ബേസ്ഡ് ആക്ടിവിറ്റി കൾ ആണ് ഈ സൈറ്റിൽ ഉള്ളത്. കൂടാതെ വിവിധ രാജ്യങ്ങളിലെ അദ്ധ്യാപകരുടെ അധ്യാപന കുറിപ്പുകളും സഹായകമായി ഉണ്ട്.







  1. https://www.vlab.co.in : ഇത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള ഒരു സംരഭമാണ്. ഡിഗ്രിക്ക് മുകളിലുള്ള വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക മേഖലയിലെ വിവിധ പരീക്ഷണങ്ങൾ ചെയ്തു പരിശീലിക്കാനുള്ള ഒരു വഴി ആണ്. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ് ഇവ ഓരോന്നും വികസിപ്പിച്ചെടുക്കുന്നത്. ഡിഗ്രി തലത്തിൽ താഴെ ഉള്ളവർക്കും ഉപയോഗിക്കാവുന്നതാണ് ഈ സൈറ്റ്. 







  1. http://www.olabs.edu.in/ : ഇതും കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ഉള്ള ഒരു സംരഭമാണ്. പ്ലസ്‌ടു വിദ്യാർത്ഥികൾക്ക് വിദ്യാർത്ഥികൾക്ക് വേണ്ടി ആണ് എന്ന് മാത്രം. പ്ലസ്‌ടുവിൽ പഠിക്കുന്ന പരീക്ഷണങ്ങളുടെ ഒരു മികച്ച രീതിയിൽ ഉള്ള സിമുലേഷൻ  ഇവിടെ കാണാം.ഉദാഹരണം. ഓം നിയമം പഠിക്കാൻ ഒരു റെസിസ്റ്റർ , വോൾട് മീറ്റർ, അമീറ്റർ റിയോസ്റ്റാറ് ഇവ അടങ്ങുന്ന ഒരു സർക്കീട് നിങ്ങൾക്ക് നിർമിക്കാം. നിരീക്ഷണങ്ങൾ നടത്താം. കൂടെ അസ്സസ്സ്മെന്റ് ടെസ്റ്റും 







  1. https://www.geogebra.org : ഗണിത ശാസ്ത്ര  പഠനത്തിനു ഏറ്റവും മികച്ച സൈറ്റ ഒരു പക്ഷെ ജിയോജിബ്ര ആകും. Interactive  Maths  tools  ഉപയോഗിച്ച് ഇവിടെ ക്ലാസ് റൂം സെറ്റ് ചെയ്യാം, മാത്രമല്ല ചെറിയ ക്ലാസ് മുതൽ ഹൈ സ്കൂൾ   സെക്ഷൻ അടക്കം  ആയിരക്കണക്കിന് റിസോഴ്സുകൾ ഇവിടെ ഉണ്ടത്.  വെബ് സൈറ്റു  മാത്രമല്ല ആപ്പും ലഭ്യമാണ്. കുട്ടികൾക്കും അദ്ധ്യാപകർക്കും ഒരു പോലെ ഉപകാരപ്പെടും.



Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗാന്ധി

ഭയ്യാ മസാല മത് ഡാല്ന .