പച്ചയില്‍ കുതിര്‍ന്ന കേരളം....
തുലവര്‍ഷക്കാലത്ത് കേരളം മുഴുവന്‍ വെള്ളത്തിലാവും .പക്ഷെ ഇപ്രാവശ്യം എന്ത് കൊണ്ടോ  അത് പച്ചയിലാനെന്നു മാത്രം,, വെറും പച്ചയല്ല,, ലീഗിന്റെ പച്ച  വിശിഷ്യ അബ്ദു രബിന്റെ പച്ച..പച്ച ജില്ല,, പച്ച സ്കൂള്‍,, പച്ച വീട്,, അവസാനം പച്ച ബ്ലൌസ്..
വിവാദം ഉണ്ടാക്കാന്‍ എന്തെങ്കിലും വേണല്ലോ മാധ്യമങ്ങള്‍ക്കും പിന്നെ ചില മതേതര പോലീസുകാര്‍ക്കും.ഈ വിവാദങ്ങളിലൊക്കെ മുഴങ്ങിക്കേട്ടത്  ന്യൂനപക്ഷം വിശിഷ്യ ഒരു പ്രത്യേക വിഭാഗം കൂടുതല്‍ നേടിയെടുക്കുന്നു,എന്നായിരുന്നു. അതായത് ഈ നാട്ടില്‍ മറ്റുള്ള സമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കൂടി ഒരു സമുദായം ഒറ്റയ്ക്ക് മാന്തിയെടുക്കുന്നു എന്ന രീതിയില്‍ വരെയെത്തി പ്രചാരണം,പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആരാന്റെ ഇലയിലെ ചോറ് മാത്രമല്ല ,അച്ചാര്‍ വരെ  നക്കിതുടച്ചെടുത്തു ഈ  കൂട്ടര്‍ .അല്പം താടി വെച്ച, തലയില്‍ തൊപ്പി വെച്ച, പച്ചയെ  സ്വര്‍ഗത്തിലെ കളര്‍ ആയി കാണുന്ന ആ കൂട്ടര്‍, ഓലെ  പേര് മാനത് പറക്കുന്ന കറുത്ത നിറമുള്ള ഒരു പക്ഷീടെ പേരാണ് .
ഈ പറഞ്ഞ വിവാദങ്ങള്‍ ഒന്ന് കെട്ടടങ്ങി എന്ന് തോന്നിയപ്പോഴാണ് ചില കണക്കുകള്‍ പുറത്തു വന്നത്,തിരുവനന്തപുരം മുതല്‍ കോട്ടയം, പെരുന്ന റൂട്ടില്‍ ചില തമ്പ്രാക്കന്മാര്‍ നേടിയെടുത്ത  സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്കു ചില പത്രങ്ങളിലെങ്കിലും വന്നെങ്കിലും ചാനല്‍ ഭീമന്മാര്‍ക്കോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ്‌ സൈറ്റുകളിലെ ധാര്‍മിക രോഷക്കാര്‍ക്കോ ഒരു അനക്കം പോലും  ഉണ്ടായില്ല.എന്ന് മാത്രമല്ല   പെരുന്ന നായര്‍ ഇത്ര കാലം പറഞ്ഞതൊക്കെ നുണയാണെന്നും,ഒരു സമുദായത്തെ ഇത്രയും കാലം കുറ്റപെടുത്തി കൊണ്ടിരുന്നത് തെറ്റായിരുന്നു എന്നും പറയാനുള്ള ചങ്കൂറ്റം ആര്‍ക്കും ഉണ്ടായില്ല . എയിഡെഡ്  സ്കൂള്‍ വിവാദത്തില്‍  മുഴങ്ങി കേട്ടത്, അനര്‍ഹമായി ഒരു സമുദായം , വിശിഷ്യ മലപ്പുറം ജില്ലയിലേക്ക് വാരിക്കോരി കൊടുക്കുന്നു എന്നായിരുന്നു . എങ്കില്‍ ഈ പറഞ്ഞ തമ്പ്രാക്കളെ വേദനിപ്പിച്ചു കൊണ്ട് ഒരു തീരുമാനത്തിനും ഞങ്ങളില്ല എന്ന് പറഞ്ഞു അതില്‍ നിന്നും പിന്‍ വാങ്ങേണ്ടി വന്നു ബന്ധപെട്ടവര്‍ക്ക്.എന്തിനാണ് ഇത്രയും കൂടുതല്‍ സ്കളുകള്‍ എന്നു  ചോദിച്ചാണ് സുകുമാരന്‍ നായരും ടീമും ബഹളം വെച്ചത്.സമുദായം തിരിച്ചു, പ്രാദേശികമായ  വേര്‍തിരിവുകള്‍  പരിഗണിച്ച പട്ടിക പുറത്തു വന്നപ്പോഴും വണ്ടി അന്നും  ഇന്നും,തിരുവനന്തപുരം പെരുന്ന കോട്ടയം റൂട്ടില്‍ തന്നെ,അവുടുന്നങ്ങോട്ടു മുകളിലെക്കെടുക്കാന്‍ വണ്ടിക്കു സെല്ഫില്ലാഞ്ഞിട്ടാണോ അതോ വണ്ടിയുടെ ഡ്രൈവര്‍ക്ക് മുണ്ടിദീനം വന്നോ?ചില സ്ഥിതി വിവരണ കണക്കുകള്‍ ഇങ്ങനെ  40 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്ത്‌ 246 സ്കൂള്‍,എന്നാല്‍ 19 ലക്ഷം ജനസംഖ്യയുള്ള  കോട്ടയത്ത്‌  248 ഹൈ സ്കൂള്‍. ഇത് വിദ്യാഭ്യാസത്തിന്റെ കഥ . ലക്ഷങ്ങളുടെ തട്ടിപ്പിന്റെ വിവരണം മാധ്യമം പത്രം പ്രസിദ്ധീകരിച്ചു. ഈ കണക്കുകളൊക്കെ വെച്ച് ഏതെങ്കിലും ചാനലുകളോ കോലം  കത്തിക്കല്‍ സംഘടനകളോ  ചര്ച്ചയാക്കിയതായി അറിവില്ല. 

 

പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്കും സമുദായങ്ങള്‍ക്കും അര്‍ഹമായത് കൊടുക്കുമ്പോള്‍ അതില്‍ വര്‍ഗീയത കാണുന്നവരുടെ മനസ്സിലാണ് വര്‍ഗീയത.AIDED  സ്കൂള്‍ പദവി നല്‍കാന്‍ ആദ്യം തീരുമാനിച്ചത് കഴിഞ്ഞ എല്‍ ഡീ എഫ് സര്‍ക്കാര്‍ ആണെങ്കിലും,അതിനു വേണ്ടി പിണറായി വിജയന്‍റെ കേരള യാത്രക്കിടക്ക് നിവേദനം നല്‍കിയത് ഇടതു അദ്ധ്യാപക സംഘടനയുടെ ആളുകള്‍ ആണെങ്കിലും ഈ സര്‍ക്കാര്‍ തീരുമാനമെടുതപ്പോഴേക്കും അവിടെ വകുപ്പ് മന്ത്രിയുടെ മതവും ,നാടും വരെ നോക്കി ആളുകള്‍ പ്രതികരിക്കാന്‍ തുടങ്ങി.പ്രശ്നത്തിന്റെ കാതലായ ഭാഗം മതപരമോ പ്രാദേശികമോ അല്ലെങ്കിലും പ്രശ്നത്തെ അങ്ങിനെ കാണാനായിരുന്നു  പലര്‍ക്കും താല്പര്യം.

ഇത്തരം വിഷയങ്ങള്‍ കൈ കാര്യം ചെയ്യുന്ന രീതിയില്‍ പലപ്പോഴും മാധ്യമങ്ങള്‍ അതിര് കടക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു കാള  പെറ്റൂന്നു  കേള്‍ക്കുമ്പോഴേ പച്ച ബ്ലൌസിന് വേണ്ടി editors'hour നീക്കിവേക്കുംപോഴേക്കും  ഒന്നലോചിചിരുന്നെങ്കില്‍ ...ഒരു ദിവസം കൂടി കാതിരുന്നാലെന്താ ? പച്ച ബ്ലൌസിന്റെ കാര്യത്തില്‍ മന്ത്രിക്കു യാതൊരു അറിവും ഇല്ലെന്നും,പണി പറ്റിച്ചു എന്ന് പറയപ്പെടുന്ന ടിയാനെ സസ്പെന്ഡ് ചെയ്തു എന്നും അറിഞ്ഞിട്ടും  , പക്ഷെ പലര്‍ക്കും താല്പര്യം അത് പച്ച , കാക്കമാരുടെ പച്ചയാണെന്നു വരുത്തി തീര്‍ക്കാനായിരുന്നു.. ഈ കേസില്‍ ഏറ്റവും രസകരമായ  വസ്തുത  സസ്പെന്ഡ് ചെയ്യപ്പെട്ട  , സീ പീ എമ്മുകാരനായ ഉദ്യോഗസ്ഥന്‍ പോലും കുറ്റപെടുതിയത് തനിക്കു കീഴിലുള്ള ഒരു ടീച്ചറെയാണ്, മന്ത്രിയെയോ വകുപ്പിനെയോ അല്ല,അങ്ങനെയെങ്കില്‍ ബാലിയടാക്കപ്പെട്ടത്‌ ഉദ്യോഗസ്ഥനാണോ അതോ മന്ത്രിയോ?( സ്വന്തം പാര്‍ട്ടിക്കാരനെ രക്ഷിക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തിന് താല്പര്യം അതിലെ വര്‍ഗീയ കളി തന്നെയായിരുന്നു.). ഒരു രാഷ്ട്രീയ നേതാവിന്റെ പക്വത ഈ കാര്യത്തില്‍ കാണിച്ചത് സഖാവ് വീ എസ ആയിരുന്നു.



 സെറ്റ് സാരി ഉടുക്കാന്‍ മാത്രമേ  നിര്‍ദേശം നല്‍കിയിട്ടുള്ളൂ എന്നും,പച്ച ബ്ലൌസ് ധരിക്കാന്‍ ഒരു  ദീപ ടീച്ചര്‍ പറഞ്ഞിട്ടാണ് മറ്റുള്ളവര്‍ ധരിച്ചത് എന്നും അതെ ഉദ്യോഗസ്ഥന്‍ പറയുന്നു. അപ്പോള്‍ പിന്നെ ഈ കാസില്‍ എവിടെ മന്ത്രി, എവിടെ മത വല്കരണം, കഷ്ടം...ഇനി പച്ച ബ്ലൌസ് ഒരു മത ചിഹ്നമോന്നും അല്ലല്ലോ. സാധാരണ സെറ്റ് സാരിയോട് കൂടി ധരിക്കാറുള്ള ഒരു നിറം ആണ് പച്ച , ചുവപ്പ് എന്നും അതില്‍ തികച്ചും കേരളീയത ആണ് ഉള്ളതെന്നും ഒരു ശരാശരി മലയാളീ  മനസ്സിലാക്കും.ഒരു ആ നിര്‍ദേശം നല്‍കിയ ടീച്ചര്‍ കരുതിയതും അത്ര മാത്രമേ ഉണ്ടാവൂ.അതില്‍ മന്ത്രിക്കിട്ടു കൊട്ടാന്‍ പാകത്തിന് വെടി മരുന്ന് ഉണ്ടാവും എന്ന് പാവം ദീപ ടീച്ചര്‍ ഉണ്ടോ അറിയുന്നു.സെറ്റ് സാരിയും പച്ച ബ്ലൌസും  ധരിച്ചു തിരുവാതിര കളിക്കുന്ന മലയായി പെണ്‍ കുട്ടികള്‍  നമ്മുടെ നാട്ടില്‍  സ്ഥിരം കാഴ്ചയാണ്.എന്നാല്‍ പച്ചടുടുപ്പിട്ട മുസ്ലിം സ്ത്രീകളേയോ പുരുഷന്മാരെയോ കാണാന്‍ കഴിയോ?മന്ത്രി രാഷ്ട്രീയ വളക്രിക്കുന്നു എന്നാണു പറഞ്ഞിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു ,പച്ചയില്‍ സമുദായമെവിടെ എന്നത് മാത്രം ചോദ്യം.

വിവാദങ്ങലോരോന്നും അതാത് സമയത്ത് കൊഴുപ്പിച്ചു ,പക്ഷെ ആരും ഈ വിവാദങ്ങളുടെ ബാക്കി പത്രം ചികഞ്ഞു നോക്കി കണ്ടില്ല.അഞ്ചാം മന്ത്രി വിവാദം കഴിഞ്ഞു നെയ്യാറ്റിന്‍കര തെരഞ്ഞെസുപ്പും കഴിഞ്ഞു റിപ്പോര്‍ട്ടര്‍ ചാനലിലെ  എന്കൌണ്ടറില്‍ സുകുമാരന്‍ നായര്‍ ഇടക്കിടക്ക് ഓര്‍മിപ്പിക്കുന്നത്‌ കണ്ടു സംതുലനം,പക്ഷെ സുരേഷ് ഗോപി സ്റ്റൈലില്‍ , ഇരുത്തി പൊരിക്കുന്ന വേണു എന്തുകൊണ്ടോ ചോദിക്കാന്‍ മറന്നു, ഈ സംതുലനം എങ്ങനെ  തകരും എന്ന്.പക്ഷെ ഇതേ ചോദ്യം ഏഷ്യാനെടുകാരന്‍ ചോദിച്ചു അതിനു മറുപടി ഉമ്മന്‍ ചാണ്ടിക്കറിയാമെന്നു പറഞ്ഞു അങ്ങേരു മുകളിലേക്ക് നോക്കാന്‍ തുടങ്ങി... പിന്നെ ഏതെങ്കിലും ചാനലിന്റെ ന്യൂ അവരിലോ എഡിറ്റര്‍ അവരിലോ ആരും ചര്‍ചയാക്കിയതായി കണ്ടില്ല .ഓരോരുത്തരും വിവാദങ്ങളുണ്ടാക്കി മനുഷ്യ  മനസ്സില്‍ വിഷം കുത്തി നിറച്ചു കടന്നു പോയി,ബാക്കിയായത് ഇത്ര മാത്രം മത ന്യൂനപക്ഷങ്ങള്‍ വിശിഷ്യ ഒരു പ്രത്യേക വിഭാഗം അനര്‍ഹമായി അന്യ സമുദായങ്ങളുടെ പങ്കു പറ്റുകയാണ്. നാളെ ഇത് മൂലമുണ്ടാകുന്ന വന്‍ വിപത്തിന് ആര് മറുപടി പറയും, ?
ഒരു കാര്യം ഉറപ്പായി, ഏത്  അളിയക്ക വിരുന്നിനു വന്നാലും കൂട്ടില്‍ കെടക്കണ കോഴിക്ക് സ്വൈര്യം  ഇല്ല എന്ന് പറഞ്ഞ പോലായി .... റബ്ബേ ഈ അബ്ദു രബ്ബിന്റേം  പിന്നെ ഈ  കാക്കാമാരുടെയും  കഥ...


Comments

Popular posts from this blog

ഐ ട്വന്റി

മംഗൽ യാൻ -ഒരു കുറിപ്പ്

ഗവേഷണം ?