വയറിന്റെ ബിസിനസ് സാദ്ധ്യതകള്‍.
ഈ വയരിന്റെയൊരു കാര്യമേ
ഏതെങ്കിലും ഒരു സിനിമ നടി അല്ലെങ്ങില്‍ ബ്രിട്ടീഷ് രാജകുമാരി എങ്ങാനും വയറു വീര്‍പ്പിച്ചാല്‍ നമ്മുടെ പത്രക്കാരുടെ കണ്ണ് തിളങ്ങും
സാമ്പത്തിക ലാഭം
വയറ്റില്‍ ആഹാരം ചെന്നാലും ലാഭം ചെന്നില്ലെങ്കിലും ലാഭം
നിരാഹാരം കിടന്നാലാണ് കൂടുതല്‍ ലാഭം
നമ്മള്‍ പറയുന്നിടത്ത് ഏത് പോലീസെ കാരനും...
തെറ്റി , പ്രധാന മന്ത്രി വരെ പറന്നെത്തും
നമ്മള്‍ പറയുന്നത് അപ്പടി നടപ്പിലാകും
പിന്നെ മാധ്യമങ്ങള്‍, ക്യാമറ ,അങ്ങനെ എന്തൊക്കെ
കാര്യ ലാഭം ,അധികാരം ...ലാഭം പലവിധം ഈ വയറു കൊണ്ടുള്ള ഓരോ ഉപകരങ്ങളേ..
ഗര്‍ഭിണിയുടെ വയറിനും വന്‍ വിപണി
ഡോക്ടര്‍ക്കും ആശുപതൃക്കാര്‍ക്കും കുശാല്‍
വയറു വാടകയ്ക്ക് കൊടുത്താലും കാശു വാരാം
വയറു കാലിയാക്കിയാലും കാശ് വാരാം
പക്ഷെ നടു റോഡില്‍ തെണ്ടി തിരയുന്ന പിഞ്ചു വയറ്റില്‍
ഞാനൊരു സാമ്പത്തിക ലാഭവും കണ്ടില്ല .....