Posts

Showing posts from May, 2013

ബീരാനിക്കാന്റെ പോത്തുകൾ

Image
വളരെ മെനക്കിട്ടാണ് ബീരാനിക്ക ആ പോത്തിനെ വിറ്റത്. വിറ്റു കിട്ടിയ കാശും കൊണ്ട് ഒരു ടീ വീ വാങ്ങി. കൂടെ കേബിൾ കണക്ഷനും .  "ഇങ്ങള് രണ്ടാളും വീട്ടില് വെറുതെ ഇരിക്കല്ലേ. നാടിലെ വിവരങ്ങളൊക്കെ അറിയാൻ ടീ വീ ഇല്ലാതെ നടക്കൂല. എത്ര ചാനലാ ന്നറിയോ ഇങ്ങൾക്ക്‌".... കേബിൾ ഫിറ്റ്‌ ചെയ്യുമ്പോൾ സുഗുണൻ പറഞ്ഞതു അതാണ്‌.  രാത്രി കിടക്കാൻ നേരം മൂപ്പരോട് പാതുമ്മ താത്ത... "ഞമ്മകീ ബുദ്ധി നേരത്തെ തോന്നീലല്ലോ? "  "എടീ എല്ലാത്തിനും അതിന്റേതായ സമയം ണ്ട് ." ബീരാനിക്ക കാച്ചി. ..... പിറ്റേ ദിവസം രാത്രി 9 മണി ടീ വീ തുറന്നു -- പീഡനം ..സ്ത്രീ സ്വാതന്ത്ര്യം.... രണ്ടാം ദിവസം : : പിള്ള - മകൻ തല്ലു. മൂന്നാം ദിവസം -- മകൻ- ഭാര്യ തല്ലു. (കുറച്ചു മസാൽയും കൂട്ടി ) നാലാം ദിവസം നായര് -പിള്ള-പീ സീ ജോര്ജു .. ( ചക്ക ക്കുരു , ചക്ക വരട്ടിയത് ഇവ  ചീഞ്ഞ മത്തി കൂട്ടി തിന്ന മാതിരി)  അഞ്ചാം ദിവസം .-മുഖ്യൻ - രമേശ്‌ ... തല്ലു (ഉണ്ടെന്നും ഇല്ലെന്നും) . ആറാം ദിവസം... ബോല്ഗാടി പാലസും ലുലു  മാളും .....  ഏഴാം ദിവസം--- സരിത, ശാലു പീ സീ ജോര്ജു .. ,സഹി കേട്ടപ്പോൾ മൂപ്പര് ചാനൽ മാറ്റി..

മലയാളീ ഹൌസ് ....രണ്ടാം കാണ്ഡം ..

Image
 മലയാളീ ഹൌസിൽ തല്കാലം ഇപ്പോൾ ഉള്ള ടീമിന്റെ മാറ്റി ... പുതിയൊരു ടീമിനെ കയറ്റിയാൽ എങ്ങനെയിരിക്കും. ചില പേരുകൾ :  1. പീ സീ ജോര്ജു . 2. പിള്ള 3. നായര് ചേട്ടൻ . (പെരുന്ന ഫെയിം).  4. വെള്ളാപ്പള്ളി  5. രമേശ്‌ ചെന്നിത്തല . 6. മുഖ്യൻ 7. അച്ചുമാമൻ. വേണമെങ്കില താഴെ പറയുന്ന ആളുകളെ കൂടി ഉള്പെടുതാം 8. ഗണേഷ് 9.പിണറായി വിജയന് 10. പീ ബീ .. (ആരെങ്കിലും ഒരാള്) ഇതിന്റെയൊക്കെ തലപ്പത് ഹൌസ് മാസ്റർ ആയി ശ്രീ ജയ ശങ്കർ... അല്ലെങ്കിൽ ഓ അബ്ദുള്ള.... ആകെ ചെയേണ്ടത് ഇത്ര മാത്രം ... എല്ലാ മുറിയും തുറന്നു കൊടുക്കുക കക്കൂസ് ഒഴികെ. എല്ലാരുടെയും പ്രശനം പറഞ്ഞു തീത്താൽ മാത്രം തുറന്നു കൊടുക്കുക, എന്താ സംഭവിക്കുക എന്നൊന്ന് കാണാമല്ലോ..

p m haneef

Image
എപ്പോഴാണ് ഹനീഫ്കാനെ പരിചയപ്പെട്ടത്‌ എന്ന് ഒര്മയില്ല. പെരിന്തൽമണ്ണ മണ്ഡലം എം എസ എഫിന്റെ നേതാവ് എന്നാ നിലക്കാണ് ആദ്യം കാണുന്നത്. രാഷ്ട്രീയ നേതാവിന്റെ മാനറിസങ്ങൾ ഒന്നും തന്നെ കാണിക്കാത്ത ഒരു നേതാവ്..ഒരു സഹോദരന അല്ലെങ്കിൽ ഒരു സുഹൃത്ത്‌ എന്നാ നിലയിൽ ഇടപെടാൻ കഴിയുമായിരുന്നു. പലപ്പോഴായി കാണുമ്പോഴും പഠനത്തെ കുറിച്ച് ചോദിക്കും., അവസാനമായി കാണുന്നത് പട്ടിക്കാട് എം ഇ എ എയിൽ വെച്ച് നടന്ന ഒരു ക്യാമ്പിൽ വെച്ചായിരുന്നു. അപ്പോഴും സംസാരിച്ചത് വിദ്യാഭ്യാസ പ്രവര്ത്തനങ്ങളെ കുറിച്ചായിരുന്നു. എം എസ എഫിന്റെ രണ്ടാം വരവിനു തുടക്കം കുറിച്ചത് ഒരു പക്ഷെ പീ എം ഹനീഫ , പീ എം സാദികലി കൂട്ട് ആയിരുന്നു .എം എസ എഫിന്റെ വേദികളിൽ പലപ്പോഴും അദേഹത്തെ കാണാൻ സാധിച്ചിരുന്നത് ഒരു ഡയറി ,കൂടെ ഒരു പേന യുമായിട്ടായിരുന്നു. ഒരു മൂലയിൽ തനിച്ചിരുന്നു കുത്തിക്കുറിക്കുന്ന ഹനീഫ്ക. അത് പ്രസഗികന്റെ വാക്കുകളാവം, അല്ലെങ്കിൽ സ്വന്തം ചിന്തകളാവാം. എന്ത് തന്നെ ആയാലും നഷ്ടപ്പെട്ടത് സൌമ്യനായ ഒരു രാഷ്ട്രീയ പ്രവര്തകനെയാണ്,.. ഒരു പഞ്ചായത്ത് അല്ലെങ്കിൽ യൂനിറ്റ് നേതാവാകുംപോഴേക്കും ഖദർ ഇട്ടു നടക്കുന്ന ഇന്നത്തെ തലമുറയിലെ കു

ഒന്ന് അറിയാൻ വേണ്ടിയാ......

Image
 ഇത് ഒരു വെല്ലുവിളിയൊന്നുമല്ല... ഒന്ന് അറിയാൻ വേണ്ടിയാ നികെശു, വേണു,സുരേഷ്... തുടങ്ങി മാധ്യമ സിങ്കങ്ങളോ ടാണ്... .ധൈര്യമുണ്ടെങ്കിൽ കൊട്ട് സ്യൂട്ടും ഇടാതെ ... വാര്ത്ത വായിക്കാൻ പറ്റുമോ?  ന്യൂസ് അവർ. അല്ലെങ്കിൽ എഡിറ്റെർസ്  അവറിൽ നടക്കുന്ന ചര്ച്ച വെറും 5 മിന്ട്ട് കൊണ്ട് തീര്ക്കാൻ കഴിയുമോ.(അപ്പോൾ പിന്നെ ബാകി വാര്ത്തയും വായിക്കാമല്ലോ) ഒരു മണികൂര്  കൊണ്ട്  ഏറ്റവും കൂടുത്തൽ വാര്ത്ത... എല്ലാ വര്തക്കും ഏതാണ്ട് ഒരു പോലെ പ്രാധ്യാന തോടെ  വാര്ത്ത വായിക്കാൻ കഴിയുമോ? പീഡനം, പീ ബി ,പെണ്ണ്,പ്രീണനം, പീ സീ (ജോര്ജ്), പിള്ള,...  ....ഈ 'പ' വെച്ചുള്ള വാർത്തകൾ അല്ലാതെ വേറെ വിഷയങ്ങളും  കൊടുക്കാൻ പറ്റുമോ?  ജയശങ്കർ ഓ അബ്ദുള്ള, കാരശേരി, വിഷ്ണു നാഥ് , സണ്ണിക്കുട്ടി,വയലാര് മാധവാൻ കുട്ടി ഈ മൊതലുകൾ  അല്ലാതെ പുതിയ  സാമൂഹിക വിമര്ഷകരെ കൊണ്ട് വന്നു സ്റ്റുഡിയോയിൽ ഇരുത്താൻ പറ്റുമോ? ( ഏതെങ്കിലും ഒരു സാധാരണക്കാരനെ കൊണ്ട് വന്നാലും മതി, അതാവും അവര് പറയുന്നത് നമുക്ക് മനസ്സിലാവുകെയെങ്കിലും  ചെയ്യും) ചർച്ചക്കിടയിൽ തോക്കി കയറി വെടി വെക്കാതെ പങ്കെടുക്കുന്നവര്ക്ക് കൂടുത്തൽ സമയവും.. അവതാരകന് കുറവ് സമയവും സംസാ