Posts

Showing posts from 2014

സദാചാരം

Image
ബൗ ..ബൗ ... നേരം  കുറെ ആയി .. നായ കുരക്കാൻ തുടങ്ങിയിട്ട്‌ . ശബ്ദം കേട്ട് അടുക്കള ഭാഗത്തേക്ക് ചെന്ന പാത്തുമ്മ താത്ത കണ്ടത്  പൂവൻ കോഴിക്ക് നേരെ കുരച്ചു ചാടുന്ന നായയെ ആണ്. കുറച്ചു നേരം രംഗം വീക്ഷിച്ചപ്പോഴാ കാര്യം മനസ്സിലായത്‌. പൂവനും പിടയും ഇണ ചേരാനുള്ള ശ്രമത്തിലാണ്. പക്ഷെ നായ വിടുന്ന ലക്ഷണമില്ല. പാത്തുമ്മ താത്തക്ക്‌ സഹികെട്ടു .കയ്യിൽ കിട്ടിയ വിറകു  കൊള്ളി നായയുടെ തല നോക്കി ഒറ്റ ഏറു വെച്ച് കൊടുത്തു . "കന്നി മാസം കഴിഞ്ഞപ്പൊളാ  നായിന്റെ ഒരു സദാചാരം.."

ഗാന്ധി

Image
"അച്ചനെന്താ ചെയ്യുന്നേ?" "ക്ളീനിങ്ങ്  " എന്തിന്? ഇന്ന് ഗാന്ധി ജയന്തി അല്ലേ?  ആരാ ഗാന്ധിജി? "നമ്മുടെ രാഷ്ട്ര പിതാവ് ."  എന്ന് വെച്ചാൽ എന്തൂട്ടാ? അതിപ്പോൾ.... ഈ ഗാന്ധിജി ഇപ്പോൾ എവിടെയാ?  അദ്ദേഹം മരിച്ചു പോയി എപ്പോൾ ? അത് പണ്ട് എങ്ങനെ? ഒരാള് കൊന്നു. ആര്? ഗോഡ്സെ . എന്തിനു? ...... പറ അഛാ എന്തിനു?...പറ .... മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഭാര്യ തട്ടിൻ പുറത്തെ പുസ്തകക്കെട്ടുകൾ  വലിച്ചെറിഞ്ഞത്.കൂട്ടത്തിൽ അവസാന പേജും ചിതലരിച്ച ഒരു പുസ്തകത്തിന്റെ പുറം ചട്ട ശ്രദ്ധയിൽ പെട്ടത്... എന്റെ സത്യാന്വേഷണ പരീക്ഷകൾ..

മംഗൽ യാൻ -ഒരു കുറിപ്പ്

Image
2013 നവംബർ 5 നു സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു  September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ  യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ  തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ  സവിശേഷത.  ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മംഗൽ യാൻ  അഥവാ മാർസ്  ഓർബിറ്റർ  മിഷൻ (Mars orbiter Mission) മാര്സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധാന ലക്‌ഷ്യം  ഒരു ഗ്രഹാന്തര ദൌത്യത്തിന്റ

സ്വാതന്ത്ര്യം

Image
സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേ ദിവസം ക്ലാസ്സിലെത്തിയപ്പോഴാണ്  പ്രിൻസിപ്പാളിന്റെ വക ഒരു നോട്ടീസ് കയ്യിൽ കിട്ടിയത്. " ക്യാമ്പസിൽ ജീൻസ് ധരിച്ചതിന് 1000 രൂപ ഫൈൻ. "  

ചോക്ക്

Image
"ഏറ്റവും ശ്രേഷ്ടമായ ഒരു തൊഴിൽ ആണ് അധ്യാപനം." അദ്ധ്യാപക ദിനത്തിൽ മാഷ് നടത്തിയ പ്രസംഗം ഇന്നും അയാളുടെ മനസ്സില് ഉണ്ട്.വർഷങ്ങൾക്കിപ്പുറം പഠിച്ച അതെ വിദ്യാലയത്തിൽചെന്നപ്പോൾ സ്റ്റാഫ് റൂമിൽ മാഷിരിക്കുന്നു. "മാഷെ, ഓർ മയുണ്ടോ?" ഹോ പിന്നല്ലാണ്ട് . എന്ത് ചെയ്യുന്നൂ? "കോളേജു അദ്ധ്യാപകൻ ആണ്. ഗവന്മെന്റ് കോളേജിൽ " തെല്ലഭിമാനത്തോടെ തന്നെ  മൊഴിഞ്ഞു. "ഹോ... ഞാൻ തന്നെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആയിട്ടാ  പ്രതീക്ഷിച്ചത് "

ഐ ട്വന്റി

Image
"സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ കൂടുന്നു. അവൾ വെറുമൊരു കച്ചവട ചരക്കു മാത്രമാണ്."പറഞ്ഞു നാവെടുക്കുന്നതിനു മുമ്പേ മൊബൈൽ ചിലച്ചു . ഭാവി അമ്മായി അച്ഛനാണ് " ആ മോനെ,,, ഏതു മോഡൽ കാറാ മോനിഷ്ടം? " "അച്ഛാ , അത് ഐ ട്വന്റി വാങ്ങിക്കോ . വൈറ്റ് കളർ "

നക്ഷത്രമെവിടെ ?

Image
ശൂന്യാകാശത്ത് നിന്നുമുള്ള ഫോട്ടോകളിൽ സാധാരണ ചന്ദ്രൻ , ഭൂമി ഇവയെ കാണാൻ കഴിയുന്നു. പക്ഷെ നക്ഷത്രങ്ങളെ ഫോട്ടോ യിൽ പിടിക്കാൻ എന്ത്  കൊണ്ട് കഴിയുന്നില്ല. വളരെ ലളിതമാണ് ഇതിന്റെ ഉത്തരം. ക്യാമറയുടെ exposure  ആണ് ഇതിനു കാരണം. Exposure എന്നാൽ ഒരു യൂനിറ്റു വിസ്തൃതിയിൽ വന്നു പതിക്കുന്ന പ്രകാശത്തിന്റെ അളവാണ് .അതായത് ക്യാമറ സെൻസർ എത്രത്തോളം സമയം പ്രകാശ വിധേയമാക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം.ഇത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.ക്യാമറ ഷട്ടർ വേഗത,ലെന്സിന്റെ aperture , വന്നു പതിക്കുന പ്രകാശ തീവ്രത.വളരെ തീവ്ര പ്രകാശം ശേഖരിക്കാൻ വളരെ കുറച്ചു സമയം പ്രകാശ വിധേയമാക്കിയാൽ  മതി. അത് പോലെ തന്നെ മങ്ങിയ പ്രകാശം ശേഖരിക്കാൻ കൂടുതൽ സമയം പ്രകാശ വിധേയമാക്കണം.എന്നാൽ മാത്രമേ ക്യാമരയുടെ സെൻസർ പ്രകാശം രേഖപെടുത്തുക ഉള്ളൂ. ചന്ദ്രൻ , ഭൂമി ഇവയ്ക്ക്   നല്ല തിളക്കമുണ്ടാവും അതെ സമയം തന്നെ നക്ഷത്രങ്ങൾ താരതമ്യേന മങ്ങിയ  വെളിച്ചത്തിലും  ആയിരിക്കും. ഇത് നമുക്ക് രാത്രി ആകാശത്ത് നോക്കിയാൽ  മനസ്സിലാകും. ചന്ദ്രന നക്ഷത്രങ്ങളെ അപേക്ഷിച്ച് നല്ല തിളക്കത്തോടെ നില്ക്കുന്നതി കാണാം. അത് പോലെ തന്നെ ബഹിരാകാശത്ത് നിന്നും നോക്കുമ്പോൾ  അടുത

ബിരിയാണി

Image
എന്ത് ബിരിയാണിയാടോ  ഇത്?    ..സുലൈമാനു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല.. ബീരാൻ കാക്കാന്റെ മകളെ കല്യാണ നിശ്ചയമാണ്. അതിനിടക്കാണ് വെപ്പ് പുരയിൽ ചെറിയ ഒരു ബഹളം. ബിരിയാണിയിൽ ഒരിത്തിരി മസാല അധികമായതാണ് പ്രശ്നം,.ബിരിയാണി വെച്ചത് സ്ഥലത്തെ സ്ഥിരം പണ്ടാരി പോക്കര്.ആള് ശുദ്ധ പാവമാണ്. എങ്ങനെയോ ഒരല്പം മസാല കൂടി പോയി. സുലൈമാൻ ആണെങ്കിൽ  ബോംബെയിൽ സ്റ്റാർ ഹോട്ടലിലൊക്കെ നിന്ന പരിചയമുണ്ട്. അതിന്റെ പുറത്താണ് ഈ ചൂടാകൽ എന്ന് വ്യക്തം. "അല്ല , ബീരാനിക്ക ഞാൻ നിങ്ങളോട് അന്നേ പറഞ്ഞതാണ് മൂപ്പരെയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞൂന്നു. " "ആ പോട്ടെ സുലൈമാനെ, ഒരു കാര്യം ചെയ്യ്... ഇതിപ്പോൾ നിശ്ചയല്ലേയ് കല്യാണത്തിന്റെ ബിരിയാണി ഓർഡർ ഇജ്ജു തന്നെ ചെയ്തോ.എന്തേയ് ? സുലൈമാൻ  കോളർ പൊക്കി , വല്യ ശുജായി ആയി ബീരാനിക്കാന്റെ തോളത്തു തട്ടി പറഞ്ഞു." ഇങ്ങള് നോക്കിക്കൊളീ ഈ നാട്ടില ഇന്നേ വരെ കണ്ടിട്ടില്ലാത്ത ബിരിയാണി നമ്മള് ഇണ്ടാക്കി തരും. അന്ന് ഇങ്ങളെ തോളിൽ തട്ടി ആൾക്കാര് പറയും. ബഹുത് അഛാ ,.. നല്ല ജോറ് കല്യാണം ,ന്നു." അങ്ങനെ കല്യാണത്തിന്റെ ബിരിയാണി വെച്ചത് സുലൈമാന്റെ ഹൈ ടെക് കാറ്റെരിംഗ് ടീം.പക്ഷെ ഇക്കുറി കൂ

വായുവിൽ പൊന്തി നില്ൾക്കുന്ന തവള

Image
ഒരു തവളയ്ക്ക് അന്തരീക്ഷത്തിൽ പൊങ്ങി നില്ക്കാനാവുമോ?(levitate). അതെ എന്നാണു ഉത്തരം.  തവളയ്ക്ക് മാത്രമല്ല , താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങളിലൊക്കെ കാണുന്ന പോലെവസ്തുക്കളെ  വായുവിൽ പൊങ്ങി നിര്ത്താവുന്നതാണ്. DiaMagnetism എന്ന പ്രതിഭാസമാണ് ഇതിനു കാരണം.സാധാരണ ഒരു ഇരുമ്പു കഷ്ണം ഒരു കാന്തത്തിനു അടുത്തു വെച്ചാൽ അതിലേക്കു ആകര്ഷിക്കപെടുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും.ഇതിൽ നിന്നും വ്യത്യസ്തമായി കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിക്കപെടുന്ന പദാർതങ്ങളാണ് ഡയാ മഗ്നെടിക് പദാർഥങ്ങൾ.ഉദാ: കാർബണ്‍ , കോപ്പർ , ജലം,പ്ലാസ്റ്റിക്‌. ഒരു ബാഹ്യ കാന്തിക മണ്ഡലം പ്രയോഗിക്കുമ്പോൾ ഈ പദാർതങ്ങളിലെ  വിവിധ പരമാണു(atom )വിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാതയിൽ വ്യതിയാനം സംഭവിക്കുന്നു. ഇതു  മൂലം. ഈ പരമാനുക്കളിൽ, ബാഹ്യ കാന്തികമണ്ടലത്തിനു വിപരീത ദിശയിൽ ഒരു കാന്തിക മണ്ഡലം സൃഷ്ടിക്കപെടുന്നു.ഈ കാന്തിക മണ്ഡലം വളരെ ദുര്ബല എങ്കിലും ഇത് ബാഹ്യ കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിച്ചു നീങ്ങാൻ കാരണമാകുന്നു.ഈ ഒരു വികർഷന്മാണ്  അന്തരീക്ഷത്തിൽ പൊങ്ങി നിരത്തുന്നത്. ഇനി തവളയുടെ കാര്യം എടുക്കാം.തവളയുടെ ശരീരത്തില ധാരാളം ജലം ഉണ്

എ ബി സി ഡി

Image
"ങ്ങ് ട്ടോക്കീൻ .." "എന്താണ് പാത്തുമ്മാ.. അനക്ക് വാണ്ടത് ? " "അല്ല ഞമ്മളെ ഗഫൂറിന്റെ ചെറുക്കനെ സ്കൂളിൽ ചേർക്കണ്ടേ?" ആ , അയ്ന് ? "അയ്നെന്താന്നോ?അയനു  കുന്തം..കായു വേണം, മൻസാ ..." " അതെന്തിനാ കായു? നമ്മളെ  കോയ ഹാജീന്റെ സ്കൂളിൽ ചെര്ക്കാനെന്തിനാ കായ് ?" "അയ്നു ആരാ ഇബ്ടുതെ ഇസ്കൂളിൽ ചേര്ക്ക്ണ് .ഇത് ഇന്ഗ്ലീസ് മീഡിയത്തിലാന്നു . ഒരു കൊല്ലത്തിനു എമ്പതിനായിരം ഉർപ്പ്യ കൊടുക്കണം..ന്നു." "അല്ലാ  പാത്തു ,അന്റെ പെര്ക്കുട്ടിനെ  അവിടെ ചേര്ത്താ എന്താ ലാഭം.? "അതോ  ..ഇന്ഗ്ലീശു പടീം " "അതെന്താ ഇബിടുത്തെ സ്കൂളിലെന്താ ഇങ്ങ്ലീഷില്ലെ..? അതൊക്കെ അവടെ നിക്കട്ടെ. എന്ത് എബടെ പോയി പഠിച്ചാലും  ഒരു പത്തു പതിനഞ്ചു കൊല്ലം ഓനെ പഠിപ്പിച്ചാൽ , ഓന് വല്ല ഡാക്കിട്ടറോ ഇന്ജിനീയറോ ആവും. അത് ഞമ്മടെ അയലോക്കത്തെ സ്കൂളിൽ പഠിച്ചാലും ശരി ,ഇന്ഗ്ലീശു സ്കൂളിൽ പഠിപ്പിച്ചാലും ശരി." ബീരാനിക്ക ഒന്ന് കൂടി വിശദീകരിക്കാൻ തുടങ്ങി.. " എടീ ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു ലാഭം നോക്കീട്ടുള്ള കളിയാണ്.കൊല്ലത്തിനു എണ്‍പതിനായിരം വെച്ച് ഓനെ അവി

നമുക്ക് ചൊവ്വയിൽ പോയി രാപാര്ക്കാം

Image
"ചൊവ്വയിൽ സ്ഥിര താമസത്തിന് മലയാളികളും." പുതിയ വാര്ത്ത ആണ്. Mars One   എന്നാ സംഘടന ആണ് ഈ ഒരു ഉദ്യമത്തിന് നേതൃത്വം നല്കുന്നത്. 2024 മുതൽ ചൊവ്വയിൽ സ്ഥിര താമസത്തിന്(ആള് തിരിച്ചു വരില്ല ) ആളെ അയക്കും എന്നാണ്ഇവർ പറയുന്നത്.ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനെ കുറിച്ച് അവിടത്തെ ജീവിത സാഹചര്യത്തെ കുറിച്ചും പഠനങ്ങൾ നടക്കുന്ന സമയത്താണ് ഒരു 10 കൊല്ലത്തിനുള്ളിൽ  മനുഷ്യരെ സ്ഥിര താമസത്തിന് കൊണ്ട് പോകും എന്ന് പറയുന്നത്. ഈ പ്ലാനിന്റെ ചെലവും മറ്റു അടിസ്ഥാന കാര്യങ്ങളും പരിശോധിച്ചാൽ ഇതിന്റെ വിജയത്തെ കുറിച്ച് സംശയം ഉണ്ട്. 100 മില്യൻ ഡോളർ ഫണ്ടിംഗ് കിട്ടി എന്ന്ഇവർ  അവകാശപ്പെടുന്നു എങ്കിലും ഒരു വിശ്വസനീയമായ ബജറ്റു അവർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഇപ്പോൾ നിലവിലെ  തയ്യാറെടുപ്പുകൾക്ക് മാത്രമെ ഈ തുക തികയുകയുള്ളൂ .2024 ലെ ആദ്യ ഘട്ടാത്തിനുള്ള ( നാലു പേരെ ചോവ്വയിലെതിക്കുക)  ചെലവു കണക്കാക്കിയിരിക്കുന്നത് 6 ബില്ല്യൻ  ആണ്.പക്ഷെ നിലവിലെ അനുഭവങ്ങൽ  വെച്ച് ( അപ്പോളോ Mir, ISS എന്നിവ) ഇത്രയും ഒരു   ചെറിയ തുക ചെലവിൽ അതും ഇത്രയും കുറഞ്ഞ കാലയളവിൽ ഇത് അസാധ്യമാണ്.Marsone  ടീം അവകാശപ്പെടുന്നത് അവർ ഉപയോഗിക്കു

സാ...ന്ത്വ...നം

Image
അതെന്തിനാ അച്ഛാ , അമ്മാമ്മേടെ ഫോട്ടോ എടുത്തത്‌.. പത്രത്തിൽ കൊടുക്കാനാണോ? "അല്ല മോളെ, അത്  ഫേസ് ബുക്കിൽ കൊടുക്കാനാ.മദേഴ്സ് ഡേ സ്പെഷ്യൽ" കാറ് ഗേറ്റ് കടക്കുന്ന സമയത്ത് ഗേറ്റിന്  മുകളിലെ ബോർഡിൽ എഴുതിയിരിക്കുന്നത് വായിചെടുക്കുകയായിരുന്നു മകൾ  "സാ...ന്ത്വ...നം ....ഓൾഡ്‌... ഏജ് ഹോം."

വികസനം

Image
" അഛാ ആ കാണുന്നത് എന്താ?'റെയിൽ പാളങ്ങൾക്കും അപ്പുറം നിരന്നു നില്ക്കുന്ന ബഹു നില കെട്ടിടങ്ങൾ ചൂണ്ടി മകൾ ചോദിച്ചു. "അത് ഫ്ലാറ്റ് ആണ് , വലിയ ആളുകള് ഒക്കെ താമസിക്കുന്നത് അവിടെ ആണ്. നമ്മുടെ നാട് വികസിക്കുന്നതിന്റെ സൂചന ആണ് ഫ്ലാറ്റുകൾ " ട്രെയിൻ ഓടിക്കൊണ്ടിരുന്നു . തെല്ലകലെ പാളത്തോട് ചേർന്ന് ചാക്കിൽ കെട്ടി ഉയർത്തിയ  രൂപങ്ങൾ നോക്കി അവൾ അത്ഭുതം കൂറി "ഇതാവും  പാവപ്പെട്ടവന്റെ ഫ്ലാറ്റു അല്ലേ?"

ആട് ജീവിതം-A review

Image
Aatujeevitham by Benyamin My rating: 5 of 5 stars എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം ഏറ്റവും കുറവ് സമയം കൊണ്ട് വായിച്ചു തീർത്തു .പ്രവാസ ലോകത്ത് നിന്നും നാം കേട്ടതൊക്കെ ഗ്രഹാതുരത്വം തുളുമ്പുന്ന കഥകൾ മാത്രമായിരുന്നു.ഗല്ഫുകാരന്റെ അത്തറിനും ,പച്ച ബാറുള്ള വെളുത്ത ചെരുപ്പിനും വേദനയുടെ ഒരു മുഖമുണ്ടെന്ന് മനസ്സിലാക്കി തന്നു ബെന്യാമിൻ.മൂന്നു വര്ഷവും നാല് മാസവും ഒമ്പത് ദിവസവും വെള്ളം തൊടാതെ,ഒരു മനുഷ്യൻ എങ്ങനെ ജീവിച്ചു എന്ന് ഓർത്തപ്പോഴേക്കും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ എന്നോർത്ത് പോയി.18 ആം നൂറ്റാണ്ടിലെ അമേരിക്കാൻ അടിമകളുടെ കഥ പറയുന്ന 12 years a slave എന്ന ചലച്ചിത്രത്തിലെ അടിമ ജീവിതങ്ങളെ ഓര്മിപ്പിച്ചു പലപ്പോഴും നജീബ് എന്നാ ആട് ജീവിതം .ഒരു പുസ്തകം വായിച്ചതിനു ശേഷം കെട്ടു വിടാൻ ദിവ്സങ്ങളെടുക്കുന്നത് ആദ്യം. View all my reviews

ന്യൂസ് @9

മരിച്ചു... ആത്മാവ് പരലോകത്തേക്കുള്ള യാത്രയിലാണ്.... അപ്പോഴേക്കും... ഒരു ഫോണ്‍ വിളി... ഹലോ..ന്യൂസ് നൈറ്റിലെക്ക് സ്വാഗതം. സര്.. എന്താണ് നിങ്ങളുടെ മരണത്തിലെ ദുരൂഹത...