മൈസൂര്‍



പേര് ഫാത്തിമ. വാപ്പാന്റെ സ്വന്തം മകള്‍..
സ്ത്രീധനം  കൊടുക്കാന്‍ വാപ്പന്റെ കയ്യില്‍ കാശ് ഇല്ല,
കുറഞ്ഞ സ്ത്രീധനതിനു കെട്ടാന്‍ ആളുണ്ട്.
കല്യാണം കഴിഞ്ഞു....
വര്ഷം  പലതു കഴിഞ്ഞു, പരസ്പരം ഒന്ന് സംസാരിക്കാന്‍.
കാരണം ഭാഷ തന്നെ.
ഇപ്പോള്‍,...  എന്നും കുടി , വഴക്ക്...
അവസാനം വേറെ ഒരുത്തന്റെ കൂടെ കിടക്കാന്‍ വരെ പറഞ്ഞു....

"ഇന്റെ പടച്ചോനെ ഞാന്‍ എന്ത് തെറ്റ് ചെയ്തു.ഈ അദാബിന്..... "

****.
ചോദിക്കാനും പറയാനും ആരും ഇല്ലേ നിങ്ങളെ നാട്ടിലു.
ഒരാള്‍ ചോദിക്കാന്‍ വന്നിരുന്നു. ഇങ്ങനത്തെ സ്ഥലത്തേക്ക് കേട്ടിക്കണോ എന്ന്?
കൊടുക്കാന്‍ ഇന്റെ കയ്യിലെവിടാ  കായ് ?ന്തേ അന്നേ കൊണ്ട് പറ്റുമോ  ഇന്റെ പെണ്ണിനെ കെട്ടിക്കാന്‌.? എന്ന് ചോദിച്ചു വാപ്പ.

****

വാല്‍ : എല്ലാ സമുദായത്തിലും ഇത് പോലെ ഓരോ കഥകളുണ്ടാവും . പേരും സ്ഥലവും മാത്രം വ്യത്യാസം. 

Comments

Popular posts from this blog

മംഗൽ യാൻ -ഒരു കുറിപ്പ്

3ബി യിൽ മാഷില്ല

p m haneef