Posts

ബിരിയാണി

Image
എന്ത് ബിരിയാണിയാടോ  ഇത്?    ..സുലൈമാനു ദേഷ്യം സഹിക്കാൻ കഴിയുന്നില്ല.. ബീരാൻ കാക്കാന്റെ മകളെ കല്യാണ നിശ്ചയമാണ്. അതിനിടക്കാണ് വെപ്പ് പുരയിൽ ചെറിയ ഒരു ബഹളം. ബിരിയാണിയിൽ ഒരിത്തിരി മസാല അധികമായതാണ് പ്രശ്നം,.ബിരിയാണി വെച്ചത് സ്ഥലത്തെ സ്ഥിരം പണ്ടാരി പോക്കര്.ആള് ശുദ്ധ പാവമാണ്. എങ്ങനെയോ ഒരല്പം മസാല കൂടി പോയി. സുലൈമാൻ ആണെങ്കിൽ  ബോംബെയിൽ സ്റ്റാർ ഹോട്ടലിലൊക്കെ നിന്ന പരിചയമുണ്ട്. അതിന്റെ പുറത്താണ് ഈ ചൂടാകൽ എന്ന് വ്യക്തം. "അല്ല , ബീരാനിക്ക ഞാൻ നിങ്ങളോട് അന്നേ പറഞ്ഞതാണ് മൂപ്പരെയൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞൂന്നു. " "ആ പോട്ടെ സുലൈമാനെ, ഒരു കാര്യം ചെയ്യ്... ഇതിപ്പോൾ നിശ്ചയല്ലേയ് കല്യാണത്തിന്റെ ബിരിയാണി ഓർഡർ ഇജ്ജു തന്നെ ചെയ്തോ.എന്തേയ് ? സുലൈമാൻ  കോളർ പൊക്കി , വല്യ ശുജായി ആയി ബീരാനിക്കാന്റെ തോളത്തു തട്ടി പറഞ്ഞു." ഇങ്ങള് നോക്കിക്കൊളീ ഈ നാട്ടില ഇന്നേ വരെ കണ്ടിട്ടില്ലാത്ത ബിരിയാണി നമ്മള് ഇണ്ടാക്കി തരും. അന്ന് ഇങ്ങളെ തോളിൽ തട്ടി ആൾക്കാര് പറയും. ബഹുത് അഛാ ,.. നല്ല ജോറ് കല്യാണം ,ന്നു." അങ്ങനെ കല്യാണത്തിന്റെ ബിരിയാണി വെച്ചത് സുലൈമാന്റെ ഹൈ ടെക് കാറ്റെരിംഗ് ടീം.പക്ഷെ ഇ...

വായുവിൽ പൊന്തി നില്ൾക്കുന്ന തവള

Image
ഒരു തവളയ്ക്ക് അന്തരീക്ഷത്തിൽ പൊങ്ങി നില്ക്കാനാവുമോ?(levitate). അതെ എന്നാണു ഉത്തരം.  തവളയ്ക്ക് മാത്രമല്ല , താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങളിലൊക്കെ കാണുന്ന പോലെവസ്തുക്കളെ  വായുവിൽ പൊങ്ങി നിര്ത്താവുന്നതാണ്. DiaMagnetism എന്ന പ്രതിഭാസമാണ് ഇതിനു കാരണം.സാധാരണ ഒരു ഇരുമ്പു കഷ്ണം ഒരു കാന്തത്തിനു അടുത്തു വെച്ചാൽ അതിലേക്കു ആകര്ഷിക്കപെടുന്നത് നമ്മൾ കണ്ടിട്ടുണ്ടാവും.ഇതിൽ നിന്നും വ്യത്യസ്തമായി കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിക്കപെടുന്ന പദാർതങ്ങളാണ് ഡയാ മഗ്നെടിക് പദാർഥങ്ങൾ.ഉദാ: കാർബണ്‍ , കോപ്പർ , ജലം,പ്ലാസ്റ്റിക്‌. ഒരു ബാഹ്യ കാന്തിക മണ്ഡലം പ്രയോഗിക്കുമ്പോൾ ഈ പദാർതങ്ങളിലെ  വിവിധ പരമാണു(atom )വിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാതയിൽ വ്യതിയാനം സംഭവിക്കുന്നു. ഇതു  മൂലം. ഈ പരമാനുക്കളിൽ, ബാഹ്യ കാന്തികമണ്ടലത്തിനു വിപരീത ദിശയിൽ ഒരു കാന്തിക മണ്ഡലം സൃഷ്ടിക്കപെടുന്നു.ഈ കാന്തിക മണ്ഡലം വളരെ ദുര്ബല എങ്കിലും ഇത് ബാഹ്യ കാന്തിക മണ്ഡലത്തിൽ നിന്നും വികര്ഷിച്ചു നീങ്ങാൻ കാരണമാകുന്നു.ഈ ഒരു വികർഷന്മാണ്  അന്തരീക്ഷത്തിൽ പൊങ്ങി നിരത്തുന്നത്. ഇനി തവളയുടെ കാര്യം എടുക്കാം.തവളയുടെ ...

എ ബി സി ഡി

Image
"ങ്ങ് ട്ടോക്കീൻ .." "എന്താണ് പാത്തുമ്മാ.. അനക്ക് വാണ്ടത് ? " "അല്ല ഞമ്മളെ ഗഫൂറിന്റെ ചെറുക്കനെ സ്കൂളിൽ ചേർക്കണ്ടേ?" ആ , അയ്ന് ? "അയ്നെന്താന്നോ?അയനു  കുന്തം..കായു വേണം, മൻസാ ..." " അതെന്തിനാ കായു? നമ്മളെ  കോയ ഹാജീന്റെ സ്കൂളിൽ ചെര്ക്കാനെന്തിനാ കായ് ?" "അയ്നു ആരാ ഇബ്ടുതെ ഇസ്കൂളിൽ ചേര്ക്ക്ണ് .ഇത് ഇന്ഗ്ലീസ് മീഡിയത്തിലാന്നു . ഒരു കൊല്ലത്തിനു എമ്പതിനായിരം ഉർപ്പ്യ കൊടുക്കണം..ന്നു." "അല്ലാ  പാത്തു ,അന്റെ പെര്ക്കുട്ടിനെ  അവിടെ ചേര്ത്താ എന്താ ലാഭം.? "അതോ  ..ഇന്ഗ്ലീശു പടീം " "അതെന്താ ഇബിടുത്തെ സ്കൂളിലെന്താ ഇങ്ങ്ലീഷില്ലെ..? അതൊക്കെ അവടെ നിക്കട്ടെ. എന്ത് എബടെ പോയി പഠിച്ചാലും  ഒരു പത്തു പതിനഞ്ചു കൊല്ലം ഓനെ പഠിപ്പിച്ചാൽ , ഓന് വല്ല ഡാക്കിട്ടറോ ഇന്ജിനീയറോ ആവും. അത് ഞമ്മടെ അയലോക്കത്തെ സ്കൂളിൽ പഠിച്ചാലും ശരി ,ഇന്ഗ്ലീശു സ്കൂളിൽ പഠിപ്പിച്ചാലും ശരി." ബീരാനിക്ക ഒന്ന് കൂടി വിശദീകരിക്കാൻ തുടങ്ങി.. " എടീ ഇന്നത്തെ കാലത്ത് ഇതൊക്കെ ഒരു ലാഭം നോക്കീട്ടുള്ള കളിയാണ്.കൊല്ലത്തിനു എണ്‍പതിനായിരം വെച്ച് ഓനെ അവി...

നമുക്ക് ചൊവ്വയിൽ പോയി രാപാര്ക്കാം

Image
"ചൊവ്വയിൽ സ്ഥിര താമസത്തിന് മലയാളികളും." പുതിയ വാര്ത്ത ആണ്. Mars One   എന്നാ സംഘടന ആണ് ഈ ഒരു ഉദ്യമത്തിന് നേതൃത്വം നല്കുന്നത്. 2024 മുതൽ ചൊവ്വയിൽ സ്ഥിര താമസത്തിന്(ആള് തിരിച്ചു വരില്ല ) ആളെ അയക്കും എന്നാണ്ഇവർ പറയുന്നത്.ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുന്നതിനെ കുറിച്ച് അവിടത്തെ ജീവിത സാഹചര്യത്തെ കുറിച്ചും പഠനങ്ങൾ നടക്കുന്ന സമയത്താണ് ഒരു 10 കൊല്ലത്തിനുള്ളിൽ  മനുഷ്യരെ സ്ഥിര താമസത്തിന് കൊണ്ട് പോകും എന്ന് പറയുന്നത്. ഈ പ്ലാനിന്റെ ചെലവും മറ്റു അടിസ്ഥാന കാര്യങ്ങളും പരിശോധിച്ചാൽ ഇതിന്റെ വിജയത്തെ കുറിച്ച് സംശയം ഉണ്ട്. 100 മില്യൻ ഡോളർ ഫണ്ടിംഗ് കിട്ടി എന്ന്ഇവർ  അവകാശപ്പെടുന്നു എങ്കിലും ഒരു വിശ്വസനീയമായ ബജറ്റു അവർ ഇത് വരെ പുറത്തു വിട്ടിട്ടില്ല. ഇപ്പോൾ നിലവിലെ  തയ്യാറെടുപ്പുകൾക്ക് മാത്രമെ ഈ തുക തികയുകയുള്ളൂ .2024 ലെ ആദ്യ ഘട്ടാത്തിനുള്ള ( നാലു പേരെ ചോവ്വയിലെതിക്കുക)  ചെലവു കണക്കാക്കിയിരിക്കുന്നത് 6 ബില്ല്യൻ  ആണ്.പക്ഷെ നിലവിലെ അനുഭവങ്ങൽ  വെച്ച് ( അപ്പോളോ Mir, ISS എന്നിവ) ഇത്രയും ഒരു   ചെറിയ തുക ചെലവിൽ അതും ഇത്രയും കുറഞ്ഞ കാലയളവിൽ ഇത് അസാധ്യമാണ്.Marsone...

സാ...ന്ത്വ...നം

Image
അതെന്തിനാ അച്ഛാ , അമ്മാമ്മേടെ ഫോട്ടോ എടുത്തത്‌.. പത്രത്തിൽ കൊടുക്കാനാണോ? "അല്ല മോളെ, അത്  ഫേസ് ബുക്കിൽ കൊടുക്കാനാ.മദേഴ്സ് ഡേ സ്പെഷ്യൽ" കാറ് ഗേറ്റ് കടക്കുന്ന സമയത്ത് ഗേറ്റിന്  മുകളിലെ ബോർഡിൽ എഴുതിയിരിക്കുന്നത് വായിചെടുക്കുകയായിരുന്നു മകൾ  "സാ...ന്ത്വ...നം ....ഓൾഡ്‌... ഏജ് ഹോം."

വികസനം

Image
" അഛാ ആ കാണുന്നത് എന്താ?'റെയിൽ പാളങ്ങൾക്കും അപ്പുറം നിരന്നു നില്ക്കുന്ന ബഹു നില കെട്ടിടങ്ങൾ ചൂണ്ടി മകൾ ചോദിച്ചു. "അത് ഫ്ലാറ്റ് ആണ് , വലിയ ആളുകള് ഒക്കെ താമസിക്കുന്നത് അവിടെ ആണ്. നമ്മുടെ നാട് വികസിക്കുന്നതിന്റെ സൂചന ആണ് ഫ്ലാറ്റുകൾ " ട്രെയിൻ ഓടിക്കൊണ്ടിരുന്നു . തെല്ലകലെ പാളത്തോട് ചേർന്ന് ചാക്കിൽ കെട്ടി ഉയർത്തിയ  രൂപങ്ങൾ നോക്കി അവൾ അത്ഭുതം കൂറി "ഇതാവും  പാവപ്പെട്ടവന്റെ ഫ്ലാറ്റു അല്ലേ?"

ആട് ജീവിതം-A review

Image
Aatujeevitham by Benyamin My rating: 5 of 5 stars എന്റെ ജീവിതത്തിൽ ആദ്യമായി ഒരു പുസ്തകം ഏറ്റവും കുറവ് സമയം കൊണ്ട് വായിച്ചു തീർത്തു .പ്രവാസ ലോകത്ത് നിന്നും നാം കേട്ടതൊക്കെ ഗ്രഹാതുരത്വം തുളുമ്പുന്ന കഥകൾ മാത്രമായിരുന്നു.ഗല്ഫുകാരന്റെ അത്തറിനും ,പച്ച ബാറുള്ള വെളുത്ത ചെരുപ്പിനും വേദനയുടെ ഒരു മുഖമുണ്ടെന്ന് മനസ്സിലാക്കി തന്നു ബെന്യാമിൻ.മൂന്നു വര്ഷവും നാല് മാസവും ഒമ്പത് ദിവസവും വെള്ളം തൊടാതെ,ഒരു മനുഷ്യൻ എങ്ങനെ ജീവിച്ചു എന്ന് ഓർത്തപ്പോഴേക്കും നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ എന്നോർത്ത് പോയി.18 ആം നൂറ്റാണ്ടിലെ അമേരിക്കാൻ അടിമകളുടെ കഥ പറയുന്ന 12 years a slave എന്ന ചലച്ചിത്രത്തിലെ അടിമ ജീവിതങ്ങളെ ഓര്മിപ്പിച്ചു പലപ്പോഴും നജീബ് എന്നാ ആട് ജീവിതം .ഒരു പുസ്തകം വായിച്ചതിനു ശേഷം കെട്ടു വിടാൻ ദിവ്സങ്ങളെടുക്കുന്നത് ആദ്യം. View all my reviews