3ബി യിൽ മാഷില്ല
ബീ എഡിന് . ഇടുക്കിയിലെ നെടുംകണ്ടം സെന്ററിൽ പഠിക്കുന്ന
കാലം ടീച്ചിംഗ് പ്രാക്ടീസ് കിട്ടിയത് കരുണാപുരം NSS ഹൈ സ്കൂൾ. ഇടുക്കി ജില്ല പോയിട്ട് കേരളത്തിൽ ആണോ എന്ന് തന്നെ സംശയം.തമിൾ നാടിൻറെ അതിര്തിക്ക് അടുത്ത് ആണ് സ്ഥലം. സംഗതി ഏതായാലും,
ദിവസവും രാവിലെ ജീപ്പ് വാടകയ്ക്ക് വിളിച്ചാണ് ഞങ്ങള് ഒരു പത്തു പേര് അടങ്ങുന്ന അദ്ധ്യാപക ട്രെയിനീസ് എന്ന് വച്ചാൽ അപ്പ്രന്ടീസുകൾ സ്കൂളിൽ എതിചേരാറുള്ളത്.
പഠിപ്പികേണ്ടത് 8 -10 ക്ലാസിൽ ആണെങ്കിലും ഇടക്കിടക്ക് കിട്ടുന്ന ഒഴിവു സമയങ്ങളിൽ ചെറിയ ക്ലാസിലും പോകേണ്ടി വരും.മിക്കവാറും ചെറിയ ക്ലാസ്സുകളിൽ ടീച്ചര് അവധി ആയിരിക്കും.പോയിക്കഴിഞ്ഞാ വലിയ പണി ഒന്നുമില്ല എന്ന് കരുതുയിട്ടാണ് പോയിത്തുടങ്ങിയത്, പിള്ളാർക്ക് പാട്ട് പാടി കൊടുക്കേണ്ടി വരും അല്ലെങ്കിൽ ചെറിയ എന്തെങ്കിലും കളികൾ ഇത് കൊണ്ടൊക്കെ സമയം കടന്നു പോകും. പിള്ളാർക്ക് നമ്മൾ ചെല്ലുന്നതാ ലാഭം. തല്ലു കുറയും,ഒരു പിരിയട് രസായിട്ട് കടന്നു പോകും. ചെറിയ ക്ലാസ് കൊണ്ട് നമ്മള്ക്കും മെച്ചം ഉണ്ട്.പില്ലാര്ടെ മനസ്സിൽ കേറി പറ്റിയാ പിന്നെ സല്ക്കാരമാണ് . പേരക്ക, മാങ്ങ അങ്ങനെ പലതും പിള്ളാര് കൊണ്ട് വരും. അതിന്റെ സുഖം വേറെ .
സംഗതി കുറെ ആയപ്പോൾ മടുപ്പ് തോന്നി. കയ്യില ഉള്ള കളികളുടെ സ്ടോക്ക് തീര്ന്നു. 3 b ക്ലാസിൽ പോകാൻ പിന്നെ എല്ലാര്ക്കും മടി അങ്ങനെ ഒരു ഉച്ചക്ക് 3 ബി ക്ലാസ്സിൽ നിന്നും ചെക്കന്മാര് വിളി തുടങ്ങി. കൂടെ ഉണ്ടായിരുന്ന സൈനു , ജൗഹർ തുടങ്ങിയവര ഒക്കെ കയ്യോഴിഞ്ഞപ്പോ കുടുങ്ങിയത് ഞാനായിരുന്നു.
"നിങ്ങൾ പോ എനിക്ക് കുറച്ചു പണി ഉണ്ട്." സ്മൂതായിട്ടു ഞാൻ ഊരി
ഹോ സമാധാനം. പിള്ളാര് പോയി. ഒരഞ്ചു മിന്ട്ട് കഴിഞ്ഞപ്പോൾ ചെക്കന്മാര് പിന്നെയും വന്നു. ഞാൻ മുങ്ങി.
അങ്ങനെ സമാധാനമായിട്ട് ഡിസ്കിൽ തല വെച്ച് മയങ്ങുമ്പോൾ , പിള്ളേര് വീണ്ടും .ഇപ്രാവശ്യം പെണ് പട.. പിള്ളാര് കയ്യില പിടിച്ചു വലിച്ചു ക്ലാസിലെക്കെതിച്ചു.
നമസ്തേ സാർ ...
നമസ്തെ സിറ്റ് ഡൌണ്‍ .. ഇന്ന് എന്താ വെ... " ചോദ്യം മുഴുവനാക്കുന്നതിനു മുമ്പേ മുന്നിലെ ബെഞ്ചിൽ നിന്നും കൂട്ടത്തില ഏറ്റവും ചെറുത് എന്നാൽ തീപൊരി പോലത്തെ ചെക്കന്റെ വക ഒരൊന്നൊന്നര കമന്റു
" അല്ലെങ്കിലും പെണ് പിള്ളാരെ വിട്ടാൽ നിങ്ങൾ വരുമെന്ന് നമുക്കറിയാരുന്നു."ന്റെ പടച്ചോനെ... പിന്നെ ഞാനാ ഭാഗത്തൂടെ പോയിട്ടില്ല.
പറയിപ്പിച്ചല്ലോ മാഷേ...
ReplyDelete