ഭൌമ മണിക്കൂർ
ഭൂമിയെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു ആ ഒത്തു കൂടൽ , ഭൂമിക്കു വേണ്ടി അവർ വൈദ്യുതി അണച്ച് ചിലര് കവിത ചൊല്ലി, ചിലര് കഥ പറഞ്ഞു ചിലര് കരഞ്ഞു.... എല്ലാം കണ്ടും കെട്ടും നിലാവും ഭൂമിയും മാത്രം .... എല്ലാം കഴിഞ്ഞു നേരം പുലര്ന്നു കുറച്ചു ചായക്കപ്പും ...കടലാസും ..പിന്നെ കത്തി തീര്ന്ന മെഴുകിന്റെ അവശിഷ്ടങ്ങളും ബാക്കി. എല്ലാത്തിനും സാക്ഷിയായി ഭൂമിയും പീന്നെ ഒരു മാക്കാൻ തവളയും.