വികാരം വ്രണപ്പെട്ടേ ....


ഒരു വര്ഗീയ കലാപം പൊട്ടി പുറപ്പെടാൻ ഒരു ചെറിയ കാരണം മതി, പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ .പക്ഷെ നമ്മുടെ കേരളം ഇത്രയും കാലം പിടിച്ചു നിന്നത് ഇവിടത്തെ വിവിധ മതവിഭാഗങ്ങളുടെ ജാഗ്രത ഒന്ന് കൊണ്ട് മാത്രമായിരുന്നു . ഇനി എവിടെയെങ്കിലും ചെറിയ തോതിൽ ഒന്ന് തലപോക്കിയാൽ അത് പടരാതെ തടഞ്ഞു നിരത്താനും കേരളീയ സമൂഹത്തിനു ആയിട്ടുണ്ട്‌.പക്ഷെ ഈ അടുത്ത കാലത്ത് കണ്ടു വരുന്ന ഒരു പ്രവണത തികച്ചും അപകടം പിടിച്ചതാണ്.മത വികാരം തകര്ന്നു എന്ന് പറഞ്ഞു മത  വിശ്വാസികളിൽ ഭയം നിറയ്ക്കാനായി ഒരു കൂട്ടര് നേരെ നിരത്തിലിറങ്ങും.കാര്യങ്ങളെ നിയമപരമായി നേരിടുന്നതിനു പകരം ഇത്തരം സംഘടനകൾ ചെയ്യുന്നത് ഇതാ നമ്മുടെ മതത്തെ അവഹേളിക്കുന്നു എന്ന് പറഞ്ഞു മുദ്രാവാക്യം വിളി തുടങ്ങും.രാഷ്ട്രീയമായ കാര്യങ്ങൾക്കു ബഹളം വെക്കുന്നത് പോലെയല്ല ഇത്. തീക്കളിയാണിത്.വിശ്വാസികളിൽ അനാവശ്യ ഭീതി ,പരസ്പരമുള്ള വെറുപ്പ്‌ ഇതൊക്കെ നിറക്കാൻ മാത്രമേ ഇത് ഉപകരിക്കൂ.ഒരു സംഭവം നടക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും നിയമ നടപടിക്കു കാത്തു നിൽക്കുകയുമാണ് സംയമനമുള്ള ഒരു വിശ്വാസി ചെയ്യേണ്ടത്. പക്ഷെ ഈ അടുത്ത് സംഭവിച്ച ചില കാര്യങ്ങൾ തികച്ചു നിരാശ ജനകമാണ്.ആരാധനാലയം മലിനമാക്കി എന്ന് പറഞ്ഞു ബന്ധപ്പെട്ട നേതാക്കൾ നിരത്തിലിറങ്ങി. എന്നാൽ പോലീസ് അന്വേഷ്ച്ച് പ്രതിയെ കണ്ടെത്തിയപ്പോൾ ,കള്ളന്മാർ പലപ്പോഴും കപ്പലിൽ തന്നെ.മാത്രമല്ല ഇത്തരം കേസുകളിൽ പലതും മതപരമായ ഒരു ബന്ധം പോലുമുണ്ടാവില്ല. മുമ്പ് അങ്ങാടിപ്പുറം തളി ക്ഷേത്ര വാതിലുകൾ കത്തിയെരിഞ്ഞപ്പോൾ ഒരു കൂട്ടര് ദേശീയ പാത ഉപരോധം തുടങ്ങി. അവിടെയും പ്രശ്നം മത വിരിധാമോ മറ്റോ ആയിരുന്നില്ല എന്ന് തെളിയ്ച്ചത് മാധ്യമങ്ങലായിരുന്നു. ഒരു വേള  അല്പം ചകിടിപ്പോടെ ആലോചിച്ചു പോയി പോലീസ് നായയെങ്ങാനും തൊട്ടടുത്ത മുസ്ലിം  പള്ളിയിൽ  കയറിയിരുന്നെങ്കിലോ ? ദയവു ചെയ്തു എല്ലാ മത വിശ്വാസികളോടും മത രാഷ്ട്രീയ നേതാക്കളോടും ഒരഭ്യര്തന ഉണ്ട്  അമ്പലത്തിന്റെയോ, പള്ളിയുടെയോ , ചര്ചിന്റെയോ മുമ്പിലോ പിമ്പിലോ വല്ലതും കണ്ടാൽ  മതം അപമാനിക്കപ്പെട്ടു എന്ന് കണ്ടാൽ ,വിശ്വാസികളെ വിളിച്ചു കൂട്ടി നിരതിലേക്കിറങ്ങും മുമ്പ് അടുത്ത പോലീസ് സ്റെഷനിൽ അറിയിക്കുക. വിശ്വാസികളോട് പോയി പ്രാര്തിക്കാൻ പറയുക.
പോലീസ് ആളെ കണ്ടെത്തിയില്ലെങ്കിൽ ചെയ്തവനെ ദൈവം  ശിക്ഷിചോളും.
വാല്കഷ്ണം: കാള പെറ്റു  എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന വികാര ജീവികളെ മുക്കാലിയിൽ കെട്ടി അടിക്കണം. അത് ചെയ്യേണ്ടത് വിശ്വാസികളുടെ കടമ ആണ്.


Comments

Popular posts from this blog

ഓണ്‍ ലൈന്‍ പഠനം

ഐ ട്വന്റി

ഭൂകമ്പ മുന്നറിയിപ്പ്: