നക്ഷത്രമെവിടെ ?

ശൂന്യാകാശത്ത് നിന്നുമുള്ള ഫോട്ടോകളിൽ സാധാരണ ചന്ദ്രൻ , ഭൂമി ഇവയെ കാണാൻ കഴിയുന്നു. പക്ഷെ നക്ഷത്രങ്ങളെ ഫോട്ടോ യിൽ പിടിക്കാൻ എന്ത്  കൊണ്ട് കഴിയുന്നില്ല. വളരെ ലളിതമാണ് ഇതിന്റെ ഉത്തരം.
ക്യാമറയുടെ exposure  ആണ് ഇതിനു കാരണം. Exposure എന്നാൽ ഒരു യൂനിറ്റു വിസ്തൃതിയിൽ വന്നു പതിക്കുന്ന പ്രകാശത്തിന്റെ അളവാണ് .അതായത് ക്യാമറ സെൻസർ എത്രത്തോളം സമയം പ്രകാശ വിധേയമാക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം.ഇത് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും.ക്യാമറ ഷട്ടർ വേഗത,ലെന്സിന്റെ aperture , വന്നു പതിക്കുന പ്രകാശ തീവ്രത.വളരെ തീവ്ര പ്രകാശം ശേഖരിക്കാൻ വളരെ കുറച്ചു സമയം പ്രകാശ വിധേയമാക്കിയാൽ  മതി. അത് പോലെ തന്നെ മങ്ങിയ പ്രകാശം ശേഖരിക്കാൻ കൂടുതൽ സമയം പ്രകാശ വിധേയമാക്കണം.എന്നാൽ മാത്രമേ ക്യാമരയുടെ സെൻസർ പ്രകാശം രേഖപെടുത്തുക ഉള്ളൂ.

ചന്ദ്രൻ , ഭൂമി ഇവയ്ക്ക്   നല്ല തിളക്കമുണ്ടാവും അതെ സമയം തന്നെ നക്ഷത്രങ്ങൾ താരതമ്യേന മങ്ങിയ  വെളിച്ചത്തിലും  ആയിരിക്കും. ഇത് നമുക്ക് രാത്രി ആകാശത്ത് നോക്കിയാൽ  മനസ്സിലാകും. ചന്ദ്രന നക്ഷത്രങ്ങളെ അപേക്ഷിച്ച് നല്ല തിളക്കത്തോടെ നില്ക്കുന്നതി കാണാം. അത് പോലെ തന്നെ ബഹിരാകാശത്ത് നിന്നും നോക്കുമ്പോൾ  അടുത്തുള്ള ചന്ദ്രൻ , ഭൂമി ( ഭൂമി സൂര്യന്റെ പ്രകാശത്തിൽ )ഇവ നല്ല പ്രകാഷത്തോടെ തിളങ്ങി നില്ക്കും.ഇനി ക്യാമരയുടെ കാര്യത്തിലേക്ക് വരാം.താരതമ്യേന തിളക്കം കൂടിയ വസ്തുക്കളുടെ ഫോട്ടോ എടുക്കാൻ വളരെ കുറച്ചു സമയം മതി. അതെ സമയം തന്നെ മങ്ങിയ വസ്തുക്കളെ ചിത്രീകരിക്കാൻ കൂടുതൽ സമയം വേണം. ചന്ദ്രൻ , ഭൂമി ഇവയുടെ ചിത്രം എടുക്കാൻ വളറീ കുറച്ചു സമയത്തേക്ക് ക്യാമരയുടെ സെൻസർ പ്രകാശ വിധേയമാക്കിയാൽ മതി.അതായത് കുറച്ചു Exposure ടൈം മതി എന്നര്ഥം. ഈ  കുറഞ്ഞ സമയം കൊണ്ട് മങ്ങിയ പ്രകാശം ശേഖരിക്കാൻ ക്യാമറക്ക്‌ കഴിയില്ല. അത് കൊണ്ട് തന്നെ നക്ഷത്രങ്ങളെ ചിത്രീകരിക്കാൻ കുറഞ്ഞ സമയം കൊണ്ട് ചിത്രീകരിക്കാൻ കഴിയില്ല.കൂടുതൽ സമയം ക്യാമറ sensor തുറന്നു വെച്ചാൽ  മാത്രമേ ഇവയെ ചിത്രീകരിക്കാൻ കഴിയൂ എന്നര്ഥം,
ഉദാ:


  • ശനി എന്നാ ഗ്രഹത്തിന്റെ ഉപഗ്രഹമായ (moon) ആയ തെഥിസ് (Tethys)ന്റെ ഒരു ഫോട്ടോ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.വളരെ കൂടിയ exposure  ടൈം കൊണ്ട് എടുത്ത ഒരു ഫോട്ടോ ആണ് ഇത്.തെതിസിനെ കൂടാതെ പശ്ചാത്തലത്തിൽ ചെറിയ ചീന്തു പോലെനക്ഷത്രങ്ങളെയും കാണാം.(കടപ്പാട് PIA10508)

                                                    

PIA10508.tif

  • അമേരിക്കൻ ബഹിരാകാശ സഞ്ചാരി റീഡ് വൈസ് മാൻ (Reid Wiseman) ട്വിറ്റെറിൽ കൊടുത്ത ഒരു ഫോട്ടോ ആണ് ഇത്.മൂന്നു സെകന്റ് ആയിരുന്നു Exposure ടൈം Favorite 1; Natalie Bardega


  • Reference:

    1. Catalog Page for PIA10508. (n.d.). Retrieved August 22, 2014, frohttp://photojournal.jpl.nasa.gov/catalog/?IDNumber=pia10508
    2.Where are the stars? : Earth Matters : Blogs. (n.d.). Retrieved August 22, 2014, from http://earthobservatory.nasa.gov/blogs/earthmatters/2011/09/28/where-are-the-stars/

    Comments

    Popular posts from this blog

    മംഗൽ യാൻ -ഒരു കുറിപ്പ്

    3ബി യിൽ മാഷില്ല

    p m haneef