ഒന്ന് അറിയാൻ വേണ്ടിയാ......

 ഇത് ഒരു വെല്ലുവിളിയൊന്നുമല്ല... ഒന്ന് അറിയാൻ വേണ്ടിയാ
നികെശു, വേണു,സുരേഷ്... തുടങ്ങി മാധ്യമ സിങ്കങ്ങളോ ടാണ്...




  1. .ധൈര്യമുണ്ടെങ്കിൽ കൊട്ട് സ്യൂട്ടും ഇടാതെ ... വാര്ത്ത വായിക്കാൻ പറ്റുമോ?
  2.  ന്യൂസ് അവർ. അല്ലെങ്കിൽ എഡിറ്റെർസ്  അവറിൽ നടക്കുന്ന ചര്ച്ച വെറും 5 മിന്ട്ട് കൊണ്ട് തീര്ക്കാൻ കഴിയുമോ.(അപ്പോൾ പിന്നെ ബാകി വാര്ത്തയും വായിക്കാമല്ലോ)
  3. ഒരു മണികൂര്  കൊണ്ട്  ഏറ്റവും കൂടുത്തൽ വാര്ത്ത... എല്ലാ വര്തക്കും ഏതാണ്ട് ഒരു പോലെ പ്രാധ്യാന തോടെ  വാര്ത്ത വായിക്കാൻ കഴിയുമോ?
  4. പീഡനം, പീ ബി ,പെണ്ണ്,പ്രീണനം, പീ സീ (ജോര്ജ്), പിള്ള,...  ....ഈ 'പ' വെച്ചുള്ള വാർത്തകൾ അല്ലാതെ വേറെ വിഷയങ്ങളും  കൊടുക്കാൻ പറ്റുമോ?
  5.  ജയശങ്കർ ഓ അബ്ദുള്ള, കാരശേരി, വിഷ്ണു നാഥ് , സണ്ണിക്കുട്ടി,വയലാര് മാധവാൻ കുട്ടി ഈ മൊതലുകൾ  അല്ലാതെ പുതിയ  സാമൂഹിക വിമര്ഷകരെ കൊണ്ട് വന്നു സ്റ്റുഡിയോയിൽ ഇരുത്താൻ പറ്റുമോ? ( ഏതെങ്കിലും ഒരു സാധാരണക്കാരനെ കൊണ്ട് വന്നാലും മതി, അതാവും അവര് പറയുന്നത് നമുക്ക് മനസ്സിലാവുകെയെങ്കിലും  ചെയ്യും)
  6. ചർച്ചക്കിടയിൽ തോക്കി കയറി വെടി വെക്കാതെ പങ്കെടുക്കുന്നവര്ക്ക് കൂടുത്തൽ സമയവും.. അവതാരകന് കുറവ് സമയവും സംസാരിക്കാനുള്ള അവസരം  നല്കാൻ പറ്റുമോ?
  7.  

Comments

  1. ഇതു ഒന്നും പറ്റില്ല,,:)

    ReplyDelete
  2. ഞാനിപ്പോഴും ഓർക്കുന്നു.. സൂര്യ ടിവി ആരംഭിച്ച ദിവസം..1998-ൽ ആദ്യ പരിപാടി മലയാളം വാർത്തകൾ ആയിരുന്നു. പ്രശസ്ത ശബ്ദ കലാകാരൻ വിശ്വം നംബീശൻ ആയിരുന്നു വാർത്താ വായനക്കാരൻ ഒപ്പം പിന്നീട് പ്രശസ്തയായ ലക്ഷ്മീ ഗോപകുമാർ. കറുത്ത കോട്ടുമിട്ട് വിശ്വം നംബീശൻ വാർത്താ അവതാരകനായി വന്നപ്പോൾ കേരളം നെറ്റി ചുളിച്ചു. പിറ്റേന്ന് മുതൽ വിമർശനങ്ങളായി.. മലയാളിത്തം..കോട്ട് സംസ്ക്കാരം... അങ്ങനെ സൂര്യ പിന്നെ കോട്ട് പിൻ വലിച്ചു. ഇന്ന് കോട്ടിടാത്ത വാർത്താവതാരകർ സൂര്യയിലൊഴികെ എല്ലാ ചാനലുകളിലും. നല്ല തമാശ.

    ReplyDelete

Post a Comment

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef