വായുവിൽ പൊന്തി നില്ൾക്കുന്ന തവള



ഒരു തവളയ്ക്ക് അന്തരീക്ഷത്തിൽ പൊങ്ങി നില്ക്കാനാവുമോ?(levitate). അതെ എന്നാണു ഉത്തരം.  തവളയ്ക്ക് മാത്രമല്ല , താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങളിലൊക്കെ കാണുന്ന പോലെവസ്തുക്കളെ  വായുവിൽ പൊങ്ങി നിര്ത്താവുന്നതാണ്.




DiaMagnetism എന്ന പ്രതിഭാസമാണ് ഇതിനു കാരണം.സാധാരണ ഒരു ഇരുമ്പു കഷ്ണം ഒരു കാന്തത്തിനു അടുത്തു വെച്ചാൽ അതിലേക്കു ആകര്ഷിക്കപെടുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും.ഇതിൽ നിന്നും വ്യത്യസ്തമായി കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിക്കപെടുന്ന പദാർതങ്ങളാണ് ഡയാ മഗ്നെടിക് പദാർഥങ്ങൾ.ഉദാ: കാർബണ്‍ , കോപ്പർ , ജലം,പ്ലാസ്റ്റിക്‌.
ഒരു ബാഹ്യ കാന്തിക മണ്ഡലം പ്രയോഗിക്കുമ്പോൾ ഈ പദാർതങ്ങളിലെ  വിവിധ പരമാണു(atom )വിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാതയിൽ വ്യതിയാനം സംഭവിക്കുന്നു. ഇതു  മൂലം. ഈ പരമാനുക്കളിൽ, ബാഹ്യ കാന്തികമണ്ടലത്തിനു വിപരീത ദിശയിൽ ഒരു കാന്തിക മണ്ഡലം സൃഷ്ടിക്കപെടുന്നു.ഈ കാന്തിക മണ്ഡലം വളരെ ദുര്ബല എങ്കിലും ഇത് ബാഹ്യ കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിച്ചു നീങ്ങാൻ കാരണമാകുന്നു.ഈ ഒരു വികർഷന്മാണ്  അന്തരീക്ഷത്തിൽ പൊങ്ങി നിരത്തുന്നത്.
ഇനി തവളയുടെ കാര്യം എടുക്കാം.തവളയുടെ ശരീരത്തില ധാരാളം ജലം ഉണ്ട്. ജലം ഒരു ഡയാ മാഗ്നറ്റ് ആണല്ലോ.ട്യൂബ് ആകൃതിയിലുള്ള ഒരു വൈദ്യുത കാന്തത്തിൽ തവളയെ വെച്ചാൽ, തവളയുടെ ശരീരത്തിൽ നിരവധി കൊച്ചു കൊച്ചു കാന്തിക മണ്ഡലങ്ങൾ സൃഷ്ടിക്കപെടുന്നു. ഇവയുടെ ആകെ തുകയായി ഉണ്ടാകുന്ന കാന്തിക മണ്ഡലം നമ്മൾ പ്രയോഗിച്ച കാന്തിക മണ്ഡലത്തിനു വിപരീത ദിശയിൽ ആകയാൽ തവള ബാഹ്യ കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിക്കപ്പെട്ടു അന്തരീക്ഷത്തിൽ പൊങ്ങി നില്ക്കുന്നു.

Comments

  1. Really informative. Thanks for this :)

    ReplyDelete

Post a Comment

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef