താത്വികമായ ഒരവലോകനം
അങ്ങനെ അതും കഴിഞ്ഞു.ഒരു പാട് കോലം തുള്ളല്‍ കണ്ട ജനം ശരിയായ വിധം വിധിയെഴുതി.72 -68 .ഒരിച്ചിരീം കൂടി പോയീര്‍ന്നെങ്കില്‍ എന്ത് രാസേര്‍ന്നു ..കുതിരവട്ടം പപ്പുവിന്റെ ഡയലോഗാണ് ഓര്‍മ്മ വന്നത്.നമ്മടെ താമരശ്ശേരി ചുരം..എന്ന് തുടങ്ങി പപ്പുവിന്റെ ഓരോ ഡയലോഗും പറഞ്ജോണ്ടല്ലേ രണ്ടു മുന്നണികളും വോട്ടു പിടിചോണ്ടിരുന്നത് .ചാനല്‍ ന്യൂസ് ബോക്സില്‍ വന്നിരുന്നു ഓരോരുത്തരും വിലയിരുത്തിയതിനും ഒരു പപ്പു style .ഇലക്ഷന്‍ , ഇത് ഞമ്മള് കുറെ കണ്ടിക്ക്ന്....അവസാനം ആന വലിച്ചോണ്ട് പോവുന്ന പോലെയായി രിസല്ടിന്റെ കിടപ്പും വലത്താനേ ഇടത്താനേ ,,,വലതു ഇടതു ......അവസാനം ദേണ്ടെ കിടക്കുനൂ ഇടതും വലതും. ആനയുടെ അവസാനത്തെ വലിപ്പിക്കല് പോലെ നമ്മുടെ ത്രിത്താലയിലെ വോടിംഗ് മെഷീന്‍ . ഒരിചിരീകൂടി സീറ്റ് ഇങ്ങോട്ട് പോന്നാല്‍ 70 -70 .നല്ല രസായേനെ ,നാട് തവിട് പോടീ ..(കടപ്പാട് കുതിരവട്ടം പപ്പു ) ഒരു താത്വികമായ അവലോകനമാണ് ഇനി വേണ്ടത് എന്ന് തോന്നുന്നു..എങ്ങനെ തോറ്റു എന്നതും എങ്ങനെ ജയിച്ചു എന്നതും ഒരു പോലെ ആലോചിക്കേണ്ട വിഷയമാണ്.ഓരോ ടീമിനും അവരുടെതായ കാരണങ്ങള്‍...