ഗാന്ധി













"അച്ചനെന്താ ചെയ്യുന്നേ?"
"ക്ളീനിങ്ങ്  "
എന്തിന്?
ഇന്ന് ഗാന്ധി ജയന്തി അല്ലേ?
 ആരാ ഗാന്ധിജി?
"നമ്മുടെ രാഷ്ട്ര പിതാവ് ."
 എന്ന് വെച്ചാൽ എന്തൂട്ടാ?
അതിപ്പോൾ....
ഈ ഗാന്ധിജി ഇപ്പോൾ എവിടെയാ?
 അദ്ദേഹം മരിച്ചു പോയി
എപ്പോൾ ?
അത് പണ്ട്
എങ്ങനെ?
ഒരാള് കൊന്നു.
ആര്?
ഗോഡ്സെ .
എന്തിനു?
......
പറ അഛാ എന്തിനു?...പറ ....
മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് തന്നെ ഭാര്യ തട്ടിൻ പുറത്തെ പുസ്തകക്കെട്ടുകൾ  വലിച്ചെറിഞ്ഞത്.കൂട്ടത്തിൽ അവസാന പേജും ചിതലരിച്ച ഒരു പുസ്തകത്തിന്റെ പുറം ചട്ട ശ്രദ്ധയിൽ പെട്ടത്...
എന്റെ സത്യാന്വേഷണ പരീക്ഷകൾ..


Comments

  1. വിടരുത്. പറയിക്കാതെ വിടരുത്. അങ്ങനെ വിട്ടാല്‍ ശരിയാവില്ലല്ലോ.

    ReplyDelete
  2. ഉത്തരം മുട്ടിക്കുന്ന ചോദ്യമാണോ ഇത് ? പറഞ്ഞു കൊടുക്കൂ കുട്ടി അറിയട്ടെ .

    ReplyDelete
  3. സംശയങ്ങള്‍ തീര്‍ത്തു കൊടുക്കുന്നതല്ലേ നല്ലത്?

    ReplyDelete

Post a Comment

Popular posts from this blog

ഐ ട്വന്റി

മംഗൽ യാൻ -ഒരു കുറിപ്പ്

ഗവേഷണം ?