ഓണ്‍ ലൈന്‍ പഠനം







ഓണ് ലൈന് പഠനം :
ഓണ്ലൈന് പഠനത്തിന്റെ സാധ്യതകളെ കുറിച്ചു വലിയ ചര്ച്ച കള് നടന്നു കൊണ്ടിരിക്കുക ആണ്. നല്ലത്. അതോടൊപ്പം സ്കൂള് കോളേജ് വീദ്യാഭ്യാസത്തില് എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ട് എന്നതിനേ കുറിച്ചും ചര്ച്ചകള് നടന്ന് കൊണ്ടിരിക്കുന്നു. ബഹളങ്ങള്ക്കിടയില് ചില കാര്യങ്ങള് പറയാതിരിക്കാന് വയ്യ.
  1. ഇന്റര്നെറ്റ് സാക്ഷരതയും ലഭ്യതയും : കേരളം ഒരു പരിധി വരെ ഡിജിറ്റല് സാക്ഷരതയില് മുന്നില് നില്ക്കുന്നു എങ്കിലും ലഭ്യതയില് എത്രത്തോളം എന്നത് ചര്ച്ച ചെയ്യേണ്ട വിഷയം ആണ്. എല്ലാവര്ക്കും സ്മാര്ട് ഫോണുകള് ഉണ്ട് എന്നു അനുമാനിച്ചാല് പോലും നെറ്റ്വര്ക്ക് കണക്ടിവിറ്റി ഒരു പ്രശ്നം തന്നെയാണ്. ഒരു ചെറിയ ശതമാനം കുട്ടികള് എങ്കിലും ഓണ് ലൈന് പഠന സങ്കേതങ്ങളില് നിന്നും വിട്ടു പോകാന് സാധ്യത യുണ്ട്.
  2. പ്രായോഗികത : ഒരു സിലബസിനെ പൂര്ണമായും ഡിജിടൈസ് ചെയ്യാന് കഴിയുമോ എന്നതാണു പ്രായോഗിക തലത്തില് ഇതിന്റെ വെല്ലുവിളി.ഏതൊക്കെ വിഷയങ്ങള് നമുക്ക ഡിജിറ്റല് മീഡിയം വഴി കൊടുക്കാന് കഴിയും. ? അതും എത്രത്തോളം ? ഉദാ: ഭാഷാ വിഷയങ്ങള് ഒരു പക്ഷേ കഴിയും. ശാസ്ത്ര വിഷയങ്ങളില് തിയറി ഭാഗങ്ങളും കൊടുക്കാന് കാഴിയും. ക്ലാസ് റൂം ടീച്ചിംഗിനെ ഒരു പരിധി വരെ റീപ്ലേസ് ചെയ്യാന് ഓണ് ലൈന് പഠനത്തിന് കഴിയും. പഠിതാവിന്റെ ശ്രദ്ധ മുഴുവനായും ഉണ്ടെങ്കില് മാത്രം. അതേ സമയം തന്നെ സമയത്തിന്റെ കാര്യത്തില് നല്ല ഫ്ലെക്സിബിലിറ്റി ഓണലൈന് മീഡിയ ക്കു കിട്ടുന്നു. പഠിതാവിന്റെ ഇഷ്ടത്തിനനുസരിച്ച് ക്ലാസ് റെകോര്ഡ് ചെയ്യാന് കഴിയുന്നു എന്നത് ഒരു മേന്മയായി കണക്കാക്കാം. പക്ഷേ ലാബ് പോലേ പ്രായോഗികമായി ചെയ്യേണ്ട വിഷയങ്ങള് പൂര്ണമായും ഡിജിറ്റല് മീഡിയ വഴി നല്കാന് കഴിയില്ല എന്നു കൂടി ഓര്ക്കണം.
  3. പൂര്ണ പരിഹാരം അല്ല : ലോക്ക് ഡൌണ് കാലത്ത് മറ്റു പോംവഴികള് ഇല്ല എങ്കിലും ഇത് നിലവിലെ വിദ്യാഭ്യാസ രീതിയെ സമ്പൂര്ണമായി മാറ്റി മറിക്കാന് ഈ രീതിക്ക് കഴിയും എന്നൊക്കെ ഉള്ള വാദങ്ങള് കണ്ടു. പൂര്ണമായും അംഗീകരിക്കാന് കഴിയില്ല. പല വാദങ്ങളില് പലതും ചില മാര്കറ്റിംഗ് സ്റ്റുണ്ടുകള് ആയി മാത്രമേ കാണാന് കഴിയൂ. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചില മേഖലകളില് മാറ്റം വരുത്താന് കഴിയും എങ്കിലും താഴ്ന്ന ക്ളാസ്സുകളില് ഈ ഒരു രീതി പൂര്ണമായും അവലംബിക്കുന്നത് നല്ലതല്ല. ചെറിയ പ്രായത്തില് നേടിയേടുക്കേണ്ട ചില കഴിവുകള് പ്രായോഗിക വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ.
ലോക്ക് ഡൌണ് കഴിഞ്ഞാലും ഒരു പഠന മാധ്യമം എന്ന നിലക്ക് ഇത്തരം ഉപാധികള് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. എല്ലാ രീതികളും മിക്സ് ചെയ്തു വേണം ഉപയോഗിക്കാന് എന്നു മാത്രം. ഓരോന്നും എവിടെയൊക്കെ ഉപയോഗ്ഗിക്കണം എന്നു നല്ല ബോദ്ധ്യം അദ്ധ്യാപകന് ഉണ്ടായിരിക്കണം. ഇംഗ്ലിഷ് ക്ളാസില് എപ്പോഴും വീഡിയോ കാണിച്ചത് കൊണ്ട് മാത്രം കുട്ടി ഇംഗ്ലിഷ് സംസാരിക്കില്ല . അത് പോലെ ശാസ്ത്ര പരീക്ഷണം ടാബ് കള് വഴിയോ ഏതെങ്കിലും ആനിമേഷന് വഴിയോ മാത്രം പഠിയില്ല. ലാബില് പരീക്ഷണം ചെയ്തു തന്നെ പഠിക്കണം. പറഞ്ഞു വന്നത് ഓണ്ലൈനെ പൊക്കി പൊക്കി ഇനി സ്കൂളും കോളേജും ഒന്നും വേണ്ട എന്നൊന്നും തളളിയേക്കരുത് .



Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗാന്ധി

ഭയ്യാ മസാല മത് ഡാല്ന .