ബീ എഡിന് . ഇടുക്കിയിലെ നെടുംകണ്ടം സെന്ററിൽ പഠിക്കുന്ന കാലം ടീച്ചിംഗ് പ്രാക്ടീസ് കിട്ടിയത് കരുണാപുരം NSS ഹൈ സ്കൂൾ. ഇടുക്കി ജില്ല പോയിട്ട് കേരളത്തിൽ ആണോ എന്ന് തന്നെ സംശയം.തമിൾ നാടിൻറെ അതിര്തിക്ക് അടുത്ത് ആണ് സ്ഥലം. സംഗതി ഏതായാലും, ദിവസവും രാവിലെ ജീപ്പ് വാടകയ്ക്ക് വിളിച്ചാണ് ഞങ്ങള്‍ ഒരു പത്തു പേര് അടങ്ങുന്ന അദ്ധ്യാപക ട്രെയിനീസ് എന്ന് വച്ചാൽ അപ്പ്രന്ടീസുകൾ സ്കൂളിൽ എതിചേരാറുള്ളത്. പഠിപ്പികേണ്ടത് 8 -10 ക്ലാസിൽ ആണെങ്കിലും ഇടക്കിടക്ക് കിട്ടുന്ന ഒഴിവു സമയങ്ങളിൽ ചെറിയ ക്ലാസിലും പോകേണ്ടി വരും.മിക്കവാറും ചെറിയ ക്ലാസ്സുകളിൽ ടീച്ചര്‍ അവധി ആയിരിക്കും.പോയിക്കഴിഞ്ഞാ വലിയ പണി ഒന്നുമില്ല എന്ന് കരുതുയിട്ടാണ് പോയിത്തുടങ്ങിയത്, പിള്ളാർക്ക് പാട്ട് പാടി കൊടുക്കേണ്ടി വരും അല്ലെങ്കിൽ ചെറിയ എന്തെങ്കിലും കളികൾ ഇത് കൊണ്ടൊക്കെ സമയം കടന്നു പോകും. പിള്ളാർക്ക് നമ്മൾ ചെല്ലുന്നതാ ലാഭം. തല്ലു കുറയും,ഒരു പിരിയട് രസായിട്ട് കടന്നു പോകും. ചെറിയ ക്ലാസ് കൊണ്ട് നമ്മള്‍ക്കും മെച്ചം ഉണ്ട്.പില്ലാര്ടെ മനസ്സിൽ കേറി പറ്റിയാ പിന്നെ സല്‍ക്കാരമാണ് . പേരക്ക, മാങ്ങ അങ്ങനെ പലതും പിള്ളാര് കൊണ്ട് ...