ഭൂകമ്പ മുന്നറിയിപ്പ്:


രണ്ട് ദിവസമായി വാട്സ്ആപ്പിൽ വന്നു കൊണ്ടിരിക്കുന്ന ഒരുമുന്നറിയിപ്പാണ് പ്രശനം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഈ വര്ഷം അവസാനിക്കുന്നതിനു മുമ്പ് ഒരു ഭൂകമ്പം ഉണ്ടാകും. കൂട്ടത്തിൽ സീഷ്മ എന്ന പേരിൽ ഒരു കൊടുങ്കാറ്റും.ഒരു ഗവേഷക സംഘടനയുടെ ലെറ്റർ പാഡിൽ വന്ന വാർത്ത അത്യാവശ്യം പാനിക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പറയുന്നത് ശാസ്ത്രീയമായി സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള ഒരു മുന്നറിയിപ്പാണ് എന്ന് കരുതിയാണ് പലരും ഷെയർ ചെയ്തിരിക്കുന്നത്. സംഗതി ഇത്തരത്തിൽ ഒരു സംഘടനയുണ്ട്,ഒരു പ്രശ്നമുണ്ട് അത് അവരുടെ ആ തലക്കെട്ടിൽ തന്നെയാണ്. ESP അഥവാ Extra sensory Perception ഇൽ ആണ് അവരുടെ ഗവേഷണം എന്ന് മാത്രം. ഈ സാധനത്തെ ഒറ്റ വക്കിൽ അതീന്ദ്രിയ ജ്ഞാനം എന്ന് വിളിക്കാം. ഒരു അയ്യർ ദി ഗ്രേറ്റ് ലൈൻ. കൂടുതൽ അറിയേണ്ടവർ വിക്കിപ്പീഡിയയിൽ തപ്പിയാൽ മതി. സാധാരണ ഇങ്ങനെ കഴിവ് ഉള്ളവരൊക്കെ ഒരു ആദ്ധ്യാത്മിക ലൈനിൽ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. ഇതിപ്പോ എല്ലാം ഒരു സയന്റിഫിക് ലൈനിൽ ആണ് അവതരണം. പാരാ സൈക്കോളജിയുടെ ഭാഗമായാണത്രെ ഈ ഒരു സാധനത്തെ കാണുന്നത്. പക്ഷെ പ്രസ്തുത കത്തിൽ വരാൻപോകുന്ന കൊടുങ്കാറ്റിന്റെ വേഗത വരെ കൊടുത്തിരിക്കുന്നു. വരാൻ പോകുന്ന ഒരു സംഭവത്തിന്റെ ഇത്ര കൃത്യമായ അളവ് വരെ എങ്ങനെ കിട്ടി.? ഹൊജോ ബോർഡ് വെച്ച് ആത്മാവിനോട് സംസാരിക്കുന്ന കാലത്ത് ഇതൊക്കെ ഒരു ചോദ്യമേയല്ല എന്നറിയാം. മൈൻഡ് റീഡിംഗ്, മെന്റലിസം ഇവയൊക്കെ കാര്യമായ മാധ്യമ ശ്രദ്ധ കിട്ടി കൊണ്ടിരിക്കുന്ന അതെ സമയത്താണ് ഈ ഒരു വാർത്ത പുറത്തോട്ടു വന്നത് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സത്യത്തിൽ ഇങ്ങനെ ഒരു വാർത്ത സത്യമാണ് എന്ന് കരുതുക. അങ്ങനെ എങ്കിൽ ഗവൺമെന്റിന് മുന്നറിയിപ്പ് നൽകാനെന്ന പേരിൽ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ പുറത്ത് വിട്ടു അനാവശ്യ ഭീതി പരത്തുന്നത് എന്തിനു. ?വരാനുള്ളത് വഴിയിൽ താങ്ങില്ലല്ലോ.

ഇനി ഇ എസ പി യെ കുറിച്ച് അല്പം.ലോകത്ത് വിവിധ രീതിയിലുള്ള പഠനങ്ങൾ നടക്കുന്നുണ്ട് ഈ മേഖലയിൽ.അനുകൂലമായും പ്രതികൂലമായും.മൂന്ന്  തരമാണ്  ഇ എസ് പി, 1 ) telepathy: മറ്റൊരാളുടെ ചിന്തയെ കുറിച്ച് അറിയുക. 2 )clairvoyance: വിദൂര സംഭവങ്ങളെ കുറിച്ചുള്ള അറിവ് 3)precognition : ഭാവിയെ കുറിച്ചുള്ള നേരറിവ്. സംഗതി ഒന്ന് കൂടി ലളിതമായി പറഞ്ഞാൽ നമ്മൾ മുനിമാരെ കുറിച്ചുമൊക്കെ കേട്ട കഥകളില്ലേ,അത് തന്നെ.പക്ഷെ ഇത് അല്പം ശാസ്ത്രത്തിന്റെ മേമ്പൊടി ഉണ്ട് എന്ന് മാത്രം.
സംഗതി എന്തായാലും ഹാർവാർഡ് സർവകലാശാലയിലെ മന:ശാസ്ത്രജ്ഞർ ഇതിനെ കുറിച്ച് പഠനം നടത്തിയിട്ടുണ്ട്. അങ്ങനെയൊന്നില്ല എന്നാണു ന്യൂറോ ഇമേജിംഗിന്റെ സഹായത്തോടെ അവരുടെ നിഗമനം.(ഇവിടെ വായിക്കാം:http://www.science20.com/news_releases/is_esp_real_harvard_scientists_say_they_have_settled_the_debate)
ഇനി വിവരമുള്ളവർ പറയും എന്ന് വിചാരിക്കാം.

വാൽ കഷ്ണം: ഇനി അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗാന്ധി

ഭയ്യാ മസാല മത് ഡാല്ന .