നിരാഹാരക്കാഴ്ചകള്‍
കാര്യം ബാബയും ഹസരെയും പറയുന്ന പലതും സത്യമാണ് എങ്കിലും അവരുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്.ജനാധിപത്യ വ്യവസ്ഥയില്‍ മഹത്തായ സ്ഥാനം ആണ് നീതി ന്യായ വ്യവസ്ഥക്കുള്ളത് .ഇതിനു സമാന്തരമായി ഒരു പക്ഷെ അതിനെക്കാള്‍ ശക്തമായി ഒരു ഏജന്‍സി കുടിയിരുതപ്പെടുമ്പോള്‍ ഒരു ചോദ്യം അനിവാര്യമാണ് . പിന്നെ എന്തിനാണ് നമുക്ക് ഭരണ ഘടനയും നീതി പീഠവും.? ജനാധിപത്യത്തില്‍ ജന പ്രതിനിധികളെ തെരഞ്ഞെടുത്ത പാവം വോട്ടറും അവന്റെ വിരല്തുമ്പും അത്രക്കും മോശമാണോ?ഒരു കൂട്ടം ആളുകള്‍ ക്യാമറ കണ്ണുകള്‍ക്ക് മുമ്പില്‍ ജനാധിപത്യ വ്യവ്സ്ഥിതികളെ മുഴുവന്‍ വിലപേശല്‍ നടത്തുമ്പോള്‍ തങ്ങള്‍ ചെയ്ത പാപം മറക്കാന്‍ ഏതറ്റം വരെയും താഴ്ന്നു കൊടുക്കുന്നു നേതാക്കള്‍.അഴിമതി നടത്തിയവരെ ശിക്ഷിക്കാന്‍ സമന്തരമായി ഒരു ഗോവെര്‍ന്മേന്റിനെ തലയ്ക്കു മുകളില്‍ കേറ്റിയിരുതുകയാണോ വേണ്ടത് അതോ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുകയോ?അഴിമതി ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നമ്മുടെ സുപ്രീം കോടതി പോര എന്നാണ് ഈ പറയുന്ന മഹാന്മാരുടെ വാദത്തിന്റെ ആകെ തുക.എങ്കില്‍ എന്തിനു നമുക്ക് കോടതി,എല്ലാം ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്ന സിവില്‍ സൊസൈറ്റി ക്കാരെ ഏല്പിച്ചാല്‍ പോരെ?
പക്ഷെ ഈ പറയുന്നതൊന്നും ഡല്‍ഹിയില്‍ രാംലീല മൈടാനിയിലും ഇന്ത്യ ഗേറ്റിലും ഒരുമിച്ചു കൂടിയവര്‍ക്ക് മനസ്സിലാവില്ല.അവരുടെ കണക്കില്‍ അഴിമതി തുടച്ചു നീക്കാന്‍ ഒരു രൂപയുടെ മെഴുകുതിരി കത്തിച്ചാല്‍ മതി എന്നാണു.വളരെ രസകരമായ വസ്തുത അഴിമതിക്കാരെ മുഴുവന്‍ തല വെട്ടണം എന്ന് പറയുന്ന ഹസരെയും ബാബയും ഏത് വഴിയിലൂടെയാണ് ഗാന്ധിയന്മാരായത്?ഗാന്ധിജിയേക്കാള്‍ ശിവജിയെ ആരാധിക്കുന്ന ആളാണ് അന്ന ഹസാരെ.ഏതായാലും രാംലീല മൈതാനിയില്‍ നിരാഹാരം കിടക്കുന്ന ബാബാ ചില്ലറക്കാരന്‍ അല്ല.യോഗ ആചാര്യന്‍ യോഗ പഠിപ്പിക്കാന്‍ വാങ്ങുന്ന കൂലി കെട്ടാന്‍ നമ്മള്‍ ഞെട്ടും .താഴെ കൊടുത്ത ലിങ്ക് il ഒന്ന് ക്ലിക്കിയാല്‍ മതി.
വിദേശത്ത് നിക്ഷേപിക്കപ്പെട്ട കള്ളപ്പണം നാട്ടിലെത്തിക്കാന്‍ വേണ്ടി സമരം നടത്തുന്ന ഈ മഹാന് നാട്ടിലും വിദേശത്തും ഉള്ള സ്വത്തുക്കളെ kurichu ഒന്നന്വേഷിച്ചാല്‍ മതി അഴിമതി വിരുദ്ധ സമര സമിതിയുടെ മുഖം മൂടി അഴിഞ്ഞു വീഴാന്‍
വേറിട്ട ഒരു നിരാഹാരം:
മാധ്യമങ്ങളുടെ ശ്രദ്ധയില്‍ നിന്നും മാറി തുടര്‍ച്ചയായി പതിനൊന്നു വര്ഷം നിരാഹാര സമരം നടത്തുന്ന ഇരോണ്‍ ഷര്‍മിള ചാനു വിന്റെ സമര പന്തലിലേക്ക് ഒരു പ്രധാനമാത്രി പോയിട്ട് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും എത്തി നോക്കിയതായി അറിവില്ല.ചാനു നിരാഹാരം കിടന്നതിന്റെ പേരില്‍ അവര്‍ക്കെതിരെ കേസ് എടുത്തു ,ഇങ്ങു ഡല്‍ഹിയില്‍ ഹസരെക്കും ബാബാക്കും കിട്ടിയത് മറ്റുള്ളവര്‍ക്കെതിരെ കേസ് ചാര്‍ജു ചെയ്യാനുള്ള അധികാരവും.
നമ്മുടെ സോഷ്യലിസവും ജനാധിപത്യവും എന്നും കടലാസില്‍ തന്നെയാണ്.നീതിയും നിയമവും ചിലര്‍ക്ക് മാത്രം.ജോര്‍ജ് ഓര്‍വെല്‍ പറഞ്ഞത് "all are equal , but some are more equal".
......
Comments
Post a Comment