p m haneef
എപ്പോഴാണ്
ഹനീഫ്കാനെ പരിചയപ്പെട്ടത് എന്ന് ഒര്മയില്ല. പെരിന്തൽമണ്ണ മണ്ഡലം എം എസ
എഫിന്റെ നേതാവ് എന്നാ നിലക്കാണ് ആദ്യം കാണുന്നത്. രാഷ്ട്രീയ നേതാവിന്റെ
മാനറിസങ്ങൾ ഒന്നും തന്നെ കാണിക്കാത്ത ഒരു നേതാവ്..ഒരു സഹോദരന അല്ലെങ്കിൽ
ഒരു സുഹൃത്ത് എന്നാ നിലയിൽ ഇടപെടാൻ
കഴിയുമായിരുന്നു. പലപ്പോഴായി കാണുമ്പോഴും പഠനത്തെ കുറിച്ച് ചോദിക്കും.,
അവസാനമായി കാണുന്നത് പട്ടിക്കാട് എം ഇ എ എയിൽ വെച്ച് നടന്ന ഒരു ക്യാമ്പിൽ
വെച്ചായിരുന്നു. അപ്പോഴും സംസാരിച്ചത് വിദ്യാഭ്യാസ പ്രവര്ത്തനങ്ങളെ
കുറിച്ചായിരുന്നു. എം എസ എഫിന്റെ രണ്ടാം വരവിനു തുടക്കം കുറിച്ചത് ഒരു
പക്ഷെ പീ എം ഹനീഫ , പീ എം സാദികലി കൂട്ട് ആയിരുന്നു .എം എസ എഫിന്റെ
വേദികളിൽ പലപ്പോഴും അദേഹത്തെ കാണാൻ സാധിച്ചിരുന്നത് ഒരു ഡയറി ,കൂടെ ഒരു പേന
യുമായിട്ടായിരുന്നു. ഒരു മൂലയിൽ തനിച്ചിരുന്നു കുത്തിക്കുറിക്കുന്ന
ഹനീഫ്ക. അത് പ്രസഗികന്റെ വാക്കുകളാവം, അല്ലെങ്കിൽ സ്വന്തം ചിന്തകളാവാം.
എന്ത് തന്നെ ആയാലും നഷ്ടപ്പെട്ടത് സൌമ്യനായ ഒരു രാഷ്ട്രീയ
പ്രവര്തകനെയാണ്,.. ഒരു പഞ്ചായത്ത് അല്ലെങ്കിൽ യൂനിറ്റ്
നേതാവാകുംപോഴേക്കും ഖദർ ഇട്ടു നടക്കുന്ന ഇന്നത്തെ തലമുറയിലെ കുട്ടി
നേതാക്കളെക്കാൾ വിനയം കാണിച്ചു ഒരിക്കൽ പോലും ഖദറിൽ കാണപ്പെടാത്ത ഹനീഫ്ക.
ചിരിച്ചു ഒരു തോളത് തട്ടി സുഖം അന്വേഷിക്കാൻ ഇനി അദേഹം ഇല്ല. നഷ്ടമാകുന്നത്
പാര്ടിക്കു മാത്രമല്ല... സമൂഹത്തിനും കൂടിയാണ്.

Comments
Post a Comment