ആവിഷ്കാര സ്വാതന്ത്ര്യം.



"ന്താ കുട്ട്യേ,   ഈ ആവിഷ്കാര സ്വാതന്ത്ര്യം...".
                                                                     "പടച്ചോനെ കുടുങ്ങി ... അതേയ് കാക്ക..". 

ഫേസ് ബുക്കില്‍ മെനക്കിട്ടു പോസ്റ്റ്‌ ഇടുമ്പോള്‍ കരുതീല്ല ,വൈകുന്നേരം ഹൈദ്രുകാക്കാന്റെ ചായക്കടയില്‍ ,ഒരു ചായേം പൊറോട്ട പെയിന്‍റും   അടിക്കുമ്പോള്‍ ( പൊറോട്ട പെയിന്റു എന്നാല്‍ പൊറോട്ട വിത്ത്‌ വെറും  കറി) ഇങ്ങനെ ഒരു ചോദ്യം ....... 

വിക്കിപീഡിയ യില്‍ നിന്ന് പഠിച്ച വിശദീകരണം  വിളമ്പി, അതും പോരാഞ്ഞു വളരെ ലളിതമായി ഒന്ന് കൂടി 
" അതായത് ഇപ്പോള്‍ ഇങ്ങള് ഒരു കന്നിനെ വാങ്ങി.  അത് ഇങ്ങടെ സ്വാതന്ത്ര്യം , അയിനെ നോക്കി നല്ലതാണോ  ചീത്തയാണോ എന്ന് പറയുന്നത് ഇന്റെ സ്വാതന്ത്ര്യം. .. അയിനെ വേണമെങ്ങില്‍ ഇങ്ങക്ക് വളര്‍ത്താം , കൊല്ലാം ... അതും ഇങ്ങടെ ആവിഷ്കാര സ്വാതന്ത്ര്യം.. ഇനി വേണ്ടാ അയിന്റെ പുറത്തു പെയിന്റ് അടിക്കളും  .. അതും  നിങ്ങടെ  സ്വാ.... "
...തൂറാന്‍ . മുട്ടിയാല്‍ നടു റോട്ടില്‍ വളം  കൊണ്ട് നിറക്കല്‍ ആ കന്നിന്റെ ആവിഷ്കാര സ്വാതന്ത്ര്യം അല്ലേ? ബാക്കി മൂപ്പര് പൂരിപ്പിചു.. 
അടുത്ത ചോദ്യം " അല്ലാ ആ അസീം ത്രിവേദീനെ  ബെറുതെ വിട്ടോ?"

Comments

Post a Comment

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef