എന്താ കുട്ട്യേ വിശേഷം ണ്ടോ?

Graduate, Graduation, School"എന്തായി തീസീസ് വർക്ക്‌ ഒക്കെ? കഴിയാറായോ"
പീ എച് ഡീ ക്ക് ചേര്ന്ന അന്ന് മുതല് കേള്കാൻ തുടങ്ങിയതാ .ഒരുമാതിരി കല്യാണം കഴിഞ്ഞ പെണ്ണുങ്ങളോട് ചോദിക്കണ മാതിരി
 .."എന്താ കുട്ട്യേ വിശേഷം ണ്ടോ?"
പീ എച് ഡീ ക്ക് ചേർന്നാൽ ആകെ ഉള്ള ഒരു പണി തിസീസ് എഴുതാനെന്നാ പലരും കരുതിയിരിക്കുന്നത്.തിസീസ് ഒരു പീ എച് ഡിക്കാരനെ  സംബന്ധിച്ചേടത്തോളം അവസാനത്തെ ചടങ്ങാണ്. ചോദിച്ചു ബുദ്ധിമുട്ടണം എന്നില്ല. കഴിയാറായാൽ നിങ്ങൾ താനേ അറിഞ്ഞു കൊള്ളും.
എന്നും രാവിലെ എണീറ്റതു മുതൽ ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഒക്കെ പീ എച് ഡി ക്കാരാൻ ചിന്തിക്കുന്നത് തന്നെ ഈ പണ്ടാരം ഒന്ന് തീർന്നു കിട്ടട്ടെ എന്ന് തന്നെ ആണ്.കാരണം 

പീ എച് ഡി എന്ന് പറയുന്നത് ഇരുട്ടത്തേക്കു കല്ലെറിയുന്നത്‌ പോലെയാണ്.കുറെ കാലം എറിഞ്ഞു കഴിയുമ്പോൾ ഒരു ശബ്ദം കേള്ക്കും അത് വരേയ്ക്കും ഈ സാധനം തുടരും.

Throwing, Stone, Cast




ചോദ്യങ്ങള കാരണം പലപ്പോഴും പുറത്തേക്കിറങ്ങാൻ തന്നെ മടി ആണ്.
എന്തായി പഠിപ്പ് ഇത് വരെ കഴിഞ്ഞില്ലേ?
ങേ ജോലി ഒന്നും ആയില്ലേ? ഇനി എന്നാപ്പോ ഒരു ജോലി ഒക്കെ ആയി നാല് കാശ് ഉണ്ടാക്കാൻ തുടങ്ങുക?
ഇത് പോലെ ഒരായിരം ചോദ്യങ്ങള്ക്ക് ഉത്തരം കൊടുത്തു മടുത്തു .

File:WikiThinker.jpg




പലരും ധരിച്ചിരിക്കുന്നത്‌ നമ്മൾ ഇവിടെ പട്ടിണി കിടന്നു പുസ്തകത്തിൽ  മുഖം പൂഴ്ത്തി ഒരു ഫ്രെഞ്ച് താടിയും വെച്ച് ഭ്രാന്ത് ആയി നടക്കുകയാണ് എന്നാണ്.സത്യത്തിൽ  നമ്മളും മനുഷ്യരാണു .മറ്റുള്ളവർക്കുള്ള  വികാര-വിചാര ങ്ങളൊക്കെ ഞങ്ങള്ക്കും ഉണ്ട്. ബാക്കിയുള്ളവര് ചെയ്യുന്നത് പോലെ ഞങ്ങൾ സിനിമ കാണാരുണ്ട്, വയറു നിറച്ചു കഴിക്കാറുണ്ട്,കുടിക്കുന്നവരാനെങ്കിൽ അത്യാവശ്യം നന്നായിട്ട് തന്നെ കുടിക്കാറും ഉണ്ട്. ജീവിതത്തിൽ എന്തെകിലും ഒക്കെ ചെയ്യേണ്ടേ എന്ന് കരുതി ഗവേഷിക്കാൻ വന്നതാണ്. അതിനിടക്ക് നടക്കാനുള്ളത് ഒക്കെ നടക്കുകയും ചെയ്യും. കല്യാണം കഴിച്ചു കുട്ടികൾ വരെ ആയി പലര്ക്കും.സ്കൊലര്ഷിപ് എന്നാ പേരില് മാസത്തില ചെറിയ ഒരു തുക കിട്ടുന്നത് കൊണ്ട് പട്ടിണി കിടക്കേണ്ട അവസ്ഥയും ഇല്ല. പിന്നെ കാശില്ലാതെ ഗവേഷിക്കാൻ ഞങ്ങള്ക്ക് പിരാന്തോന്നും ഇല്ല.
*****
ഒരിക്കൽ കൂട്ടുകാരന്റെ വിവാഹ സമയത്ത് കേട്ടത്: (വധു വരന്മാർ ഒന്നിച്ചു നിന്ന് അതിതികളോട് സംസാരിക്കുന്ന സമയം) :-പീ എച്ഡി   എത്രവര്ഷം എടുക്കും?
"അതൊരു 3 വര്ഷം.."
അതിപ്പോൾ നമ്മൾ കൂടുതൽ സ്പീഡിൽ ചെയ്‌താൽ പെട്ടെന്ന് തീര്ക്കാനോക്കെ പറ്റില്ലേ?
കല്യാണ സമയത്ത് പോലും സമാധാനം ഇല്ല..
********
അല്ലാ എന്തിലാ പീ എച് ഡി ?
ഫിസിക്സിലാ ...
ഹോ ... അല്ലാ ഈ ഹിഗ്സ് ബോസോണ്‍ കണ്ടു പിടിക്കുമോ?
ചോദ്യം കേട്ടാൽ തോന്നും ചോദിക്കുന്ന ആൾക്ക് ബാക്കി ഫിസിക്സ് മനപ്പാഠം ആണെന്ന്.
ഈ ചോദ്യം ഒരിക്കൽ പോലും ചോദിക്കാൻ നില്ക്കരുത്. പീ എച് ഡി എന്ന് പറഞ്ഞാൽ ചോദിക്കുന്ന എല്ലാ ചോദ്യത്തിനും ഉത്തരം നല്കുന്ന ആൾ എന്നല്ല.
ഒരു വിഷയം മുഴുവൻ അരച്ച് കലക്കി കുടിക്കാൻ അല്ല പീ എച് ഡി ചെയ്യുന്നത്.ഒരു വലിയ മേഖലയുടെ ഉപവിഭാഗത്തിലെ വളരെ വളരെ ചെറിയ ഒരു വിഷയത്തിന്റെ ഉപവിഷയതിലായിരിക്കും പലപ്പോഴും ഗവേഷണം. അത് കൊണ്ട് തന്നെ  PHD  എന്നതിനെ ഇങ്ങനെയും വായിക്കാം ....
Permanently Head Damaged .........

Cartoon person looking mad

Comments

Post a Comment

Popular posts from this blog

ഓണ്‍ ലൈന്‍ പഠനം

ഐ ട്വന്റി

ഭൂകമ്പ മുന്നറിയിപ്പ്: