ബീരാനിക്കാന്റെ പോത്തുകൾ
വളരെ മെനക്കിട്ടാണ് ബീരാനിക്ക ആ പോത്തിനെ വിറ്റത്. വിറ്റു കിട്ടിയ കാശും കൊണ്ട് ഒരു ടീ വീ വാങ്ങി. കൂടെ കേബിൾ കണക്ഷനും .
"ഇങ്ങള് രണ്ടാളും വീട്ടില് വെറുതെ ഇരിക്കല്ലേ. നാടിലെ വിവരങ്ങളൊക്കെ അറിയാൻ ടീ വീ ഇല്ലാതെ നടക്കൂല. എത്ര ചാനലാ ന്നറിയോ ഇങ്ങൾക്ക്".... കേബിൾ ഫിറ്റ് ചെയ്യുമ്പോൾ സുഗുണൻ പറഞ്ഞതു അതാണ്.
രാത്രി കിടക്കാൻ നേരം മൂപ്പരോട് പാതുമ്മ താത്ത... "ഞമ്മകീ ബുദ്ധി നേരത്തെ തോന്നീലല്ലോ? "
"എടീ എല്ലാത്തിനും അതിന്റേതായ സമയം ണ്ട് ." ബീരാനിക്ക കാച്ചി.
.....
പിറ്റേ ദിവസം രാത്രി 9 മണി ടീ വീ തുറന്നു -- പീഡനം ..സ്ത്രീ സ്വാതന്ത്ര്യം....
രണ്ടാം ദിവസം : : പിള്ള - മകൻ തല്ലു.
മൂന്നാം ദിവസം -- മകൻ- ഭാര്യ തല്ലു. (കുറച്ചു മസാൽയും കൂട്ടി )
നാലാം ദിവസം നായര് -പിള്ള-പീ സീ ജോര്ജു .. ( ചക്ക ക്കുരു , ചക്ക വരട്ടിയത് ഇവ ചീഞ്ഞ മത്തി കൂട്ടി തിന്ന മാതിരി)
അഞ്ചാം ദിവസം .-മുഖ്യൻ - രമേശ് ... തല്ലു (ഉണ്ടെന്നും ഇല്ലെന്നും) .
ആറാം ദിവസം... ബോല്ഗാടി പാലസും ലുലു മാളും .....
ഏഴാം ദിവസം--- സരിത, ശാലു പീ സീ ജോര്ജു .. ,സഹി കേട്ടപ്പോൾ മൂപ്പര് ചാനൽ മാറ്റി... "പടച്ചോനെ... എന്താപ്പോ ഇത് കഥ.. ഒരു പെണ്ണ് അല്ലെ. ആ മുടില്ല ചെങ്ങായീ എന്താ ഓളെ ചെജ്ജുണത് ? ഒക്കെ കഴിഞ്ഞു മാറ്റൊന്റെ ഒടുക്കത്തെ ചൊറിച്ചു മല്ലലും". ബീരന്ക്കാക്ക് രസം കൂടിയെങ്കിലും താത്തക്ക് പിടിച്ചില്ല. എന്താ ഇത്..? "എടീ അത് മലയാളീ ഹൌസാ..." .......
.എട്ടാം ദിവസം സുഗുണന്റെ മൊബൈൽ ഫോണിൽ ഒരു വിളി... എടാ സുഗുണാ കള്ളാ ഹിമാറെ... കൊണ്ടോയിക്കോ ഈ സാധനം . ഇനിക്ക്ന്റെ പോത്തുകൾ തന്നെ മതി"
രാത്രി കിടക്കാൻ നേരം ... പോത്തിനെ മുക്കറയിടൽ കേട്ടു കിടക്കുമ്പോൾ പാതുമ്മ താത്ത ബീരാൻക്കാന്റെ ചെവിയിൽ ..."ഹൗ ഐറ്റങ്ങളെ സൌണ്ട് കേക്കാൻ എന്ത് സുഖാ ." ......

അയ്റ്റിങ്ങളെ ശബ്ദം മാത്രമല്ല ,അന്റെ പോസ്റ്റും പഹയാ :)
ReplyDelete