ഗവേഷണം ?

റിസർച് എന്ന കേൾക്കുന്നതോടെ നിങ്ങളുടെയൊക്കെ മനസ്സിൽ വരുന്ന ചില സംശയങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുക ആണ്. 

  എന്താണ് റിസര്ച്ച്?


ഔദ്യോഗികമായി റിസര്‍ച്ചിന് നിരവധി നിര്‍വചനങ്ങള്‍ ഉണ്ട്. തല്‍കാലം അതൊന്നും പറയാതെ ചുരുങ്ങിയ വാകുകളില്‍ വിശദീകരിക്കാം. ഒരു വിഷയത്തെ ഗഹനമായി വിലയിരുത്തുകയും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുക എന്നതാണു റിസര്ച്ച്. ഉദാഹരണം : ഒരു പത്ര പ്രവര്‍ത്തകന്‍ ഒരു ഫീച്ചറിന് വേണ്ടി ഒരു സംഭവത്തെ കുറിച്ചുള്ള വിവരങള്‍ ശേഖരിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു, എങ്കില്‍ അദ്ദേഹം ആ വിഷയത്തില്‍ റിസര്ച്ച് ചെയ്തു എന്ന നമ്മള്‍ പറയും.ഇനി നിങ്ങള്‍ ഒരു പുതിയ സംരംഭം തുടങ്ങുയകയാണ്‍ എന്നു വെക്കുക, അതിനു നിങ്ങള്‍ റിസര്ച്ച് ചെയ്യേണ്ടതുണ്ടോ? ഒരു നല്ല സംരംഭമായി നിങ്ങളുടെ ബിസിനസ് മാറണം എങ്കില്‍ നിങ്ങള്‍, മാര്‍കേറ്റിനെകുറിച്ചും,പ്രസ്തുത ബിസിനസിന്റെ പുതിയ സാങ്കേതികവിദ്യകളെകുറിച്ചും ഒക്കെ അറിയേണ്ടതുണ്ട്. സ്വാഭാവികമായും  അവയെ കുറിച്ചൊക്കെ വ്യക്തമായി റിസര്‍ച്ച് നടത്തി ബിസിനസിനെ സാദ്ധ്യതകള്‍ വിലയിരുത്തിയിട്ട് മാത്രമേ ഏതൊരാളും ബിസിനസ് തുടങ്ങൂ. 

മുകളില്‍ റിസര്ച്ച് എന്ന വാക്കിനെ ഒന്ന വിശദമാക്കി എന്നു മാത്രം. ഇനി ഗവേഷണം ഒരു കരിയര്‍ എന്ന നിലക്ക് എങ്ങനെ വിശദീകരികും ? റിസര്‍ച്ച് കരിയര്‍ ഇല്‍ നമ്മള്‍ സാധാരണ കേള്‍ക്കുന്ന ചില പദങ്ങള്‍ പരിചയപ്പെടുന്നത് നന്നായിരിക്കും. 

 പഠനം ആണോ അതോ ജോലിയാണോ ?

ഞാന്‍ റിസര്ച്ച് ചെയ്യുന്നു എന്നൊരാള്‍ പറഞ്ഞു എന്നിരിക്കട്ടെ. മിക്കവാറും നമ്മുടെ ആളുകളുടെ യൊക്കെ ചോദ്യം "ഇപ്പോഴും പഠിക്കുകയാണോ എന്നാവും .

 റിസര്ച്ച് എന്നാല്‍ ഒരു വലിയ മേഖലയാണ്. അത് ജോലിയുടെ ഭാഗമാവാം അല്ലെങ്കില്‍ പഠിത്തമാവാം .  ഗവേഷണ മേഖലയുടെ ഭാഗമായി വരുന്ന കോഴ്സ് ആണ്  എം ഫില്‍, പി എച്ച് ഡി ഇവയൊക്കെ. അതേ സമയം തന്നെ റിസര്ച്ച് ഒരു ജോലിയുടെ ഭാഗമായിട്ടും വരുന്നുണ്ട്.  ഉദാഹരണം : ഐ എസ് ആര്‍ ഓ യിലെ യോ ഡി ആര്‍ ഡി ഓ യിലേയോ സയന്‍റിസ്റ്റ് ജോലി ചെയ്യുന്നവര്‍ ചെയ്യുന്നത് റിസര്ച്ച് ആണ്. ഇത്തരത്തില്‍ സ്വകാര്യ മേഖലയിലും സര്ക്കാര്‍ മേഖലയിലും ഒക്കെ  റിസര്‍ച്ച് ആന്ഡ് ഡെവലപ്മെന്‍റ് മേഖലയിലും ഒക്കെ ജോലി ചെയ്യുന്നവര്‍ ഉണ്ട്. അവിടെ ഒക്കെ ഉള്ളവര്‍ക്ക്  വിവിധ  വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കും. അത് ആ പോസ്റ്റിന് അനുസരിച്ചു ബിരുദമാവാം, മാസ്റ്റര് ബിരുദമാവാം, പി എച്ച് ഡി ആവാം. 

അതായത് ഒരാള്‍ താന്‍ ഇപ്പോള്‍ റിസര്ച്ച് ചെയ്യുന്നു എന്നു പറഞ്ഞാല്‍ ചാടിക്കയറി ഇപ്പോഴും പഠിക്കുകയാണോഎന്നു ചോദിക്കരുത്. താന്‍ എന്താണ് ചെയ്യുന്നത് എന്നു നിങ്ങള്‍ക്ക് മനസ്സിലാവാന്‍ വേണ്ടി പറയുന്ന പേരാണു റിസര്ച്ച് എന്നത്. ഗവേഷണം ഒരു തൊഴില്‍ കൂടിയാണ്‍ എന്നു മനസ്സിലാക്കുക എന്നു സാരം. 

പി എച്ച് ഡി ?

 പി എച്ച് ഡി എന്നാല്‍ ഒരു കോഴ്സ് ആണ് എന്നു മനസ്സിലായിട്ടുണ്ടാവും. ഇത് കഴിഞ്ഞവരെ  ഡോക്ടര്‍ എന്നു വിളിക്കും. 

ഒരു വിഷയത്തിന്റെ ഒരു ഉപ വിഭാഗത്തിലെ ഒരു ചെറിയ വിഷയത്തില്‍ കൂടുതല്‍ ഗഹനമായ പഠനം നടത്തുന്നതാണ് പി എച്ച് ഡി. ഡിഗ്രി, പി ജി കോഴ്സുകള്‍ പോലെ ഒരു സിലബസോ, കരിക്കുലമോ ,ക്ലാസ് റൂം ടീചിംഗോ, പരീക്ഷയോ ഒന്നും ഉണ്ടാവില്ല പി എച്ച് ഡിക്ക്. ഒരു ഗൈഡിന്റെ കീഴില്‍ ഒരു പ്രത്യേക വിഷയത്തില്‍ ആയിരിയ്ക്കും ഒരു പി എച്ച് ഡി വിദ്യാര്‍ത്ഥി ഗവേഷണം നടത്തുക. പ്രത്യേക സമയ ക്രമമൊന്നും ഉണ്ടാവില്ല. അതായത് സാധാരണ കോഴ്സ്കളു പോലെ എത്ര വര്ഷം എടുക്കും എന്നു പറയാന്‍ പറ്റില്ല. മൂന്നു മുതല്‍ 7 വര്ഷം വരെയൊക്കെ എടുക്കാം. അങ്ങനെ വര്ഹ്ശ്നങ്ങളോളമായി ഉള്ള ഗവേഷണത്തിന്റെ റിസര്‍ട്ടുകള്‍ ക്രോഡീകരിച്ചു തിസീസ് ആയി റിപ്പോര്‍ട്  അവതരിപ്പിച്ചു അതിന്റെ പ്രസന്‍റേഷനും കഴിയുന്നതോടെ ആണ് ഒരാള്‍ പി എച്ച് ഡി നേടുന്നത്. 

പോസ്റ്റ് ഡോക്  അഥവാ പി ഡി എഫ്. : 

പി എച്ച് ഡി യോഗ്യത യുള്ള ഏതൊരാളും ചെയ്യുന്ന ഗവേഷണ ജോലിയാണ് പോസ്റ്റ് ഡോക്ടൊറല്‍ ഫെലോഷിപ്പ്. അതായത് പോസ്റ്റ് ഡോക് എന്നത് പി എച്ച് ഡി പോലെ ഒരു കോഴ്സ് അല്ല എന്നര്‍ത്ഥം . പി എച്ച് ഡി ക്കു ശേഷം ചെയ്യുന്ന ഏത് തല്‍കാലിക റിസര്‍ച്ച് ജോലികളെ ഒക്കെ പൊതുവേ പോസ്റ്റ് ഡോക് എന്നു വീളിക്കാം. ഇങ്ങനെ ജോലി ചെയ്യുമ്പോള്‍ അവര്‍ക്ക് ശംബളം ആണ് കിട്ടുന്നത്. അത് ചിലപ്പോള്‍ ഫെല്ലോഷിപ്പ്  പോലെ കിട്ടുന്നതും  ആവാം. ഒരാള്‍ക്ക് എത്ര പോസ്റ്റ് ഡോക് വേണമെങ്കിലും ചെയ്യാം. എത്ര വര്ഷം വേണമെങ്കിലും ചെയ്യാം. ഇതൊക്കെ അവരുടെ ഗവേഷണ അനുഭവത്തില്‍ (റിസേര്‍ച്ച് എക്സ്പീരിയന്‍സ്) ആണ് പരിഗണിക്കുക. 

നിര്‍ഭാഗ്യവശാല്‍ നമ്മുടെ സര്‍വകലാ ശാലകളില്‍ ഉള്ളവര്‍ക്ക് പോലും പോസ്റ്റ് ഡോക് എന്താണ് എന്നു അറിയില്ല എന്നതാണു വാസ്തവം. 

 റിസര്‍ച്ച് പേപ്പര്‍ (ജേര്‍ണല്‍ പബ്ളിക്കേഷന്‍):

റിസര്‍ച്ച് ചെയ്യുന്നവര്‍ സാധാരണയായി ഉപയോഗിയ്ക്കുന്ന വാകാണിത്. പേപ്പര്‍ എന്നു ചുരുക്കി അവര്‍ പറയുന്നതു റിസര്‍ച്ച് പേപ്പറിനെ കുറിച്ചാണ്.  ഗവേഷണ ഫലങ്ങള്‍ക്കു ആധികാരികത കിട്ടനമെങ്കില്‍ അത് ഗവേഷക സമൂഹത്തിന്റെ അംഗീകാരം നേടേണ്ടതുണ്ട്. അതിനു അവയൊക്കെ ഏതെങ്കിലും മികച്ച ജേണലുകളില്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഒരു കഥ ഒരു മാസികയില്‍ അച്ചടിച്ച് വരുന്നതിനേക്കാള്‍ നീണ്ട പ്രക്രിയ ആണ് റിസര്ച്ച് ജേണലില്‍ പ്രസിദ്ധീകരിക്കുക എന്നത്. ഗവേഷകര്‍ അവരുടെ ഗവേഷണ ഫലങ്ങള്‍ ഒരു ലേഖനമായി ജേണലുകള്‍ക്ക് അയച്ചു കോടുക്കുന്നു. അതു, ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ വിലയിരുത്തലുകള്‍ക്ക് വിധേയമായി മാത്രമേ പ്രസിദ്ധീകരണ യോഗ്യമാണോ അല്ലയോ എന്നു  തീരുമാനിക്കൂ. ചിലത് പ്രസിദ്ധീകരണ യോഗ്യമല്ല എങ്കില്‍ തളപ്പെടുകയും ചെയ്യാം. പ്രസിദ്ധീകരിക്കപ്പെട്ടവ തന്നെ രണ്ടോ മൂന്നോ തവണയൊക്കെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ടാവും. ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്നതോടെ പ്രസ്തുത ഗവേഷണത്തിന് അംഗീകാരം കൈ വരുന്നു. തുടര്‍ ഗവേഷണത്തിന് ആര്‍ക്ക് വേണമെങ്കിലും അവയെ ഉപയോഗികുകയും ചെയ്യാം. ഇങ്ങനെ ഒരു മേഖലയില്‍ തന്നെ പല ആളുകളുടെ ഗവേഷണ ഫാല്‍മായിട്ടാനു  ശാസ്ത്ര സാങ്കേതിക വിദ്യകള്‍ രൂപം കൊള്ളുന്നതും പുരോഗതി പ്രാപിക്കുന്നതും. 

പേപ്പര്‍ കൂടാതെയുള്ള മറ്റൊരു  രീതിയാണ് തങ്ങളുടെ റിസര്ച്ച് ഏതെങ്കിലും കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കുക എന്നത്. അത് കോണ്‍ഫറന്‍സ് പ്രൊസീഡിംഗ് എന്ന പേരില്‍ പിന്നീട് പബ്ളിഷ് ചെയ്യപ്പെടുന്നതാണൂ.

 കൂട്ടത്തില്‍ കേള്‍ക്കുന്ന മറ്റൊരു പദമാണ് പേറ്റന്‍റ്. റിസര്ച്ച് പേപ്പര്‍ പോലെ ത്തന്നെയാണ് എങ്കിലും കുറച്ചു വ്യത്യസ്തമാണ് പേറ്റന്‍റ്. നമ്മള്‍ റിസര്ച്ച് ചെയ്തു കണ്ടെത്തുന്ന ഒരു സാങ്കേതിക വിദ്യയുടെയോ, ഉല്‍പനത്തിന്റെയോ ഒക്കെ ഉടമസ്ഥാവകാശം നിര്‍ണയിക്കുന്നതാണൂ പേറ്റന്‍റ്.

ഇത്രയും എഴുതിയത് ഗവേഷണത്തെ കുറിച്ചു നമ്മുടെ പൊതു സമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും ഒരു ധാരണ ഉണ്ടാക്കാന്‍ വേണ്ടിയാണ്. കൂടുതല്‍ പിന്നീട് എഴുതാം. ഗവേഷണ രംഗത്തെ കുറിച്ചു ഏകദേശ ധാരണ ഉണ്ടായിക്കാണും എന്നു വിചാരിക്കുന്നു.




 


 

 


Comments

Post a Comment

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗാന്ധി

ഭയ്യാ മസാല മത് ഡാല്ന .