അഴീക്കോടന്‍ മാഷെ ഒരു വാക്ക്
സുകുമാരന്‍ മാഷ് മലയാളിയുടെ മനസ്സില്‍ കുറെ കാലമായി വിമര്‍ശനാത്മകമായി ജീവിക്കാന്‍ തുടങ്ങിയിട്ട്. എവിടെ എന്ത് സംഭവിച്ചാലും മാഷിന്റെതായ ഒരു താത്വികമായ അവലോകനം ഉണ്ടാവും.ഒരു പാട് നാള്‍ ഈ ഭൂലോകത്തെ എല്ലാ വിധ മലയാളികളുടെയും മെക്കിട്ടു കേറി, എന്തിനേറെ നമ്മുടെ ലാലേട്ടനെ വരെ വെറുതെ വിട്ടില്ല.ഇതിപ്പോള്‍ പുതിയ മാഷുടെ പുതിയ അവതാരമെന്ന് തോന്നുന്നു. സാമൂഹ്യ വിമര്‍ശകന്റെ കുപ്പായം അഴിച്ചു വെച്ച് പുതിയൊരു ഒന്നാന്തരം ടീ ഷര്‍ട്ട് തന്നെ അണിഞ്ഞു, പുകഴ്തല്‍കാരന്റെ . പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കുഴലൂത്തുകാരന്‍.പക്ഷെ മാഷെ ഇത് ഇത്തിരി കൂടിപ്പോയി .നരേന്ദ്ര മോഡി യെ പറ്റി നല്ലത് പറയാം, ചീതയും പറയാം. എന്ന് വെച്ച് മോഡി ചെയ്ത ക്രൂരതകള്‍ക്ക് മുഴുവന്‍ അങ്ങ് കണ്ടെത്തിയ ന്യായം അതിനേക്കാള്‍ ക്രൂരമായിപ്പോയി.ശബ്ദം അയോധ്യ വരെ എത്തുമ്പോള്‍ എന്ന പുസ്തകത്തിലാണ് അഴീക്കോട് മാഷ് ഈ ഭീകര കൃത്യം നിര്‍വഹിച്ചത്.നരേന്ദ്ര മോഡി കൊന്നൊടുക്കിയത് മുഴുവന്‍ പാകിസ്ഥാനികളായ മുസ്ലിമ്കലാനെന്നാണ് മാഷുടെ കണ്ടു പിടിത്തം,. മാഷെ ഒന്ന് ചോദിച്ചോട്ടെ മോഡി അന്ന് കൊന്നൊടുക്കിയ മുസ്ലിമകള്‍ മുഴുവന്‍ പാകിസ്താനില്‍ നിന്നും കുടിയേറിയവരാനെന്നും അവരുടെ കൂറ് പാകിസ്ഥനോടായിരുന്നു എന്നും അത് കൊണ്ട് ആണ് അവരെ പീഡിപ്പിച്ചത് എന്നും അങ്ങയുടെ കണ്ടെത്തല്‍. എങ്കില്‍ ഇപ്പോള്‍ അവിടെയുള്ള മുസ്ലിംകളോ
അവരൊക്കെ ശരിയായ ഇന്ത്യക്കാരാണോ? ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കലയില്‍ വധിക്കപ്പെട്ട ലോകസഭ എം പീ ഇഹ്സാന്‍ ജഫ്രിയും പാകിസ്ഥാനിയയിരുന്നോ?.ഗുജറാത്തിലെ മുഴുവന്‍ പാകിസ്തനികളെയും ദിവസ്നാഗള്‍ക്കുള്ളില്‍ തുടച്ചു നീക്കിയ മോഡി ഒരു മഹന്‍ തന്നെ, അല്ലെ മാഷേ?
ഒരു കാര്യം മാഷ് ഓര്‍ക്കണമായിരുന്നു. ഇത് ഇന്ത്യ രാജ്യമാണ്.മതേതരത്വം എന്തെന്നു ലോകത്തിനു കാണിച്ചു കൊടുത്ത ഒരു നാടാണ് ഇത്. അത് കാണിച്ചു കൊടുത്ത ഒരു അര്‍ദ്ധ നഗ്നനായ ഫകീരിന്റെ നാടാണ് ഇപ്പോള്‍ മോഡി മഹാന്‍ ഭരിക്കുന്ന ഗുജറാത് .ഒരു നാട് മഴുവന്‍ കലാപ കലുഷിതമായപ്പോള്‍ അത് നിയന്ത്രിക്കുന്നതിനു പകരം എരി തെയ്യില്‍ എണ്ണ ഒഴിച്ച് എന്ന് മാത്രമല്ല മോഡി ചെയ്ത തെറ്റ്,കലാപ കാരികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നത് തന്നെയാണ്. അത് കൊണ്ട് മാഷെ , മോഡി യുടെ വികസന പദ്ധതികളെ വാനോളം പുകഴ്ത്തിക്കോളൂ ,എന്ന് കരുതി അങ്ങേരു ചെയ്ത നേരികെടിനു പുതിയ ന്യായങ്ങള്‍ കണ്ടെതല്ലേയ്?
മാഷ് പറഞ്ഞത് അറിയനമെങ്ങില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=9285143&tabId=11&contentType=EDITORIAL&BV_ID=@@@
.
