Posts

പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ

Image
  കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ പരിചയപ്പെടുതതാം. കുട്ടികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും ഉപകാരപ്പെടും. പലപ്പോഴും ആശയങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിക്കാൻ  നല്ല തയ്യറെടുപ്പു വേണ്ടി വരും. ഒന്നുകിൽ ക്ലാസിൽ  ആക്ടിവിറ്റി ചെയ്തു കാണിക്കണം. അല്ലെങ്കിൽ അതിന്റെ വീഡിയോസ് കാണിക്കണം. ഇതിൽ കുട്ടികലെ പങ്കെടുപ്പിക്കാൻ കഴിഞോളണമെന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇവയൊക്കെ ബുദ്ധിമുട്ടും ആണ്. ഇതിനുള്ള മറുമരുന്നാണ് ഇനീ പറയാൻ പോകുന്നത്. സയൻസ്, സാമോഹ്യ ശാസ്ത്രം അടക്കമുള്ള എല്ലാ വിഷയങ്ങളിലും ഉള്ള വിവിധ ആശയങ്ങളുടെയും, പരീക്ഷണങ്ങളുടെയും Simulated രൂപങ്ങൾ ഓണലൈനിൽ സൗജന്യമായി ലഭ്യമാക്കി യിരിക്കുന്നു. കാശ് കൊടുത്ത് ആപ്പ് വാങ്ങി ആപ്പിലാക്കേണ്ട.. Khan Academy ( https://www.khanacademy.org/ )  കൂടാതെ ലഭ്യമായ ചില റിസോഴ്‌സസുകൾ പരിചയപ്പെടുക.. https://phet.colorado.edu/   : കൊളറാഡോ സര്വകലാ ശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത് ആണ്. ഇപ്പോഴും പുതിയ പുതിയ പ്രോജക്ടുകൾ ഇതിൽ വന്നു കൊണ്ടിരിക്കുന്ന. സയൻസ്, കണക്ക് വിഷയങ്ങളിലെ  simulation ബേസ്ഡ് ആക്ടിവിറ്റി കൾ ആണ് ഈ സൈറ്റിൽ ഉള്ളത്. കൂടാതെ വിവിധ രാജ്യങ്ങളിലെ അദ്ധ്യാപ

ഗവേഷണം ?

Image
റിസർച് എന്ന കേൾക്കുന്നതോടെ നിങ്ങളുടെയൊക്കെ മനസ്സിൽ വരുന്ന ചില സംശയങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുക ആണ്.    എന്താണ് റിസര്ച്ച്? ഔദ്യോഗികമായി റിസര്‍ച്ചിന് നിരവധി നിര്‍വചനങ്ങള്‍ ഉണ്ട്. തല്‍കാലം അതൊന്നും പറയാതെ ചുരുങ്ങിയ വാകുകളില്‍ വിശദീകരിക്കാം. ഒരു വിഷയത്തെ ഗഹനമായി വിലയിരുത്തുകയും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുക എന്നതാണു റിസര്ച്ച്. ഉദാഹരണം : ഒരു പത്ര പ്രവര്‍ത്തകന്‍ ഒരു ഫീച്ചറിന് വേണ്ടി ഒരു സംഭവത്തെ കുറിച്ചുള്ള വിവരങള്‍ ശേഖരിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു, എങ്കില്‍ അദ്ദേഹം ആ വിഷയത്തില്‍ റിസര്ച്ച് ചെയ്തു എന്ന നമ്മള്‍ പറയും.ഇനി നിങ്ങള്‍ ഒരു പുതിയ സംരംഭം തുടങ്ങുയകയാണ്‍ എന്നു വെക്കുക, അതിനു നിങ്ങള്‍ റിസര്ച്ച് ചെയ്യേണ്ടതുണ്ടോ? ഒരു നല്ല സംരംഭമായി നിങ്ങളുടെ ബിസിനസ് മാറണം എങ്കില്‍ നിങ്ങള്‍, മാര്‍കേറ്റിനെകുറിച്ചും,പ്രസ്തുത ബിസിനസിന്റെ പുതിയ സാങ്കേതികവിദ്യകളെകുറിച്ചും ഒക്കെ അറിയേണ്ടതുണ്ട്. സ്വാഭാവികമായും  അവയെ കുറിച്ചൊക്കെ വ്യക്തമായി റിസര്‍ച്ച് നടത്തി ബിസിനസിനെ സാദ്ധ്യതകള്‍ വിലയിരുത്തിയിട്ട് മാത്രമേ ഏതൊരാളും ബിസിനസ് തുടങ്ങൂ.  മുകളില്‍ റിസര

ഓണ്‍ ലൈന്‍ പഠനം

Image
ഓണ് ‍ ലൈന് ‍ പഠനം : ഓണ് ‍ ലൈന് ‍ പഠനത്തിന്റെ സാധ്യതകളെ കുറിച്ചു വലിയ ചര് ‍ ച്ച കള് ‍ നടന്നു കൊണ്ടിരിക്കുക ആണ്. നല്ലത്. അതോടൊപ്പം സ്കൂള് ‍ കോളേജ് വീദ്യാഭ്യാസത്തില് ‍ എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ട് എന്നതിനേ കുറിച്ചും ചര് ‍ ച്ചകള് ‍ നടന്ന് കൊണ്ടിരിക്കുന്നു. ബഹളങ്ങള് ‍ ക്കിടയില് ‍ ചില കാര്യങ്ങള് ‍ പറയാതിരിക്കാന് ‍ വയ്യ. ഇന് ‍ റര് ‍ നെറ്റ് സാക്ഷരതയും ലഭ്യതയും : കേരളം ഒരു പരിധി വരെ ഡിജിറ്റല് ‍ സാക്ഷരതയില് ‍ മുന്നില് ‍ നില് ‍ ക്കുന്നു എങ്കിലും ലഭ്യതയില് ‍ എത്രത്തോളം എന്നത് ചര് ‍ ച്ച ചെയ്യേണ്ട വിഷയം ആണ്. എല്ലാവര്ക്കും സ്മാര് ‍ ട് ഫോണുകള് ‍ ഉണ്ട് എന്നു അനുമാനിച്ചാല് ‍ പോലും നെറ്റ്വര് ‍ ക്ക് കണക്ടിവിറ്റി ഒരു പ്രശ്നം തന്നെയാണ്. ഒരു ചെറിയ ശതമാനം കുട്ടികള് ‍ എങ്കിലും ഓണ് ‍ ലൈന് ‍ പഠന സങ്കേതങ്ങളില് ‍ നിന്നും വിട്ടു പോകാന് ‍ സാധ്യത യുണ്ട്. പ്രായോഗികത : ഒരു സിലബസിനെ പൂര് ‍ ണമായും ഡിജിടൈസ് ചെയ്യാന് ‍ കഴിയുമോ എന്നതാണു പ്രായോഗിക തലത്തില് ‍ ഇതിന്റെ വെല്ലുവിളി.ഏതൊക്കെ വിഷയങ്ങള് ‍ നമുക്ക ഡിജിറ്റല് ‍ മീഡിയം വഴി കൊടുക്കാന് ‍ കഴിയും. ? അതും എത്രത്തോളം ? ഉദാ: ഭാഷാ വിഷയങ്ങള് ‍ ഒര

ഭൂകമ്പ മുന്നറിയിപ്പ്:

രണ്ട് ദിവസമായി വാട്സ്ആപ്പിൽ വന്നു കൊണ്ടിരിക്കുന്ന ഒരുമുന്നറിയിപ്പാണ് പ്രശനം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഈ വര്ഷം അവസാനിക്കുന്നതിനു മുമ്പ് ഒരു ഭൂകമ്പം ഉണ്ടാകും. കൂട്ടത്തിൽ സീഷ്മ എന്ന പേരിൽ ഒരു കൊടുങ്കാറ്റും.ഒരു ഗവേഷക സംഘടനയുടെ ലെറ്റർ പാഡിൽ വന്ന വാർത്ത അത്യാവശ്യം പാനിക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പറയുന്നത് ശാസ്ത്രീയമായി സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള ഒരു മുന്നറിയിപ്പാണ് എന്ന് കരുതിയാണ് പലരും ഷെയർ ചെയ്തിരിക്കുന്നത്. സംഗതി ഇത്തരത്തിൽ ഒരു സംഘടനയുണ്ട്,ഒരു പ്രശ്നമുണ്ട് അത് അവരുടെ ആ തലക്കെട്ടിൽ തന്നെയാണ്. ESP അഥവാ Extra sensory Perception ഇൽ ആണ് അവരുടെ ഗവേഷണം എന്ന് മാത്രം. ഈ സാധനത്തെ ഒറ്റ വക്കിൽ അതീന്ദ്രിയ ജ്ഞാനം എന്ന് വിളിക്കാം. ഒരു അയ്യർ ദി ഗ്രേറ്റ് ലൈൻ. കൂടുതൽ അറിയേണ്ടവർ വിക്കിപ്പീഡിയയിൽ തപ്പിയാൽ മതി. സാധാരണ ഇങ്ങനെ കഴിവ് ഉള്ളവരൊക്കെ ഒരു ആദ്ധ്യാത്മിക ലൈനിൽ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. ഇതിപ്പോ എല്ലാം ഒരു സയന്റിഫിക് ലൈനിൽ ആണ് അവതരണം. പാരാ സൈക്കോളജിയുടെ ഭാഗമായാണത്രെ ഈ ഒരു സാധനത്തെ കാണുന്നത്. പക്ഷെ പ്രസ്തുത കത്തിൽ വരാൻപോകുന്ന കൊടുങ്കാറ്റിന്റെ വേഗത വരെ കൊടുത്തിരിക്കുന്നു. വരാൻ പോകുന്ന ഒര
മന:ശാസ്ത്ര ബിരുദ ധാരികളും  ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ബിരുദ ധാരികളും ഒക്കെ അധികമായത് കൊണ്ടാവാം എവിടെ നോക്കിയാലും ട്രൈനേഴ്‌സിന്റെ ബഹളം ആണ്. സേവന മനസ്സോടെ എടുക്കുന്നവരും വരുമാന മാർഗമായി ട്രെയിനിങ് കൊടുക്കുന്നവരും ഉണ്ട്. കരിയർ ഗൈഡൻസ് , വ്യക്തിത്വ വികസനം,തുടങ്ങി ബിസിനസ് മാനേജ്‌മെന്റിൽ വരെ ക്ളാസുകൾ കൊടുക്കുന്നവരെ കാണാറുണ്ട്.ചിലരുടെയൊക്കെ വീഡിയോയും ഫോട്ടോസുമൊക്കെ  കാണാറും ഉണ്ട്.പക്ഷെ ചില ക്ളീഷേ സാധനങ്ങൾ ഒഴിച്ച് കൂടാനാവാത്തതാണ് എന്ന് തോന്നുന്നു. ചിലതു ചുവടെ ചേർക്കുന്നു. ട്രൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ദയവ് ചെയ്തു ക്ഷമിക്കുക… വേഷം: മിക്കവാറും കാണുന്ന വേഷം ഓവർ കോട്ട് ആണ്. ഒരു impression ഉണ്ടാക്കാൻ നല്ലതാണ് . പക്ഷെ അത്രക്ക് വേണോ? സ്വാഭാവികതയോടെയുള്ള സംസാരവും വേഷവും അല്ലെ ക്ളാസിലിരിക്കുന്നവരുമായുള്ള ആശയ വിനിമയം സുഗമമാക്കൂ. അഭിനയങ്ങൾ ഒഴിവാക്കുന്നതല്ലേ യഥാർത്ഥ വ്യക്തിത്വം.രാഷ്ട്രീയക്കാരുടെ ഖദർ പോലെയാണ് പലപ്പോഴും ട്രൈനർമാരുടെ ഓവർക്കോട്ട്. മഹാന്മാരുടെ വിജയ കഥകൾ: പണ്ട് ക്ലാസ് എടുത്തിരുന്ന സമയത്ത് ഞാനും ഉപയോഗിച്ചതാണ്.ആവർത്തന വിരസത തോന്നിയപ്പോ പലതും ഒഴിവാക്കി. വിജയ കഥകൾ പറയൽ

ഫാസിസം

Image
ഫാസിസത്തെ കുറിച്ച് ക്ലാസ്സെടുതോണ്ടിരുന്നപ്പോഴാണ്  ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഒരു ചോദ്യം. അല്ല ,നമ്മൾ ഇതൊക്കെ പഠിച്ചിട്ടു എന്താ കാര്യം. ? വീട് എത്തുന്നത്‌ വരെ ആ ചോദ്യം തന്നെയായിരുന്നു മനസ്സിൽ. ആ കുട്ടി ചോദിച്ചതിലും കാര്യമില്ലേ.   ബെഡ് റൂമിലെത്തി വസ്‌ത്രം ഊരിയെറിഞ്ഞു , കിടക്കയിലേക്ക് ഒന്ന് ചെരിഞ്ഞതെ ഉള്ളൂ...ദേഹത്തു ഒരു പിടി വീണു. കൂടെ ഒരു അട്ടഹാസവും . " നഗ്നത പ്രദർശനത്തിനു നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.

നാട്ടു നീതി

Image
. ഇനി കുറ്റവും ശിക്ഷയും ജനങ്ങൾ തീരുമാനിക്കട്ടെ. നീതിമാനായ രാജാവ് കൽപന പുറപ്പെടുവിച്ചു. അങ്ങനെ അവർ ശിക്ഷ നടപ്പാക്കാൻ തുടങ്ങി. കൊലയാളിയെ അവർ തൂക്കിലേറ്റി. ബാല പീഠനം നടത്തിയവനെ തല്ലിക്കൊന്നു.വ്യഭിചാരിയെ ഉടുതുണിയില്ലാതെ നടത്തി, പിന്നെ നാടുകടത്തി.കള്ളനെ കല്ലെറിഞ്ഞു കൊന്നു. ബാലാല്സംഘവീരനെ  മുതലകൾക്ക് എറിഞ്ഞു  കൊടുത്തു. അവസാനം അവർ അടിച്ചു കൊന്നത് രാജാവിനെ തന്നെ യായിരുന്നു. രാജാവിന്റെ പവിത്രതയിൽ അവർക്ക് സംശയം തോന്നിയത്രേ..