മൂല്യ ബോധനം ആര്‍ക്കു?
മൂല്യ ബോധന യാത്ര യുടെ സമാപന ത്തില്‍ നടത്തിയ പ്രസംഗത്തോടെ... പുതിയൊരു വിവാദം കൂടി കൈ കിട്ടി എല്ലാവര്ക്കും . .
"വെറും 10 മിനിട്ട് മതി ഒരു പുരുഷന് സ്പേം ഗര്‍ഭ പാത്രത്തിലേക്ക് അയക്കാന്‍" ഇതായിരുന്നു ആ വാക്കുകള്‍.മൂല്യ ബോധന യാത്രയിലുട നീളം ഡോക്ടര്‍ രജിത് കുമാര്‍ നത്തിയ പ്രസംഗത്തിന്റെ ഭാഗം കണ്ടപ്പോള്‍ അദ്ദേഹം ഉദേശിച്ചത് നന്മ മാത്രമായിരുന്നു എന്ന് മനസ്സിലായി .പക്ഷെ സംഗതി ഒരല്പം വൈകാരികത കലര്‍ത്തി പറഞ്ഞു വന്നപ്പോള്‍ ഒരു മറ്റേ ചുവ.{ഞാനൊന്നു മനസ്സ് വെച്ചാല്‍ നീ പത്തു മാസം കഴിഞ്ഞേ എണീക്കൂ ... ഇത് ചോകലേറ്റ് എന്ന സിനിമയില്‍ നായകന്‍ നായികയോട് പറയുന്ന ഡയലോഗ്. } ഏതായാലും പെണ്‍കുട്ടിയുടെ പ്രതികരണം തെറ്റ് ആണെന്നും പറയാന്‍ പറ്റില്ല..
സ്ത്രീ വിരുദ്ധ വാക്കുകള്‍ തപ്പി നടക്കുന്ന ചാനല്‍ കാര്‍ക്ക് അതൊരു ചാകര. പ്രത്യേകിച്ച് ഏഷ്യാനെറ്റ് കാരന്‍, അതേറ്റു പിടിച്ചു , വെറും ഒരു മിനിറ്റില്‍ ഒരു ഒരു വാര്‍ത്തയെ, അല്ലെങ്കില്‍ അവഗണിക്കപെടെണ്ട വാക്കുകളെ ,വലിച്ചു നീട്ടി, അതൊരു മഹാ സംഭാവമാക്കി. (പണ്ട് എം വീ ജയരാജന്‍ പോലീസെ സ്റ്റേഷനില്‍ ചെന്ന് മലദ്വാര പ്രയോഗമുണ്ടോ എന്ന് ചോദിച്ചത് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്ത്തയാക്കിയിരുന്നു. ഒരു പതിനഞ്ചു മിനിറ്റു ടീ വി യില്‍ വെറും മലദ്വാരം മാത്രം...)
ന്യൂസ് അവര്‍ ചര്ച്ചക്കിടയില്‍ സൂര്യനെല്ലി ക്കേസില്‍ പ്രതികരിക്കാന്‍ വേണ്ടി സ്റ്റുഡിയോയില് ഇരിക്കുന്ന അഡ്വക്കേറ്റ് റാം കുമാറിനോട് ഈ വിഷത്തില്‍ പ്രതികരിക്കാന്‍ അവതാരകന്‍ സുരേഷ് ആവശ്യപ്പെടുന്നു .സ്ത്രീ ശാക്തീകരണം , എന്ന വിപണി നന്നായി ഉപയോഗിക്കുന്നത് മാധ്യമങ്ങളാണ് . ഇവിടെ വെറും പീഡനം മാത്രമേ നടകുന്നുള്ളൂ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ ഭീതി നിറ ക്കുന്നു, എന്നും ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പികേണ്ടത് ഉണ്ടെന്നും അദ്ദേഹം മറുപടി കൊടുത്തു കിട്ടേണ്ടത് കിട്ടിയപ്പ്പോള്‍ ചര്‍ച്ചയും അവസാനിപ്പിച്ചു.
അഡ്വക്കേറ്റ് റാം കുമാര്‍ പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കുന്നുണ്ടാവും ഒരു ശരാ ശരി മലയാളി. മാധ്യമങ്ങള്‍ എന്നത് വാര്‍ത്തകള്‍ അറിയിക്കുവാനുള്ള ഒരു മാധ്യമം ആണ്.പക്ഷെ പലപ്പോഴും നമ്മുടെ മലയാളം ചാനല്‍ അവതാരകര്‍ വാര്‍ത്തയുടെ നിറം മാത്രമല്ല, രുചിയും ഇല്ലാതാക്കുന്നു. ഒരേ വിഷയം തന്നെ ഒരു മാസം വരെ വലിച്ചു നീട്ടും , പുതിയ ഒരു വിഷയം കിട്ടിയാല്‍ പഴയ വിഷയം വലിച്ചെറിയും. പലപ്പോഴും നാറ്റ ക്കെസുകള്‍ മാത്രം ചര്‍ച്ച ചെയ്യുന്ന വേദി കള്‍ ആയി വാര്‍ത്ത സ്റ്റുഡിയോ കള്‍ മാറി കഴിഞ്ഞിരിക്കുന്നു. പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ മലയാളിയുടെ സ്വീകരണ മുറികളിലേക്ക് വലിചെറി യപ്പെടുന്നത്. .വിവാദങ്ങലല്ലാതെ ക്രിയാത്മക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നമ്മുടെ മാദ്യമ പ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നുണ്ടോ? വാര്‍ത്താ മാധ്യമങ്ങള്‍ വിജ്ഞാന ഉറവിടം ആണെന്ന് പണ്ട് പഠിച്ചത്, ഒന്ന് മാറ്റി പിടിക്കേണ്ടി വരും,, പലപ്പോഴും രണ്ടാം കിട പാപ്പരാസി പത്രങ്ങളുടെ നിലവാരം മാത്രം കാണിക്കുന്നു ഈ ചാനലുകള്‍.
സ്ത്രീ പീഡനം എങ്ങനെ നടന്നു, അല്ലെങ്കില്‍ നടക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന നേരം കൊണ്ട്, തങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ എങ്ങനെ ചെറുക്കാം എന്ന് സ്ത്രീകളെ ബോധ്യപ്പെടുതിയിരുന്നു എങ്കില്‍ എത്ര നന്നായേനെ. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് പുരുഷന്മാരെയും ബോധ്യപ്പെടുത്താന്‍ ഒരു അഞ്ചു മിനിറ്റു ചെലവഴിച്ചാല്‍ ഈ നാട് നന്നായേനെ. ഇതിപ്പോള്‍ പോയി, നാട്ടില്‍ മുഴുവന്‍ ബലാല്‍ സംഘം ആണെന്നും നാട്ടിലെ ആണുങ്ങള്‍ മുഴുവന്‍ പീഡന വീരന്മാരാനെന്നും തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നൊരു സംശയം...
വാല്‍ കഷ്ണം: സ്ത്രീ വിരുദ്ധം എന്ന് അവതരിക്കപ്പെട്ട വാക്കുകള്‍ പലതും പുരുഷ വിരുദ്ധം എന്ന് പറയുന്നതാവും ശരി.പുരുഷന്മാര്‍ മുഴുവന്‍ ബലാല്‍ സംഘ വീരന്‍ മാരനെന്ന രീതിയിലാണ് ഇത്തരം വാക്കുകള്‍ അവതരിപ്പിക്കപെടുന്നതും,ചര്‍ച്ച ചെയ്യപ്പെടുന്നത്.. ഇനീപോള്‍ പെണ്ണുങ്ങള്‍ ആണുങ്ങളെ കണ്ടാല്‍ പെടിചോടാന്‍ തുടങ്ങും. ജാഗ്രതൈ.
"വെറും 10 മിനിട്ട് മതി ഒരു പുരുഷന് സ്പേം ഗര്‍ഭ പാത്രത്തിലേക്ക് അയക്കാന്‍" ഇതായിരുന്നു ആ വാക്കുകള്‍.മൂല്യ ബോധന യാത്രയിലുട നീളം ഡോക്ടര്‍ രജിത് കുമാര്‍ നത്തിയ പ്രസംഗത്തിന്റെ ഭാഗം കണ്ടപ്പോള്‍ അദ്ദേഹം ഉദേശിച്ചത് നന്മ മാത്രമായിരുന്നു എന്ന് മനസ്സിലായി .പക്ഷെ സംഗതി ഒരല്പം വൈകാരികത കലര്‍ത്തി പറഞ്ഞു വന്നപ്പോള്‍ ഒരു മറ്റേ ചുവ.{ഞാനൊന്നു മനസ്സ് വെച്ചാല്‍ നീ പത്തു മാസം കഴിഞ്ഞേ എണീക്കൂ ... ഇത് ചോകലേറ്റ് എന്ന സിനിമയില്‍ നായകന്‍ നായികയോട് പറയുന്ന ഡയലോഗ്. } ഏതായാലും പെണ്‍കുട്ടിയുടെ പ്രതികരണം തെറ്റ് ആണെന്നും പറയാന്‍ പറ്റില്ല..
സ്ത്രീ വിരുദ്ധ വാക്കുകള്‍ തപ്പി നടക്കുന്ന ചാനല്‍ കാര്‍ക്ക് അതൊരു ചാകര. പ്രത്യേകിച്ച് ഏഷ്യാനെറ്റ് കാരന്‍, അതേറ്റു പിടിച്ചു , വെറും ഒരു മിനിറ്റില്‍ ഒരു ഒരു വാര്‍ത്തയെ, അല്ലെങ്കില്‍ അവഗണിക്കപെടെണ്ട വാക്കുകളെ ,വലിച്ചു നീട്ടി, അതൊരു മഹാ സംഭാവമാക്കി. (പണ്ട് എം വീ ജയരാജന്‍ പോലീസെ സ്റ്റേഷനില്‍ ചെന്ന് മലദ്വാര പ്രയോഗമുണ്ടോ എന്ന് ചോദിച്ചത് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്ത്തയാക്കിയിരുന്നു. ഒരു പതിനഞ്ചു മിനിറ്റു ടീ വി യില്‍ വെറും മലദ്വാരം മാത്രം...)
ന്യൂസ് അവര്‍ ചര്ച്ചക്കിടയില്‍ സൂര്യനെല്ലി ക്കേസില്‍ പ്രതികരിക്കാന്‍ വേണ്ടി സ്റ്റുഡിയോയില് ഇരിക്കുന്ന അഡ്വക്കേറ്റ് റാം കുമാറിനോട് ഈ വിഷത്തില്‍ പ്രതികരിക്കാന്‍ അവതാരകന്‍ സുരേഷ് ആവശ്യപ്പെടുന്നു .സ്ത്രീ ശാക്തീകരണം , എന്ന വിപണി നന്നായി ഉപയോഗിക്കുന്നത് മാധ്യമങ്ങളാണ് . ഇവിടെ വെറും പീഡനം മാത്രമേ നടകുന്നുള്ളൂ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സമൂഹത്തില്‍ ഭീതി നിറ ക്കുന്നു, എന്നും ഇത്തരം ചര്‍ച്ചകള്‍ അവസാനിപ്പികേണ്ടത് ഉണ്ടെന്നും അദ്ദേഹം മറുപടി കൊടുത്തു കിട്ടേണ്ടത് കിട്ടിയപ്പ്പോള്‍ ചര്‍ച്ചയും അവസാനിപ്പിച്ചു.
സ്ത്രീ പീഡനം എങ്ങനെ നടന്നു, അല്ലെങ്കില്‍ നടക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന നേരം കൊണ്ട്, തങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ എങ്ങനെ ചെറുക്കാം എന്ന് സ്ത്രീകളെ ബോധ്യപ്പെടുതിയിരുന്നു എങ്കില്‍ എത്ര നന്നായേനെ. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്ന് പുരുഷന്മാരെയും ബോധ്യപ്പെടുത്താന്‍ ഒരു അഞ്ചു മിനിറ്റു ചെലവഴിച്ചാല്‍ ഈ നാട് നന്നായേനെ. ഇതിപ്പോള്‍ പോയി, നാട്ടില്‍ മുഴുവന്‍ ബലാല്‍ സംഘം ആണെന്നും നാട്ടിലെ ആണുങ്ങള്‍ മുഴുവന്‍ പീഡന വീരന്മാരാനെന്നും തോന്നല്‍ ഉണ്ടാക്കിയിട്ടുണ്ടോ എന്നൊരു സംശയം...
വാല്‍ കഷ്ണം: സ്ത്രീ വിരുദ്ധം എന്ന് അവതരിക്കപ്പെട്ട വാക്കുകള്‍ പലതും പുരുഷ വിരുദ്ധം എന്ന് പറയുന്നതാവും ശരി.പുരുഷന്മാര്‍ മുഴുവന്‍ ബലാല്‍ സംഘ വീരന്‍ മാരനെന്ന രീതിയിലാണ് ഇത്തരം വാക്കുകള്‍ അവതരിപ്പിക്കപെടുന്നതും,ചര്‍ച്ച ചെയ്യപ്പെടുന്നത്.. ഇനീപോള്‍ പെണ്ണുങ്ങള്‍ ആണുങ്ങളെ കണ്ടാല്‍ പെടിചോടാന്‍ തുടങ്ങും. ജാഗ്രതൈ.
Well said..!!
ReplyDelete