Posts

പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ

Image
  കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന ചില സൗജന്യ സൈറ്റുകൾ പരിചയപ്പെടുതതാം. കുട്ടികൾക്ക് മാത്രമല്ല അദ്ധ്യാപകർക്കും ഉപകാരപ്പെടും. പലപ്പോഴും ആശയങ്ങൾ ക്ലാസ് റൂമിൽ അവതരിപ്പിക്കാൻ  നല്ല തയ്യറെടുപ്പു വേണ്ടി വരും. ഒന്നുകിൽ ക്ലാസിൽ  ആക്ടിവിറ്റി ചെയ്തു കാണിക്കണം. അല്ലെങ്കിൽ അതിന്റെ വീഡിയോസ് കാണിക്കണം. ഇതിൽ കുട്ടികലെ പങ്കെടുപ്പിക്കാൻ കഴിഞോളണമെന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ ഇവയൊക്കെ ബുദ്ധിമുട്ടും ആണ്. ഇതിനുള്ള മറുമരുന്നാണ് ഇനീ പറയാൻ പോകുന്നത്. സയൻസ്, സാമോഹ്യ ശാസ്ത്രം അടക്കമുള്ള എല്ലാ വിഷയങ്ങളിലും ഉള്ള വിവിധ ആശയങ്ങളുടെയും, പരീക്ഷണങ്ങളുടെയും Simulated രൂപങ്ങൾ ഓണലൈനിൽ സൗജന്യമായി ലഭ്യമാക്കി യിരിക്കുന്നു. കാശ് കൊടുത്ത് ആപ്പ് വാങ്ങി ആപ്പിലാക്കേണ്ട.. Khan Academy ( https://www.khanacademy.org/ )  കൂടാതെ ലഭ്യമായ ചില റിസോഴ്‌സസുകൾ പരിചയപ്പെടുക.. https://phet.colorado.edu/   : കൊളറാഡോ സര്വകലാ ശാലയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത് ആണ്. ഇപ്പോഴും പുതിയ പുതിയ പ്രോജക്ടുകൾ ഇതിൽ വന്നു കൊണ്ടിരിക്കുന്ന. സയൻസ്, കണക്ക് വിഷയങ്ങളിലെ  simulation ബേസ്ഡ് ആക്ടിവിറ്റി കൾ ആണ് ഈ സൈറ്റിൽ ഉള്ളത്. കൂടാത...

ഗവേഷണം ?

Image
റിസർച് എന്ന കേൾക്കുന്നതോടെ നിങ്ങളുടെയൊക്കെ മനസ്സിൽ വരുന്ന ചില സംശയങ്ങൾക്ക് മറുപടി പറയാൻ ശ്രമിക്കുക ആണ്.    എന്താണ് റിസര്ച്ച്? ഔദ്യോഗികമായി റിസര്‍ച്ചിന് നിരവധി നിര്‍വചനങ്ങള്‍ ഉണ്ട്. തല്‍കാലം അതൊന്നും പറയാതെ ചുരുങ്ങിയ വാകുകളില്‍ വിശദീകരിക്കാം. ഒരു വിഷയത്തെ ഗഹനമായി വിലയിരുത്തുകയും നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും ചില നിഗമനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുക എന്നതാണു റിസര്ച്ച്. ഉദാഹരണം : ഒരു പത്ര പ്രവര്‍ത്തകന്‍ ഒരു ഫീച്ചറിന് വേണ്ടി ഒരു സംഭവത്തെ കുറിച്ചുള്ള വിവരങള്‍ ശേഖരിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുന്നു, എങ്കില്‍ അദ്ദേഹം ആ വിഷയത്തില്‍ റിസര്ച്ച് ചെയ്തു എന്ന നമ്മള്‍ പറയും.ഇനി നിങ്ങള്‍ ഒരു പുതിയ സംരംഭം തുടങ്ങുയകയാണ്‍ എന്നു വെക്കുക, അതിനു നിങ്ങള്‍ റിസര്ച്ച് ചെയ്യേണ്ടതുണ്ടോ? ഒരു നല്ല സംരംഭമായി നിങ്ങളുടെ ബിസിനസ് മാറണം എങ്കില്‍ നിങ്ങള്‍, മാര്‍കേറ്റിനെകുറിച്ചും,പ്രസ്തുത ബിസിനസിന്റെ പുതിയ സാങ്കേതികവിദ്യകളെകുറിച്ചും ഒക്കെ അറിയേണ്ടതുണ്ട്. സ്വാഭാവികമായും  അവയെ കുറിച്ചൊക്കെ വ്യക്തമായി റിസര്‍ച്ച് നടത്തി ബിസിനസിനെ സാദ്ധ്യതകള്‍ വിലയിരുത്തിയിട്ട് മാത്രമേ ഏതൊരാളും ബിസിനസ് തുടങ്ങൂ....

ഓണ്‍ ലൈന്‍ പഠനം

Image
ഓണ് ‍ ലൈന് ‍ പഠനം : ഓണ് ‍ ലൈന് ‍ പഠനത്തിന്റെ സാധ്യതകളെ കുറിച്ചു വലിയ ചര് ‍ ച്ച കള് ‍ നടന്നു കൊണ്ടിരിക്കുക ആണ്. നല്ലത്. അതോടൊപ്പം സ്കൂള് ‍ കോളേജ് വീദ്യാഭ്യാസത്തില് ‍ എത്രത്തോളം ഇതിന്റെ സ്വാധീനം ഉണ്ട് എന്നതിനേ കുറിച്ചും ചര് ‍ ച്ചകള് ‍ നടന്ന് കൊണ്ടിരിക്കുന്നു. ബഹളങ്ങള് ‍ ക്കിടയില് ‍ ചില കാര്യങ്ങള് ‍ പറയാതിരിക്കാന് ‍ വയ്യ. ഇന് ‍ റര് ‍ നെറ്റ് സാക്ഷരതയും ലഭ്യതയും : കേരളം ഒരു പരിധി വരെ ഡിജിറ്റല് ‍ സാക്ഷരതയില് ‍ മുന്നില് ‍ നില് ‍ ക്കുന്നു എങ്കിലും ലഭ്യതയില് ‍ എത്രത്തോളം എന്നത് ചര് ‍ ച്ച ചെയ്യേണ്ട വിഷയം ആണ്. എല്ലാവര്ക്കും സ്മാര് ‍ ട് ഫോണുകള് ‍ ഉണ്ട് എന്നു അനുമാനിച്ചാല് ‍ പോലും നെറ്റ്വര് ‍ ക്ക് കണക്ടിവിറ്റി ഒരു പ്രശ്നം തന്നെയാണ്. ഒരു ചെറിയ ശതമാനം കുട്ടികള് ‍ എങ്കിലും ഓണ് ‍ ലൈന് ‍ പഠന സങ്കേതങ്ങളില് ‍ നിന്നും വിട്ടു പോകാന് ‍ സാധ്യത യുണ്ട്. പ്രായോഗികത : ഒരു സിലബസിനെ പൂര് ‍ ണമായും ഡിജിടൈസ് ചെയ്യാന് ‍ കഴിയുമോ എന്നതാണു പ്രായോഗിക തലത്തില് ‍ ഇതിന്റെ വെല്ലുവിളി.ഏതൊക്കെ വിഷയങ്ങള് ‍ നമുക്ക ഡിജിറ്റല് ‍ മീഡിയം വഴി കൊടുക്കാന് ‍ കഴിയും. ? അതും എത്രത്തോളം ? ഉദാ: ഭാഷാ വിഷയങ്ങള് ‍ ഒര...

ഭൂകമ്പ മുന്നറിയിപ്പ്:

രണ്ട് ദിവസമായി വാട്സ്ആപ്പിൽ വന്നു കൊണ്ടിരിക്കുന്ന ഒരുമുന്നറിയിപ്പാണ് പ്രശനം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഈ വര്ഷം അവസാനിക്കുന്നതിനു മുമ്പ് ഒരു ഭൂകമ്പം ഉണ്ടാകും. കൂട്ടത്തിൽ സീഷ്മ എന്ന പേരിൽ ഒരു കൊടുങ്കാറ്റും.ഒരു ഗവേഷക സംഘടനയുടെ ലെറ്റർ പാഡിൽ വന്ന വാർത്ത അത്യാവശ്യം പാനിക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പറയുന്നത് ശാസ്ത്രീയമായി സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള ഒരു മുന്നറിയിപ്പാണ് എന്ന് കരുതിയാണ് പലരും ഷെയർ ചെയ്തിരിക്കുന്നത്. സംഗതി ഇത്തരത്തിൽ ഒരു സംഘടനയുണ്ട്,ഒരു പ്രശ്നമുണ്ട് അത് അവരുടെ ആ തലക്കെട്ടിൽ തന്നെയാണ്. ESP അഥവാ Extra sensory Perception ഇൽ ആണ് അവരുടെ ഗവേഷണം എന്ന് മാത്രം. ഈ സാധനത്തെ ഒറ്റ വക്കിൽ അതീന്ദ്രിയ ജ്ഞാനം എന്ന് വിളിക്കാം. ഒരു അയ്യർ ദി ഗ്രേറ്റ് ലൈൻ. കൂടുതൽ അറിയേണ്ടവർ വിക്കിപ്പീഡിയയിൽ തപ്പിയാൽ മതി. സാധാരണ ഇങ്ങനെ കഴിവ് ഉള്ളവരൊക്കെ ഒരു ആദ്ധ്യാത്മിക ലൈനിൽ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. ഇതിപ്പോ എല്ലാം ഒരു സയന്റിഫിക് ലൈനിൽ ആണ് അവതരണം. പാരാ സൈക്കോളജിയുടെ ഭാഗമായാണത്രെ ഈ ഒരു സാധനത്തെ കാണുന്നത്. പക്ഷെ പ്രസ്തുത കത്തിൽ വരാൻപോകുന്ന കൊടുങ്കാറ്റിന്റെ വേഗത വരെ കൊടുത്തിരിക്കുന്നു. വരാൻ പോകുന്ന ഒര...
മന:ശാസ്ത്ര ബിരുദ ധാരികളും  ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ബിരുദ ധാരികളും ഒക്കെ അധികമായത് കൊണ്ടാവാം എവിടെ നോക്കിയാലും ട്രൈനേഴ്‌സിന്റെ ബഹളം ആണ്. സേവന മനസ്സോടെ എടുക്കുന്നവരും വരുമാന മാർഗമായി ട്രെയിനിങ് കൊടുക്കുന്നവരും ഉണ്ട്. കരിയർ ഗൈഡൻസ് , വ്യക്തിത്വ വികസനം,തുടങ്ങി ബിസിനസ് മാനേജ്‌മെന്റിൽ വരെ ക്ളാസുകൾ കൊടുക്കുന്നവരെ കാണാറുണ്ട്.ചിലരുടെയൊക്കെ വീഡിയോയും ഫോട്ടോസുമൊക്കെ  കാണാറും ഉണ്ട്.പക്ഷെ ചില ക്ളീഷേ സാധനങ്ങൾ ഒഴിച്ച് കൂടാനാവാത്തതാണ് എന്ന് തോന്നുന്നു. ചിലതു ചുവടെ ചേർക്കുന്നു. ട്രൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ദയവ് ചെയ്തു ക്ഷമിക്കുക… വേഷം: മിക്കവാറും കാണുന്ന വേഷം ഓവർ കോട്ട് ആണ്. ഒരു impression ഉണ്ടാക്കാൻ നല്ലതാണ് . പക്ഷെ അത്രക്ക് വേണോ? സ്വാഭാവികതയോടെയുള്ള സംസാരവും വേഷവും അല്ലെ ക്ളാസിലിരിക്കുന്നവരുമായുള്ള ആശയ വിനിമയം സുഗമമാക്കൂ. അഭിനയങ്ങൾ ഒഴിവാക്കുന്നതല്ലേ യഥാർത്ഥ വ്യക്തിത്വം.രാഷ്ട്രീയക്കാരുടെ ഖദർ പോലെയാണ് പലപ്പോഴും ട്രൈനർമാരുടെ ഓവർക്കോട്ട്. മഹാന്മാരുടെ വിജയ കഥകൾ: പണ്ട് ക്ലാസ് എടുത്തിരുന്ന സമയത്ത് ഞാനും ഉപയോഗിച്ചതാണ്.ആവർത്തന വിരസത തോന്നിയപ്പോ പലതും ഒഴിവാക്കി. വിജയ ക...

ഫാസിസം

Image
ഫാസിസത്തെ കുറിച്ച് ക്ലാസ്സെടുതോണ്ടിരുന്നപ്പോഴാണ്  ലാസ്റ്റ് ബെഞ്ചിൽ നിന്ന് ഒരു ചോദ്യം. അല്ല ,നമ്മൾ ഇതൊക്കെ പഠിച്ചിട്ടു എന്താ കാര്യം. ? വീട് എത്തുന്നത്‌ വരെ ആ ചോദ്യം തന്നെയായിരുന്നു മനസ്സിൽ. ആ കുട്ടി ചോദിച്ചതിലും കാര്യമില്ലേ.   ബെഡ് റൂമിലെത്തി വസ്‌ത്രം ഊരിയെറിഞ്ഞു , കിടക്കയിലേക്ക് ഒന്ന് ചെരിഞ്ഞതെ ഉള്ളൂ...ദേഹത്തു ഒരു പിടി വീണു. കൂടെ ഒരു അട്ടഹാസവും . " നഗ്നത പ്രദർശനത്തിനു നിങ്ങളെ അറസ്റ്റ് ചെയ്തിരിക്കുന്നു.

നാട്ടു നീതി

Image
. ഇനി കുറ്റവും ശിക്ഷയും ജനങ്ങൾ തീരുമാനിക്കട്ടെ. നീതിമാനായ രാജാവ് കൽപന പുറപ്പെടുവിച്ചു. അങ്ങനെ അവർ ശിക്ഷ നടപ്പാക്കാൻ തുടങ്ങി. കൊലയാളിയെ അവർ തൂക്കിലേറ്റി. ബാല പീഠനം നടത്തിയവനെ തല്ലിക്കൊന്നു.വ്യഭിചാരിയെ ഉടുതുണിയില്ലാതെ നടത്തി, പിന്നെ നാടുകടത്തി.കള്ളനെ കല്ലെറിഞ്ഞു കൊന്നു. ബാലാല്സംഘവീരനെ  മുതലകൾക്ക് എറിഞ്ഞു  കൊടുത്തു. അവസാനം അവർ അടിച്ചു കൊന്നത് രാജാവിനെ തന്നെ യായിരുന്നു. രാജാവിന്റെ പവിത്രതയിൽ അവർക്ക് സംശയം തോന്നിയത്രേ..

തളിക

Image
നല്ല വിശപ്പുണ്ടായിരുന്നു അയാൾക്ക്‌. സമാധാനമായി ഒന്ന്  കഴിക്കാൻ തുടങ്ങിയില്ല അതിനു മുമ്പേ ഓരോ പ്ലേറ്റിൽ നിന്നും ഓരോ നിറത്തിലുള്ള കൊടി പൊന്താൻ തുടങ്ങി. ഒപ്പം മനുഷ്യ രക്തത്തിന്റെ രൂക്ഷ ഗന്ധവും.

സദാചാരം

Image
ബൗ ..ബൗ ... നേരം  കുറെ ആയി .. നായ കുരക്കാൻ തുടങ്ങിയിട്ട്‌ . ശബ്ദം കേട്ട് അടുക്കള ഭാഗത്തേക്ക് ചെന്ന പാത്തുമ്മ താത്ത കണ്ടത്  പൂവൻ കോഴിക്ക് നേരെ കുരച്ചു ചാടുന്ന നായയെ ആണ്. കുറച്ചു നേരം രംഗം വീക്ഷിച്ചപ്പോഴാ കാര്യം മനസ്സിലായത്‌. പൂവനും പിടയും ഇണ ചേരാനുള്ള ശ്രമത്തിലാണ്. പക്ഷെ നായ വിടുന്ന ലക്ഷണമില്ല. പാത്തുമ്മ താത്തക്ക്‌ സഹികെട്ടു .കയ്യിൽ കിട്ടിയ വിറകു  കൊള്ളി നായയുടെ തല നോക്കി ഒറ്റ ഏറു വെച്ച് കൊടുത്തു . "കന്നി മാസം കഴിഞ്ഞപ്പൊളാ  നായിന്റെ ഒരു സദാചാരം.."

ഗാന്ധി

Image
"അച്ചനെന്താ ചെയ്യുന്നേ?" "ക്ളീനിങ്ങ്  " എന്തിന്? ഇന്ന് ഗാന്ധി ജയന്തി അല്ലേ?  ആരാ ഗാന്ധിജി? "നമ്മുടെ രാഷ്ട്ര പിതാവ് ."  എന്ന് വെച്ചാൽ എന്തൂട്ടാ? അതിപ്പോൾ.... ഈ ഗാന്ധിജി ഇപ്പോൾ എവിടെയാ?  അദ്ദേഹം മരിച്ചു പോയി എപ്പോൾ ? അത് പണ്ട് എങ്ങനെ? ഒരാള് കൊന്നു. ആര്? ഗോഡ്സെ . എന്തിനു? ...... പറ അഛാ എന്തിനു?...പറ .... മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഭാര്യ തട്ടിൻ പുറത്തെ പുസ്തകക്കെട്ടുകൾ  വലിച്ചെറിഞ്ഞത്.കൂട്ടത്തിൽ അവസാന പേജും ചിതലരിച്ച ഒരു പുസ്തകത്തിന്റെ പുറം ചട്ട ശ്രദ്ധയിൽ പെട്ടത്... എന്റെ സത്യാന്വേഷണ പരീക്ഷകൾ..

മംഗൽ യാൻ -ഒരു കുറിപ്പ്

Image
2013 നവംബർ 5 നു സതീഷ്‌ ധവാൻ സ്പേസ് സെന്ററിൽ നിന്നും ആരംഭിച്ചു 300 ദിവസം കൊണ്ട് 40 കോടിയോളം കിലൊമീറ്റർ സഞ്ചരിച്ചു  September 24 നു ചൊവ്വയുടെ ഭ്രമണ പഥത്തിൽ മംഗൽ യാൻ പ്രവെശിച്ചതൊടെ അതൊരു ചരിത്രമായി മാറി ..ബഹിരാകാശ ഗവേഷണ രംഗത്തെ ശക്തികളുടെ കൂട്ടത്തിൽ നമുക്കും ഒരു സ്ഥാനം. നമുക്ക് മുമ്പ് ഈ നേട്ടം കൈവരിചിരിക്കുന്നത് മൂന്നേ മൂന്നു പേർ  യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയും മാത്രം . അതായത് ഈ നേട്ടം കൈ വരിക്കുന്ന നാലാമത്തെ ലോക ശക്തിയും ആദ്യത്തെ ഏഷ്യൻ രാജ്യവും ആയി ഇന്ത്യ.കുറഞ്ഞ ചെലവിൽ ,പൂര്ണമായും ഇന്ത്യൻ സാങ്കേതിക വിദ്യയിറെ മികവിൽ ഇന്ത്യയിൽ  തന്നെ നിർമിച്ചു ഇവിടെ നിന്ന് തന്നെ വിക്ഷേപിക്കപ്പെട്ടതു എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ  സവിശേഷത.  ഈ ദൌത്യത്തിന്റെ ചില സാങ്കേതിക വശങ്ങളെ കുറിച്ച് ചെറിയ ഒരു ധാരണ നല്കുക എന്നതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം. മംഗൽ യാൻ  അഥവാ മാർസ്  ഓർബിറ്റർ  മിഷൻ (Mars orbiter Mission) മാര്സ് ഓർബിറ്റർ മിഷൻ (Mars orbiter mission)എന്ന ഔദ്യോഗിക നാമത്തിൽ അറിയപ്പെടുന്ന ഈ സംരംഭം ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ്.മംഗൽ യാൻ ദൌത്യത്തിന്റെ സുപ്രധ...

സ്വാതന്ത്ര്യം

Image
സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേ ദിവസം ക്ലാസ്സിലെത്തിയപ്പോഴാണ്  പ്രിൻസിപ്പാളിന്റെ വക ഒരു നോട്ടീസ് കയ്യിൽ കിട്ടിയത്. " ക്യാമ്പസിൽ ജീൻസ് ധരിച്ചതിന് 1000 രൂപ ഫൈൻ. "  

ചോക്ക്

Image
"ഏറ്റവും ശ്രേഷ്ടമായ ഒരു തൊഴിൽ ആണ് അധ്യാപനം." അദ്ധ്യാപക ദിനത്തിൽ മാഷ് നടത്തിയ പ്രസംഗം ഇന്നും അയാളുടെ മനസ്സില് ഉണ്ട്.വർഷങ്ങൾക്കിപ്പുറം പഠിച്ച അതെ വിദ്യാലയത്തിൽചെന്നപ്പോൾ സ്റ്റാഫ് റൂമിൽ മാഷിരിക്കുന്നു. "മാഷെ, ഓർ മയുണ്ടോ?" ഹോ പിന്നല്ലാണ്ട് . എന്ത് ചെയ്യുന്നൂ? "കോളേജു അദ്ധ്യാപകൻ ആണ്. ഗവന്മെന്റ് കോളേജിൽ " തെല്ലഭിമാനത്തോടെ തന്നെ  മൊഴിഞ്ഞു. "ഹോ... ഞാൻ തന്നെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആയിട്ടാ  പ്രതീക്ഷിച്ചത് "

ഐ ട്വന്റി

Image
"സ്ത്രീകൾക്കെതിരെ ഉള്ള അക്രമങ്ങൾ കൂടുന്നു. അവൾ വെറുമൊരു കച്ചവട ചരക്കു മാത്രമാണ്."പറഞ്ഞു നാവെടുക്കുന്നതിനു മുമ്പേ മൊബൈൽ ചിലച്ചു . ഭാവി അമ്മായി അച്ഛനാണ് " ആ മോനെ,,, ഏതു മോഡൽ കാറാ മോനിഷ്ടം? " "അച്ഛാ , അത് ഐ ട്വന്റി വാങ്ങിക്കോ . വൈറ്റ് കളർ "

നക്ഷത്രമെവിടെ ?

Image
ശൂന്യാകാശത്ത് നിന്നുമുള്ള ഫോട്ടോകളിൽ സാധാരണ ചന്ദ്രൻ , ഭൂമി ഇവയെ കാണാൻ കഴിയുന്നു. പക്ഷെ നക്ഷത്രങ്ങളെ ഫോട്ടോ യിൽ പിടിക്കാൻ എന്ത്  കൊണ്ട് കഴിയുന്നില്ല. വളരെ ലളിതമാണ് ഇതിന്റെ ഉത്തരം. ക്യാമറയുടെ exposure  ആണ് ഇതിനു കാരണം. Exposure എന്നാൽ ഒരു യൂനിറ്റു വിസ്തൃതിയിൽ വന്നു പതിക്കുന്ന പ്രകാശത്തിന്റെ അളവാണ് .അതായത് ക്യാമറ സെൻസർ എത്രത്തോളം സമയം പ്രകാശ വിധേയമാക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം.ഇത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.ക്യാമറ ഷട്ടർ വേഗത,ലെന്സിന്റെ aperture , വന്നു പതിക്കുന പ്രകാശ തീവ്രത.വളരെ തീവ്ര പ്രകാശം ശേഖരിക്കാൻ വളരെ കുറച്ചു സമയം പ്രകാശ വിധേയമാക്കിയാൽ  മതി. അത് പോലെ തന്നെ മങ്ങിയ പ്രകാശം ശേഖരിക്കാൻ കൂടുതൽ സമയം പ്രകാശ വിധേയമാക്കണം.എന്നാൽ മാത്രമേ ക്യാമരയുടെ സെൻസർ പ്രകാശം രേഖപെടുത്തുക ഉള്ളൂ. ചന്ദ്രൻ , ഭൂമി ഇവയ്ക്ക്   നല്ല തിളക്കമുണ്ടാവും അതെ സമയം തന്നെ നക്ഷത്രങ്ങൾ താരതമ്യേന മങ്ങിയ  വെളിച്ചത്തിലും  ആയിരിക്കും. ഇത് നമുക്ക് രാത്രി ആകാശത്ത് നോക്കിയാൽ  മനസ്സിലാകും. ചന്ദ്രന നക്ഷത്രങ്ങളെ അപേക്ഷിച്ച് നല്ല തിളക്കത്തോടെ നില്ക്കുന്നതി കാണാം. അത് പോലെ തന്നെ...

ബിരിയാണി

Image
എന്ത് ബിരിയാണിയാടോ  ഇത്?    ..സുലൈമാനു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല.. ബീരാൻ കാക്കാന്റെ മകളെ കല്യാണ നിശ്ചയമാണ്. അതിനിടക്കാണ് വെപ്പ് പുരയിൽ ചെറിയ ഒരു ബഹളം. ബിരിയാണിയിൽ ഒരിത്തിരി മസാല അധികമായതാണ് പ്രശ്നം,.ബിരിയാണി വെച്ചത് സ്ഥലത്തെ സ്ഥിരം പണ്ടാരി പോക്കര്.ആള് ശുദ്ധ പാവമാണ്. എങ്ങനെയോ ഒരല്പം മസാല കൂടി പോയി. സുലൈമാൻ ആണെങ്കിൽ  ബോംബെയിൽ സ്റ്റാർ ഹോട്ടലിലൊക്കെ നിന്ന പരിചയമുണ്ട്. അതിന്റെ പുറത്താണ് ഈ ചൂടാകൽ എന്ന് വ്യക്തം. "അല്ല , ബീരാനിക്ക ഞാൻ നിങ്ങളോട് അന്നേ പറഞ്ഞതാണ് മൂപ്പരെയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞൂന്നു. " "ആ പോട്ടെ സുലൈമാനെ, ഒരു കാര്യം ചെയ്യ്... ഇതിപ്പോൾ നിശ്ചയല്ലേയ് കല്യാണത്തിന്റെ ബിരിയാണി ഓർഡർ ഇജ്ജു തന്നെ ചെയ്തോ.എന്തേയ് ? സുലൈമാൻ  കോളർ പൊക്കി , വല്യ ശുജായി ആയി ബീരാനിക്കാന്റെ തോളത്തു തട്ടി പറഞ്ഞു." ഇങ്ങള് നോക്കിക്കൊളീ ഈ നാട്ടില ഇന്നേ വരെ കണ്ടിട്ടില്ലാത്ത ബിരിയാണി നമ്മള് ഇണ്ടാക്കി തരും. അന്ന് ഇങ്ങളെ തോളിൽ തട്ടി ആൾക്കാര് പറയും. ബഹുത് അഛാ ,.. നല്ല ജോറ് കല്യാണം ,ന്നു." അങ്ങനെ കല്യാണത്തിന്റെ ബിരിയാണി വെച്ചത് സുലൈമാന്റെ ഹൈ ടെക് കാറ്റെരിംഗ് ടീം.പക്ഷെ ഇ...

വായുവിൽ പൊന്തി നില്ൾക്കുന്ന തവള

Image
ഒരു തവളയ്ക്ക് അന്തരീക്ഷത്തിൽ പൊങ്ങി നില്ക്കാനാവുമോ?(levitate). അതെ എന്നാണു ഉത്തരം.  തവളയ്ക്ക് മാത്രമല്ല , താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങളിലൊക്കെ കാണുന്ന പോലെവസ്തുക്കളെ  വായുവിൽ പൊങ്ങി നിര്ത്താവുന്നതാണ്. DiaMagnetism എന്ന പ്രതിഭാസമാണ് ഇതിനു കാരണം.സാധാരണ ഒരു ഇരുമ്പു കഷ്ണം ഒരു കാന്തത്തിനു അടുത്തു വെച്ചാൽ അതിലേക്കു ആകര്ഷിക്കപെടുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും.ഇതിൽ നിന്നും വ്യത്യസ്തമായി കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിക്കപെടുന്ന പദാർതങ്ങളാണ് ഡയാ മഗ്നെടിക് പദാർഥങ്ങൾ.ഉദാ: കാർബണ്‍ , കോപ്പർ , ജലം,പ്ലാസ്റ്റിക്‌. ഒരു ബാഹ്യ കാന്തിക മണ്ഡലം പ്രയോഗിക്കുമ്പോൾ ഈ പദാർതങ്ങളിലെ  വിവിധ പരമാണു(atom )വിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാതയിൽ വ്യതിയാനം സംഭവിക്കുന്നു. ഇതു  മൂലം. ഈ പരമാനുക്കളിൽ, ബാഹ്യ കാന്തികമണ്ടലത്തിനു വിപരീത ദിശയിൽ ഒരു കാന്തിക മണ്ഡലം സൃഷ്ടിക്കപെടുന്നു.ഈ കാന്തിക മണ്ഡലം വളരെ ദുര്ബല എങ്കിലും ഇത് ബാഹ്യ കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിച്ചു നീങ്ങാൻ കാരണമാകുന്നു.ഈ ഒരു വികർഷന്മാണ്  അന്തരീക്ഷത്തിൽ പൊങ്ങി നിരത്തുന്നത്. ഇനി തവളയുടെ കാര്യം എടുക്കാം.തവളയുടെ ...

എ ബി സി ഡി

Image
"ങ്ങ് ട്ടോക്കീൻ .." "എന്താണ് പാത്തുമ്മാ.. അനക്ക് വാണ്ടത് ? " "അല്ല ഞമ്മളെ ഗഫൂറിന്റെ ചെറുക്കനെ സ്കൂളിൽ ചേർക്കണ്ടേ?" ആ , അയ്ന് ? "അയ്നെന്താന്നോ?അയനു  കുന്തം..കായു വേണം, മൻസാ ..." " അതെന്തിനാ കായു? നമ്മളെ  കോയ ഹാജീന്റെ സ്കൂളിൽ ചെര്ക്കാനെന്തിനാ കായ് ?" "അയ്നു ആരാ ഇബ്ടുതെ ഇസ്കൂളിൽ ചേര്ക്ക്ണ് .ഇത് ഇന്ഗ്ലീസ് മീഡിയത്തിലാന്നു . ഒരു കൊല്ലത്തിനു എമ്പതിനായിരം ഉർപ്പ്യ കൊടുക്കണം..ന്നു." "അല്ലാ  പാത്തു ,അന്റെ പെര്ക്കുട്ടിനെ  അവിടെ ചേര്ത്താ എന്താ ലാഭം.? "അതോ  ..ഇന്ഗ്ലീശു പടീം " "അതെന്താ ഇബിടുത്തെ സ്കൂളിലെന്താ ഇങ്ങ്ലീഷില്ലെ..? അതൊക്കെ അവടെ നിക്കട്ടെ. എന്ത് എബടെ പോയി പഠിച്ചാലും  ഒരു പത്തു പതിനഞ്ചു കൊല്ലം ഓനെ പഠിപ്പിച്ചാൽ , ഓന് വല്ല ഡാക്കിട്ടറോ ഇന്ജിനീയറോ ആവും. അത് ഞമ്മടെ അയലോക്കത്തെ സ്കൂളിൽ പഠിച്ചാലും ശരി ,ഇന്ഗ്ലീശു സ്കൂളിൽ പഠിപ്പിച്ചാലും ശരി." ബീരാനിക്ക ഒന്ന് കൂടി വിശദീകരിക്കാൻ തുടങ്ങി.. " എടീ ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു ലാഭം നോക്കീട്ടുള്ള കളിയാണ്.കൊല്ലത്തിനു എണ്‍പതിനായിരം വെച്ച് ഓനെ അവി...

നമുക്ക് ചൊവ്വയിൽ പോയി രാപാര്ക്കാം

Image
"ചൊവ്വയിൽ സ്ഥിര താമസത്തിന് മലയാളികളും." പുതിയ വാര്ത്ത ആണ്. Mars One   എന്നാ സംഘടന ആണ് ഈ ഒരു ഉദ്യമത്തിന് നേതൃത്വം നല്കുന്നത്. 2024 മുതൽ ചൊവ്വയിൽ സ്ഥിര താമസത്തിന്(ആള് തിരിച്ചു വരില്ല ) ആളെ അയക്കും എന്നാണ്ഇവർ പറയുന്നത്.ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനെ കുറിച്ച് അവിടത്തെ ജീവിത സാഹചര്യത്തെ കുറിച്ചും പഠനങ്ങൾ നടക്കുന്ന സമയത്താണ് ഒരു 10 കൊല്ലത്തിനുള്ളിൽ  മനുഷ്യരെ സ്ഥിര താമസത്തിന് കൊണ്ട് പോകും എന്ന് പറയുന്നത്. ഈ പ്ലാനിന്റെ ചെലവും മറ്റു അടിസ്ഥാന കാര്യങ്ങളും പരിശോധിച്ചാൽ ഇതിന്റെ വിജയത്തെ കുറിച്ച് സംശയം ഉണ്ട്. 100 മില്യൻ ഡോളർ ഫണ്ടിംഗ് കിട്ടി എന്ന്ഇവർ  അവകാശപ്പെടുന്നു എങ്കിലും ഒരു വിശ്വസനീയമായ ബജറ്റു അവർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഇപ്പോൾ നിലവിലെ  തയ്യാറെടുപ്പുകൾക്ക് മാത്രമെ ഈ തുക തികയുകയുള്ളൂ .2024 ലെ ആദ്യ ഘട്ടാത്തിനുള്ള ( നാലു പേരെ ചോവ്വയിലെതിക്കുക)  ചെലവു കണക്കാക്കിയിരിക്കുന്നത് 6 ബില്ല്യൻ  ആണ്.പക്ഷെ നിലവിലെ അനുഭവങ്ങൽ  വെച്ച് ( അപ്പോളോ Mir, ISS എന്നിവ) ഇത്രയും ഒരു   ചെറിയ തുക ചെലവിൽ അതും ഇത്രയും കുറഞ്ഞ കാലയളവിൽ ഇത് അസാധ്യമാണ്.Marsone...