ചോക്ക്

Clipart - professeur / teacher
"ഏറ്റവും ശ്രേഷ്ടമായ ഒരു തൊഴിൽ ആണ് അധ്യാപനം."
അദ്ധ്യാപക ദിനത്തിൽ മാഷ് നടത്തിയ പ്രസംഗം ഇന്നും അയാളുടെ മനസ്സില് ഉണ്ട്.വർഷങ്ങൾക്കിപ്പുറം പഠിച്ച അതെ വിദ്യാലയത്തിൽചെന്നപ്പോൾ സ്റ്റാഫ് റൂമിൽ മാഷിരിക്കുന്നു.
"മാഷെ, ഓർ മയുണ്ടോ?"
ഹോ പിന്നല്ലാണ്ട് . എന്ത് ചെയ്യുന്നൂ?
"കോളേജു അദ്ധ്യാപകൻ ആണ്. ഗവന്മെന്റ് കോളേജിൽ " തെല്ലഭിമാനത്തോടെ തന്നെ  മൊഴിഞ്ഞു.
"ഹോ... ഞാൻ തന്നെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആയിട്ടാ  പ്രതീക്ഷിച്ചത് "

Comments

  1. ഇഷ്ടപ്പെട്ടു. ചുരുങ്ങിയ വരികളിൽ ശക്തമായ ആക്ഷേപഹാസ്യം.

    മക്കളെ ഡോക്ടറും എഞ്ചിനീയറും ആക്കാനാണല്ലോ 'ഏറ്റവും ശ്രേഷ്ഠമായ ജോലി' ചെയ്യുന്നവരും ഇന്ന് നെട്ടോട്ടമോടുന്നത്.

    ReplyDelete

Post a Comment

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

ഗവേഷണം ?

ഗാന്ധി