എ ബി സി ഡി

Clipart - school-building





"ങ്ങ് ട്ടോക്കീൻ .."

"എന്താണ് പാത്തുമ്മാ.. അനക്ക് വാണ്ടത് ? "
"അല്ല ഞമ്മളെ ഗഫൂറിന്റെ ചെറുക്കനെ സ്കൂളിൽ ചേർക്കണ്ടേ?"
ആ , അയ്ന് ?
"അയ്നെന്താന്നോ?അയനു  കുന്തം..കായു വേണം, മൻസാ ..."
" അതെന്തിനാ കായു? നമ്മളെ  കോയ ഹാജീന്റെ സ്കൂളിൽ ചെര്ക്കാനെന്തിനാ കായ് ?"
"അയ്നു ആരാ ഇബ്ടുതെ ഇസ്കൂളിൽ ചേര്ക്ക്ണ് .ഇത് ഇന്ഗ്ലീസ് മീഡിയത്തിലാന്നു . ഒരു കൊല്ലത്തിനു എമ്പതിനായിരം ഉർപ്പ്യ കൊടുക്കണം..ന്നു."
"അല്ലാ  പാത്തു ,അന്റെ പെര്ക്കുട്ടിനെ  അവിടെ ചേര്ത്താ എന്താ ലാഭം.?
"അതോ  ..ഇന്ഗ്ലീശു പടീം "
"അതെന്താ ഇബിടുത്തെ സ്കൂളിലെന്താ ഇങ്ങ്ലീഷില്ലെ..? അതൊക്കെ അവടെ നിക്കട്ടെ. എന്ത് എബടെ പോയി പഠിച്ചാലും  ഒരു പത്തു പതിനഞ്ചു കൊല്ലം ഓനെ പഠിപ്പിച്ചാൽ , ഓന് വല്ല ഡാക്കിട്ടറോ ഇന്ജിനീയറോ ആവും. അത് ഞമ്മടെ അയലോക്കത്തെ സ്കൂളിൽ പഠിച്ചാലും ശരി ,ഇന്ഗ്ലീശു സ്കൂളിൽ പഠിപ്പിച്ചാലും ശരി."
ബീരാനിക്ക ഒന്ന് കൂടി വിശദീകരിക്കാൻ തുടങ്ങി..
" എടീ ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു ലാഭം നോക്കീട്ടുള്ള കളിയാണ്.കൊല്ലത്തിനു എണ്‍പതിനായിരം വെച്ച് ഓനെ അവിടെ പഠിപ്പിക്കാനുള്ള ചെലവോന്നു കണക്കു കൂട്ടി നോക്ക് ഇജ്ജു.ഞ്ഞി ഇത്തരയോക്കെ കൊടുത്താലും ഓനും ഞമ്മളെ ഈ നാടൻ  സ്കൂളിൽ പഠിച്ചു വരുന്നോനും ആയി തീരാനുള്ളത് ഒക്കെ ഒന്നന്നെ അല്ലേ?അപ്പോൾ പിന്നെ ഏതാ ലാഭം..ഇന്നേ കച്ചോടം പഠിപ്പിക്കാ ?" ബീരാനിക്ക കത്തിക്കയറി.
"അല്ല, മനുസാ..."
"ഒരു കുന്തോല്ല. "...വീട്ടില് നിന്ന് ഇറങ്ങി നടക്കുന്ന വഴിയിൽ ബീരാനിക്കാന്റെ ആത്മഗതം ..." അല്ല പിന്നെ ,എ ബി സി ഡി പഠിച്ചാന്    എണ്‍പതിനായിരം ഉറുപ്പ്യെയ് !! "


Comments

  1. Halla pinne abcd padippikkaaanu 80000 puh

    ReplyDelete
  2. ബീരാനിക്കയ്ക്കു ബുദ്ധിയുണ്ട്.

    എല്ലാവരും ഇംഗ്ലീഷിൽ പഠിക്കുന്ന രാജ്യങ്ങളിലും എല്ലാവരും ഡോക്ടർമാരും എഞ്ചിനീയർമാരും ആവുന്നില്ല. അവിടെയും കൂലിപണിക്കാരും വഴിവാണിഭക്കാരും ഡ്രൈവർമാരും തൊഴിലാളികളും എന്തിന്, പിച്ചക്കാർ പോലുമുണ്ട്.

    ReplyDelete

Post a Comment

Popular posts from this blog

ഭൂകമ്പ മുന്നറിയിപ്പ്:

ഓണ്‍ ലൈന്‍ പഠനം

മംഗൽ യാൻ -ഒരു കുറിപ്പ്