ഭയ്യാ മസാല മത് ഡാല്ന .
ഡൽഹിയിൽ പീ എച് ഡീ ഇന്റർവ്യൂ വിനായി വന്ന സമയം.ഏപ്രിൽ മാസമാണ്. നല്ല ചൂട് . നരകത്തിലെ ചൂടും സ്വര്ഗത്തിലെ തണുപ്പും കിട്ടുന്ന സ്ഥലമാണ് ഡല്ഹി. അങ്ങനത്തെ ഒരു ചൂട് കാലമായതിനാൽ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കൽ നിര്ബന്ധം.പെപ്സി കോള തുടങ്ങിയവയോടൊക്കെ ഒരു എതിര്പ്പായതോണ്ട് നാടൻ പാനീയങ്ങൾ മാത്രമേ കുടിക്കൂ. ഈ ശീലം പണ്ടൊരിക്കൽ സിവിക് ചന്ദ്രന്റെ പ്രസംഗം കേട്ടത് മുതല്ക്കുല്ള്ളതാണ്. അമേരിക അഫ്ഗാനിൽ ബോംബിടാൻ തുടങ്ങിയ മുതൽക്കു ആ കലിപ്പ് കൂടി ക്കൂടി വന്നു . സദാമിനെ തൂക്കിലെറ്റിയതോടെ അത് ഉണ്മാദാവസ്തയിലായി.അങ്ങനെ ഇരിക്കുന്ന നേരത്താണ് ഡൽഹിയിലെതിപ്പെട്ടത്.ഇന്റർവ്യൂ കഴിഞ്ഞു താമസ സ്ഥലത്തേക്ക് തിരിച്ചു ( കൂട്ടുകാരൻ ഷഫീഖിന്റെ റൂമിലാണ് കിടപ്പ്).നല്ല ദാഹം.പച്ച വെള്ളം കിട്ടാനില്ല. നല്ല ഒരു ജ്യൂസ് കട കണ്ടു."ഭയ്യ ജ്യൂസ് ഹേ ക്യാ?"
ജീ , കോൻ സ ജ്യൂസ് ചാഹിയെ ?
യെ വാലാ... .മൂസംബി തൊട്ടു കാണിച്ചു കൊടുത്തു
മോസമി ജ്യൂസ് ?? ബീസ് രുപയ
റ്റീഖ് ഹേ ... തല ആടി കൊണ്ട് ജ്യൂസ് എടുക്കാൻ പറഞ്ഞു
മൂസംബി ജ്യൂസ് കയ്യില കിട്ടിയപ്പോൾ ഒരു പച്ച കളറ് .
പടച്ചോനെ.. ഡൽഹിയിലെ മൂസംബി ചെലപ്പോൾ പച്ച നിറത്തിലായിരിക്കും.
വായിൽ വെച്ചപ്പോഴേക്കും.... ഒരു മാതിരി കയ്പക്ക കടിച്ച മാതിരി...
ഏതായാലും മെനക്കെട്ട് പകുതി കുടിച്ചു ഗ്ലാസ് തിരിച്ചു കൊടുത്തു.
റൂമിലേക്ക് നടക്കാൻ തുടങ്ങി....
റൂം എത്താൻ നേരം... അടി വയറ്റീന്നു ഒരു വിളി....
ന്റെ പടച്ചോനെ മൂസംബി ചതിച്ചു....
ഗുണപാഠം: - അതിനു ശേഷം ഡൽഹിയിൽ ജ്യൂസ് ഓർഡർ ചെയുമ്പോൾ ആദ്യം കടക്കാരനോട് പറയേണ്ടത് " ഭയ്യാ മസാല മത് ഡാല്ന .."
Comments
Post a Comment