മോഡി പ്രകീര്‍ത്തനം രണ്ടാം ഭാഗം.
പറഞ്ഞത് കെ എം ഷാജി ആയതു കൊണ്ട് ദേശാഭിമാനി അത് വാര്‍ത്തയാക്കി..ശത്രുവിന്റെ ശത്രു മിത്രം എന്നത് കൊണ്ട് തങ്ങളുടെ ഏറ്റവും വലിയ വിമര്‍ശകനെ ആര്‍ എസ് എസുകാരനക്കാന്‍ കിട്ടിയ അവസരം എന്‍ ഡി എഫുകാര്‍ മുതലെടുത്തു ... . പ്രസ്തുത പ്രസംഗത്തിന്റെ ശബ്ദ രേഖ കേള്‍ ക്കുമ്പോഴാണ് പറഞ്ഞതും കേട്ടത് തമ്മിലുള്ള വ്യത്യാസം മനസ്സിലാവുന്നത്.
.ഷാജി പറയുന്നത് കേള്‍ക്കുക . (മോഡിയുടെ ഗുജറാത്ത് ഗ്രാമങ്ങളുടെ ഗുജറാ തല്ല. നഗരങ്ങളുടെ വികസനമാണ്....അവിടെ ഒരു വ്യാവസായിക ഹാര്‍മണി ഹിന്ദുവും മുസ്ലിമും തമ്മിലുണ്ടായിരുന്നു.ആ ഗുജറാത്തിന്റെ മണ്ണിലേക്ക് ടാറ്റക്കും ബിരളക്കും ഇടിച്ചു കയറാന്‍ സാധിക്കണമെങ്കില്‍ അവിടെ നില നിന്നിരുന്ന നല്ല ബിസിനസ് ബന്ധം തകര്‍ക്കപെടെണ്ടതുണ്ടായിരുന്നു.ഗുജറാത്തില്‍ നരേന്ദ്ര മോഡി എന്നാ നരഭോജി മനുഷ്യന്റെ ചോര കുടിക്കുന്ന സമയത്ത് ഗുജറാത്തിലെ ഏറ്റവം വലിയ മനുഷ്യാവകാശ പ്രവര്‍ത്തക റ്റീസ്റ്റ സെതല്‍ വാദും ജാവേദ് അക്തരുമൊക്കെ പലപ്പോഴായി പറഞ്ഞ ഒരു കാര്യമുണ്ട് ഷാജീ നിങ്ങള് പറയുന്ന പോലെ അല്ല ഗുജറാത് ..അവിടെ ഹിന്ദുത്വമല്ല .ആര്‍ക്കാണ് ഹിന്ദുത്വം ...? ബാബറി മസ്ജിദ് പൊളിക്കുകയും രാജ്യത്തെ ഏറ്റവും വലിയ ഫണ്ട മെന്റല്‍ ഹിന്ദു എന്ന് അറിയപ്പെടുന്ന എല്‍ കെ അദ്വാനിയുടെ വീട്ടില്‍ പൂജ മുറിയില്ല എന്നത് വാര്‍ത്തയാണ്.തന്റെ നെറ്റിയില്‍ കുങ്കുമം ഉള്ളപൂഴും മനസ്സില്‍ ഒരിറ്റു പോലും ഹിന്ദുത്വം ഉള്ള ആള്‍ അല്ല മോഡി.റ്റീസ്റ്റ പറഞ്ഞു, അവിടെ മത്സരം നടക്കുന്നത് മതത്തിന്റെ പേരില്‍ അല്ല,പക്ഷെ മതത്തിന്റെ പേരില്‍ ആക്കി തീര്‍ക്കുന്നത് ആളുകളെ കിട്ടാന്‍ വേണ്ടിയാണ് . കലാപത്തിന്റെ ബേസ് എന്ന് പറയുന്നത് മതമല്ല വ്യവസായമാണ്.. .എന്താ സംഭവിച്ചത്... അവിടത്തെ മുസല്മാനെയും ഹിന്ദുവിനെയും തമ്മില്‍ തെറ്റിച്ചു ,അവര്‍ രണ്ടു ഭാഗത്തേക്ക് ചേരി മാറി പോയി . അതിനിടയില്‍ റിലയന്‍സ് ഇറങ്ങി. നിങ്ങള്‍ ഒരു 2 ഏക്കര്‍ കൃഷി ഭുമിയില്‍ പോയാല്‍ അവിടെ ഒരു ബോര്‍ഡ് ഉണ്ടാകും. അത് സൈറ്റ് ഫോര്‍ റിലയന്സാണ് , അത് ബിര്‍ലയാണ് ,...തക്കാളി ഉണ്ടാകുന്നവന് അത് വില്‍ക്കാനുള്ള സമയം അസര്‍ ബാങ്കിന്റെ സമയമായിരുന്നു.ആനന്ദില് ഞാന്‍ സംസാരിക്കാന്‍ എണീറ്റ് നില്‍ക്കുമ്പോള്‍ അസര്‍ ബാങ്കിന്റെ സമയമാണ്, ഒരു പള്ളിയില്‍ നിന്ന് ബാങ്ക് കേള്‍ക്കുന്നു, പിന്നെ ഒരു പള്ളി രണ്ടു പള്ളി ........ ഗുജറാത്തിലെ ഏ തു ഗ്രാമത്തില്‍ പോയാലും നിങ്ങള്ക്ക് പള്ളികല്‍ കാണാം , മുസല്‍മാനെ കാണാം നരേന്ദ്ര മോഡി അവിടത്തെ മുസ്ലിംകളെ മുഴുവന്‍ കൊന്നു തീര്‍ത്തിട്ടില്ല , അവിടത്തെ പള്ളികള്‍ മുഴുവന്‍ തകര്ത്തിട്ടില്ല ,
.. ഇപ്പോള്‍ എന്തെ ഗുജറാത്തില്‍ നിന്നും പുതിയ കലാപങ്ങള്‍ കേള്‍ക്കാത്തു നിങ്ങള്‍ ?
എന്തേ ഗുജറാത്തില്‍ നിന്നും പുതിയ കരച്ചിലുകള്‍ കേള്‍ക്കാത്തത്.?എന്തെ ഗുജറാത്തില്‍ നിന്നും പുതിയ പള്ളി പൊളിക്കല്‍ കേള്‍ക്കാത്തത് ?കാരണം എന്തെന്നറി യുമോ? കൊന്നവര്‍ തന്നെ നിര്‍ത്തി വെച്ചിരിക്കുന്നു.കാരണം എന്താണ്? മുസ്ലികള്‍ അവസാനിച്ചത് കൊണ്ടാണോ? ഇസ്ലാം തീര്‍ന്നു പോയത് കൊണ്ടാണോ?പള്ളികളൊക്കെ അമ്പലങ്ങളാക്കിയത് കൊണ്ടാണോ?അല്ല, മറിച്ചു എന്താണ്, ഈ കമ്പനികളു ടെയൊക്കെ ഉത്പന്നങ്ങള്‍ ഗുജറാത്തില്‍ വില്‍ക്കണമെങ്കില്‍ വേണ്ടത് സമാധാനമാണ്. ശാന്തിയാണ് . അത് കൊണ്ട് ഇനി ഗുജറാത്തിന്റെ ശാന്തിയും സമാധാനവും ഈ വ്യവസായ കമ്പനികളുടെ ഔദാര്യമാണ്.. .ആ ഇക്വേഷനുകള്‍ക്ക് എന്നാണോ കുഴപ്പമുണ്ടാവുക അന്ന് ഗുജറാത്തില്‍ കലാപങ്ങലുണ്ടാകും. ഞാന്‍ പറയുന്നത് മനുഷ്യന്റെ ചോര ചിന്തിയും ..."
ഷാജി എങ്ങനെയാണ് മോഡിയുടെ വികസനത്തെ കുറിച്ച് നല്ലത് പറഞ്ഞത് എന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു... ഈ ശബ്ദ രേഖയിലെ ആദ്യത്തെ വാചകം തന്നെ... "ഗുജറാത്തിലെ ഗ്രാമങ്ങള്‍ പട്ടിണി കൊണ്ട് മരിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.".എന്നാണു. പഴയ ഗുജറാതല്ല പുതിയ ഗുജറാത്ത് , മോഡിയുടെ ഗുജറാത്ത് ഗ്രാമങ്ങളുടെ ഗുജരതല്ല, നഗരങ്ങളുടെ ഗുജറാത്ത് ആണ്. ഗ്രാമങ്ങളുടെ വികസനം അല്ല , അവിടെയുള്ളത് നഗരങ്ങളുടെ വികസനമാണ്... " ആദ്യാതെ ചുരുക്കം ചില വാചകങ്ങള്‍ ഇവയാണ്. ഇതില്‍ എവിടെയാണ് മോഡിയുടെ വികസനം നല്ലത് എന്ന് പറയുന്നത്... ഇതു തനെയല്ലെയ് എല്ലാ മന്ശ്യവകാശ പ്രവര്‍ത്തകരും മോഡിയുടെ വികസനത്തെ കുറിച്ച് പറയുന്നത്. മോഡിയുടെ ഗുജറാത്തില്‍ സാധാരണക്കാരന് വികസനമില്ല എന്നും അവിടെയൊക്കെ അമ്ബാനിമാരുടെയും മറ്റും പേരിലാണ് വികസനം എന്നും പറയുന്നത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തന്നെയാണ്. ജസ്റ്റീസ് കട്ജു ഈയിടെ പറഞ്ഞത് അത് തന്നെ അല്ലേ? ഇത് തന്നെ അല്ലേ ഷാജിയും പറഞ്ഞത്. മോഡി മുസ്ലിം വേട്ട നടത്തിയത് വ്യവസായ താല്പര്യത്തിനു ആണെന്നും, ഹിന്ദുവിനെയും മുസല്മാനെയും തമ്മില്‍ തെറ്റിച്ചു അതില്‍ നിന്നും വിളവു കൊയ്യുന്ന സമീപനം ആയിരുന്നു മോഡി സ്വീകരിച്ചത് എന്നും വളരെ വ്യക്തമായി തന്നെ പറയുന്നു."നരഭോജി യായ മോഡി " എന്നാ വാക്ക് തന്നെ ഷാജി ഉപയോഗിച്ചിരിക്കുന്നു. പൂര്‍ണമായും ഈ ശബ്ദ രേഖ കേട്ടിരുന്നു എങ്കില്‍ഇതൊരു മോഡി കീര്തനമായി തോന്നില്ലായിരുന്നു.
ന്യൂസ് അവരില്‍ വിഷയം ഉണ്ടാകാന്‍ വേണ്ടി വാര്‍ത്ത അവതരിപ്പിക്കുന്നിടത് ഷാജി പറഞ്ഞ വാക്കുകളില്‍ പകുതിയും വിഴുങ്ങി നികേഷ് കുമാര്. ഗുജറാത്തില്‍ കലാപമുണ്ടാക്കിയത് ഹിന്ദുത്വമല്ല, വ്യവസായ ലോഭി ആണെന്നു ഷാജി പറഞ്ഞതായി നികേഷ് പരഞ്ഞതു. എന്നാല്‍ ഷാജി പറഞ്ഞതു... വ്യവസായ ലോഭിക്ക് വേണ്ടി,,, ഹിന്ദുത്വ കാര്‍ഡ് ഇറക്കി ഹിന്ദുവിനെയും മുസ്ലിമിനെയും തെറ്റിക്കുകയാണ് മോഡി ചെയ്തതു. ഷാജി പറഞ്ഞതിന്റെ ആകെ തുക ഇതായിരുന്നു. നികേഷ് പറഞ്ഞ മറ്റൊന്ന് " ഗുജരാത്തില്‍ ഗ്രാമങ്ങള്‍ പോലും സമ്പല്‍ സംരുദ്ധമാനെന്നും ... ഷാജി പറഞ്ഞതായി വീണ്ടും നീകേഷ് . പക്ഷെ ഷാജി പറഞ്ഞതിന്റെ നേരെ വിപരീതമായിരുന്നു. ഈ വാചകം. മോഡിയുടെ വികസനം ഗ്രാമങ്ങളില്‍ അല്ല,നഗര കേന്ദ്രീക്രുതമാനെന്നും, ഗ്രാമങ്ങളില്‍ പട്ടിണി കൊണ്ട് ആളുകള്‍ മരിച്ചു വീഴുകയായിരുന്നു എന്നും വളരെ തെളിവോടെ ഷാജി പറഞ്ഞത് പക്ഷെ വാര്‍ത്തയെ നേരോടെ അവതരിപ്പികേണ്ട മാധ്യമ പ്രവര്‍ത്തകര്‍ അവതരിപ്പിചില്ല.
കലാപങ്ങള്‍ക്ക് മനുഷ്യനെ കൊന്നു തള്ളുന്ന മുഖം മാത്രമല്ല, അതിനു പിറകില്‍ ലാഭേച്ചയോടെ കൊതി പൂണ്ടു നില്‍ക്കുന്ന കച്ചവട താല്പര്യങ്ങളും ഉണ്ട് എന്ന പൊതു ധാരണ ഒന്ന് കൂടി ഉറപ്പിക്കുകയായിരുന്നു ഷാജിയുടെ പ്രസംഗം . ഒരൊറ്റ മത തീവ്രവാടിയുടെയും വോട്ട് തനിക്കു വേണ്ട എന്ന് പരസ്യമായി വിളിച്ചു പറയാന്‍ ധൈര്യം കാണിച്ച ഷാജിക്കെതിരെ കിട്ടിയ അവസരം എല്ലാവരും ഉപയൊഗിചു . ഏതായാലും nikesh അടക്കമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ആദ്യം ചെയ്യേണ്ടത് വാത്തയുടെ നിജ സ്ഥിതി അറിയാന്‍ എന്തൊക്കെ ചെയ്യണം എന്ന് ഒരു സ്പെഷല്‍ കൊച്ചിങ്ങിനു ചേര്‍ന്നാല്‍ നല്ലതു.

Comments
Post a Comment