ബിരിയാണി

Malabar Biriyani

എന്ത് ബിരിയാണിയാടോ  ഇത്?    ..സുലൈമാനു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല..
ബീരാൻ കാക്കാന്റെ മകളെ കല്യാണ നിശ്ചയമാണ്. അതിനിടക്കാണ് വെപ്പ് പുരയിൽ ചെറിയ ഒരു ബഹളം. ബിരിയാണിയിൽ ഒരിത്തിരി മസാല അധികമായതാണ് പ്രശ്നം,.ബിരിയാണി വെച്ചത് സ്ഥലത്തെ സ്ഥിരം പണ്ടാരി പോക്കര്.ആള് ശുദ്ധ പാവമാണ്. എങ്ങനെയോ ഒരല്പം മസാല കൂടി പോയി. സുലൈമാൻ ആണെങ്കിൽ  ബോംബെയിൽ സ്റ്റാർ ഹോട്ടലിലൊക്കെ നിന്ന പരിചയമുണ്ട്. അതിന്റെ പുറത്താണ് ഈ ചൂടാകൽ എന്ന് വ്യക്തം.
"അല്ല , ബീരാനിക്ക ഞാൻ നിങ്ങളോട് അന്നേ പറഞ്ഞതാണ് മൂപ്പരെയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞൂന്നു. "
"ആ പോട്ടെ സുലൈമാനെ, ഒരു കാര്യം ചെയ്യ്... ഇതിപ്പോൾ നിശ്ചയല്ലേയ് കല്യാണത്തിന്റെ ബിരിയാണി ഓർഡർ ഇജ്ജു തന്നെ ചെയ്തോ.എന്തേയ് ?
സുലൈമാൻ  കോളർ പൊക്കി , വല്യ ശുജായി ആയി ബീരാനിക്കാന്റെ തോളത്തു തട്ടി പറഞ്ഞു." ഇങ്ങള് നോക്കിക്കൊളീ ഈ നാട്ടില ഇന്നേ വരെ കണ്ടിട്ടില്ലാത്ത ബിരിയാണി നമ്മള് ഇണ്ടാക്കി തരും. അന്ന് ഇങ്ങളെ തോളിൽ തട്ടി ആൾക്കാര് പറയും. ബഹുത് അഛാ ,.. നല്ല ജോറ് കല്യാണം ,ന്നു."

അങ്ങനെ കല്യാണത്തിന്റെ ബിരിയാണി വെച്ചത് സുലൈമാന്റെ ഹൈ ടെക് കാറ്റെരിംഗ് ടീം.പക്ഷെ ഇക്കുറി കൂടിയത് മസാല അല്ല. ബിരിയാണിയിൽ  ഒഴിച്ച നെയ്യാണ്.പരാതി പറഞ്ഞവരോടൊക്കെ സുലൈമാൻ പറഞ്ഞത് ഇങ്ങനെ ആണ്..
" നെയ്യ് ശരീരത്തിന് നല്ലതാണ്. നമ്മുടെ തടി യൊക്കെ നന്നാവണ്ടേ അതിനു വേണ്ടി ചെര്ത്തതാണ്."
എല്ലാം കേട്ട് നിന്ന ബീരാനിക്ക ആത്മ ഗതം ചെയ്തു... "ഓന്റെ ഒലക്കീലെ ബഹുത് അച്ഛാ.."

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef