നമുക്ക് ചൊവ്വയിൽ പോയി രാപാര്ക്കാം

"ചൊവ്വയിൽ സ്ഥിര താമസത്തിന് മലയാളികളും." പുതിയ വാര്ത്ത ആണ്.Mars One  എന്നാ സംഘടന ആണ് ഈ ഒരു ഉദ്യമത്തിന് നേതൃത്വം നല്കുന്നത്. 2024 മുതൽ ചൊവ്വയിൽ സ്ഥിര താമസത്തിന്(ആള് തിരിച്ചു വരില്ല ) ആളെ അയക്കും എന്നാണ്ഇവർ പറയുന്നത്.ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനെ കുറിച്ച് അവിടത്തെ ജീവിത സാഹചര്യത്തെ കുറിച്ചും പഠനങ്ങൾ നടക്കുന്ന സമയത്താണ് ഒരു 10 കൊല്ലത്തിനുള്ളിൽ  മനുഷ്യരെ സ്ഥിര താമസത്തിന് കൊണ്ട് പോകും എന്ന് പറയുന്നത്. ഈ പ്ലാനിന്റെ ചെലവും മറ്റു അടിസ്ഥാന കാര്യങ്ങളും പരിശോധിച്ചാൽ ഇതിന്റെ വിജയത്തെ കുറിച്ച് സംശയം ഉണ്ട്.


File:Terraforming of Mars.jpg

100 മില്യൻ ഡോളർ ഫണ്ടിംഗ് കിട്ടി എന്ന്ഇവർ  അവകാശപ്പെടുന്നു എങ്കിലും ഒരു വിശ്വസനീയമായ ബജറ്റു അവർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഇപ്പോൾ നിലവിലെ  തയ്യാറെടുപ്പുകൾക്ക് മാത്രമെ ഈ തുക തികയുകയുള്ളൂ .2024 ലെ ആദ്യ ഘട്ടാത്തിനുള്ള ( നാലു പേരെ ചോവ്വയിലെതിക്കുക)  ചെലവു കണക്കാക്കിയിരിക്കുന്നത് 6 ബില്ല്യൻ  ആണ്.പക്ഷെ നിലവിലെ അനുഭവങ്ങൽ  വെച്ച് ( അപ്പോളോ Mir, ISS എന്നിവ) ഇത്രയും ഒരു   ചെറിയ തുക ചെലവിൽ അതും ഇത്രയും കുറഞ്ഞ കാലയളവിൽ ഇത് അസാധ്യമാണ്.Marsone  ടീം അവകാശപ്പെടുന്നത് അവർ ഉപയോഗിക്കുന്നത് നിലവിലെ സാങ്കേതിക വിദ്യ ആയിരിക്കും എന്നാണു. എന്നാൽ  1990 ഇൽ നാസയിലെ എൻജിനീയർ ആയ ഡോക്ടർ റോബർട്ട്‌ സുബ്രിൻ തയ്യാറാക്കിയ പദ്ധതി ( മാര്സ് ഡയറക്റ്റ് ) അനുസരിച്ച് കണക്കാക്കിയ ചെലവ് അറുപതു ബില്യൻ ആണ്. അതായത് പത്തിരട്ടി. നാസ തയാറാക്കിയ പ്ലാൻ അനുസരിച്ച് , 2035 ഇൽ  തുടങ്ങാനിരിക്കുന്ന പദ്ധതിക്ക് ചെലവു കണക്കാക്കിയത് 600 ബില്യൻ .നിലവിലെ സാങ്കേതിക വിദ്യകളും മുന്കാല അനുഭവങ്ങളും എല്ലാം പരിഗണിച്ചാണ് ഡോക്ടർ സുബ്രിൻ തന്റെ മാര്സ് ഡയറക്റ്റ് എന്നാ പദ്ധതി തയാറാക്കിയത്. ഈ പദ്ധതി ശരിയാം വണ്ണം നടപ്പിലാക്കാൻ 10 വര്ഷം എടുക്കും, അതോടൊപ്പം തന്നെ വളരെ വലിയ രീതിയിലുള്ള രാഷ്ട്രീയ പിന്തുണയും സുരക്ഷിതമായ മൂലധനവും വേണം. ഇതൊന്നും പ്രഖ്യാപിക്കാതെ ആണ് Mars One ടീം ചൊവ്വയിലേക്ക് ആളെ അയക്കും എന്ന് പറയുന്നത്.നാസയുടെയും ഡോ. സുബ്രിന്റെയും പ്ലാൻ ആനുസരിച്ചു ചൊവ്വയിൽ നിന്നും  തിരിച്ചു വരാനുള്ള മാർഗവും  തയാറാക്കിയിട്ടുണ്ട്. ഈ പറഞ്ഞതിലോക്കെ ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്  ചൊവ്വായിലേക്ക് ആദ്യ മനുഷ്യനെ  അയക്കുന്നതിനു ( ഇത് വരെ നടന്നിട്ടില്ല) മുമ്പ്  അവിടെ എത്തുന്ന മനുഷ്യര് മുഴുവൻ അവിടെ തന്നെ അതി ജീവിക്കാൻ  ആവശ്യമായ വിഭവങ്ങളും മാര്ഗങ്ങളും കണ്ടെതെണ്ടാതുണ്ട്. കാരണം  മനുഷ്യര് അവിടെ സ്ഥിര താമസമാക്കൽ ആണല്ലോ ലക്‌ഷ്യം. ഒരു അപകടം വന്നാല തിരിച്ചു ഭൂമിയിലേക്ക്‌ വരാനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് ഇവര ചിന്തിച്ചിട്ടില്ല എന്ന് സാരം. എല്ലാ അപകടങ്ങളെയും തരണം ചെയ്തു അതിജീവിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ ഈ പ്ലാനിൽ ഉണ്ടായിരിക്കണം എന്നര്ഥം. അതെ സമയം തന്നെ മാര്സ് ഡയറക്റ്റ് എന്നാ പദ്ധതി അനുസരിച്ച് അപകട സാഹചര്യങ്ങളിൽ വളരെ കുറച്ചു സമയം മാത്രമേ അവിടെ ചെലവഴിക്കെണ്ടാതുള്ളൂ. അത് കനോട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം പരിഗണിച്ചാൽ MarsOne പ്രൊജക്റ്റ്‌ മറ്റു പദ്ധതികളെ അപേക്ഷിച്ച് ചിലവ്  കൂടും എന്നര്ഥം.അത് മാത്രമല്ല ഇതിലേക്കുള്ള ആളുകളുടെ തെരഞ്ഞെടുപ്പും വെറുമൊരു ചോദ്യാവലി ആണ് അവരുടെ സൈറ്റിൽ ഇതുമായി ബന്ധെപ്പെട്ടു കൊടുത്തിരിക്കുന്നത്‌.ഇത്തരമൊരു തെരഞ്ഞെടുപ്പു കൊണ്ട് ചൊവ്വയിൽ സ്ഥിര താമസത്തിന് പ്രാപ്തരായ ആളെ കണ്ടെത്താൻ കഴിയുമോ.ഒരു കാര്യം ഉറപ്പു ചൊവ്വയിലേക്ക് പോക്ക് ഇവരെ സംബന്ധിച്ചിടത്തോളം ഒരു കുട്ടി ക്കളി ആണ്.ഒരു തരം  ഫാന്റസി...


Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef