താത്വികമായ ഒരവലോകനം

അങ്ങനെ അതും കഴിഞ്ഞു.ഒരു പാട് കോലം തുള്ളല്‍ കണ്ട ജനം ശരിയായ വിധം വിധിയെഴുതി.72 -68 .ഒരിച്ചിരീം കൂടി പോയീര്‍ന്നെങ്കില്‍ എന്ത് രാസേര്‍ന്നു ..കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് ഓര്‍മ്മ വന്നത്.നമ്മടെ താമരശ്ശേരി ചുരം..എന്ന് തുടങ്ങി പപ്പുവിന്റെ  ഓരോ ഡയലോഗും പറഞ്ജോണ്ടല്ലേ രണ്ടു മുന്നണികളും വോട്ടു പിടിചോണ്ടിരുന്നത് .ചാനല്‍ ന്യൂസ്‌ ബോക്സില്‍ വന്നിരുന്നു ഓരോരുത്തരും വിലയിരുത്തിയതിനും ഒരു പപ്പു style .ഇലക്ഷന്‍ , ഇത് ഞമ്മള് കുറെ കണ്ടിക്ക്ന്....അവസാനം ആന വലിച്ചോണ്ട് പോവുന്ന പോലെയായി രിസല്ടിന്റെ കിടപ്പും


വലത്താനേ ഇടത്താനേ ,,,വലതു ഇടതു ......അവസാനം  ദേണ്ടെ  കിടക്കുനൂ ഇടതും വലതും.
 ആനയുടെ  അവസാനത്തെ വലിപ്പിക്കല് പോലെ നമ്മുടെ ത്രിത്താലയിലെ വോടിംഗ് മെഷീന്‍ .
ഒരിചിരീകൂടി സീറ്റ്‌ ഇങ്ങോട്ട് പോന്നാല്‍ 70 -70 .നല്ല രസായേനെ ,നാട് തവിട് പോടീ ..(കടപ്പാട് കുതിരവട്ടം പപ്പു )
ഒരു താത്വികമായ അവലോകനമാണ് ഇനി വേണ്ടത് എന്ന് തോന്നുന്നു..എങ്ങനെ തോറ്റു എന്നതും എങ്ങനെ ജയിച്ചു എന്നതും ഒരു പോലെ ആലോചിക്കേണ്ട വിഷയമാണ്‌.ഓരോ ടീമിനും അവരുടെതായ കാരണങ്ങള്‍ ഉണ്ടാവും ..(VS  ഫാക്ടര്‍ , തമ്മില്‍ തല്ലു,...)
എന്റെ പേടി .... എല്ലാം കഴിഞ്ഞു ഇനി നമ്മുടെ നിയമസഭയിലെ അവസ്ഥ എന്താവും എന്നാണ്.ഒരു ബില്ലെങ്ങാന്‍ പാസാക്കേണ്ട  അവസ്ഥ വന്നാല്‍ ...രണ്ടു കൂടര്‍ക്കും വോട്ട് വേണ്ടി വരും കഷ്ട കാലതിനെങ്ങനും ഏതെങ്കിലും ഒരു മെമ്പര്‍ക്ക്‌ വയറിളക്കം പിടിച്ചാല്‍ തീര്‍ന്നു കഥ(വയരിലക്കമാനെകിലെ കഥക്കൊരു ഇതുള്ളൂ , അതോണ്ടാ ,പനിയോ ചര്ദിയോ ആണെങ്കില്‍  സഭയില്‍ ഇരിക്കുകയോ കിടകുകയോ ചെയ്യാമല്ലോ,..)... അതിനെക്കാളും പ്രശ്നം ഈ നാട് എങ്ങനെ മുന്നോട്ടു പോകും എന്നാ? രണ്ടു കൂട്ടരും അവനവന്റെ ഡ്യൂട്ടി നന്നായി ചെയ്താല്‍ നാട് നന്നാവും.ഭരണ പക്ഷം കടി പിടി കൂടാതെ ഭരിക്കാന്‍ നോക്കുക.പ്രതി പക്ഷം ക്രിയാത്മക പ്രതി പക്ഷമാവാന്‍ ഇനിയെങ്ങിലും ശ്രമിക്കുക .ഇത് വരെയുള്ള ഇടതു വലതു പ്രതി പക്ഷത്തിന്റെ സ്വഭാവം പുരതെടുക്കാതിരിക്കുക.(ഇടതു പ്ര.പ -എന്തിനെയും കണ്ണും പൂട്ടി എതിര്‍ക്കുക,വലതു പ്ര. പ:എല്ലാത്തിനും മുമ്പില്‍ കന്നടചിരിക്കുക), ദൈവം കാക്കട്ടെ.

 

Popular posts from this blog

ഓണ്‍ ലൈന്‍ പഠനം

ഐ ട്വന്റി

ഭൂകമ്പ മുന്നറിയിപ്പ്: