Posts

Showing posts from June, 2011

നിരാഹാരക്കാഴ്ചകള്‍

Image
ഇനി ബാബയുടെ ഊഴമാണ്... സംഗതി പഴയത് തന്നെ ,അഴിമതി .ഈ നാട്ടിലെ ജനാധിപത്യ നായകരെല്ലാം അഴിമതിക്കാരാണ് എന്നും   അവരെ നന്നാക്കാന്‍ ഒരു നീതി ന്യായ  വ്യവസ്ഥയും പര്യാപ്തമല്ലെന്നും  പലതും . കാര്യം ബാബയും ഹസരെയും പറയുന്ന പലതും സത്യമാണ് എങ്കിലും  അവരുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടെണ്ടതുണ്ട്.ജനാധിപത്യ വ്യവസ്ഥയില്‍ മഹത്തായ സ്ഥാനം ആണ്  നീതി ന്യായ  വ്യവസ്ഥക്കുള്ളത്  .ഇതിനു സമാന്തരമായി ഒരു പക്ഷെ അതിനെക്കാള്‍ ശക്തമായി ഒരു ഏജന്‍സി കുടിയിരുതപ്പെടുമ്പോള്‍ ഒരു ചോദ്യം അനിവാര്യമാണ് .  പിന്നെ എന്തിനാണ് നമുക്ക് ഭരണ ഘടനയും നീതി പീഠവും.? ജനാധിപത്യത്തില്‍ ജന പ്രതിനിധികളെ തെരഞ്ഞെടുത്ത പാവം വോട്ടറും   അവന്റെ വിരല്തുമ്പും അത്രക്കും മോശമാണോ?ഒരു കൂട്ടം ആളുകള്‍ ക്യാമറ കണ്ണുകള്‍ക്ക്‌ മുമ്പില്‍ ജനാധിപത്യ വ്യവ്സ്ഥിതികളെ മുഴുവന്‍ വിലപേശല്‍ നടത്തുമ്പോള്‍ തങ്ങള്‍ ചെയ്ത പാപം മറക്കാന്‍ ഏതറ്റം വരെയും താഴ്ന്നു കൊടുക്കുന്നു നേതാക്കള്‍.അഴിമതി നടത്തിയവരെ ശിക്ഷിക്കാന്‍ സമന്തരമായി ഒരു ഗോവെര്‍ന്മേന്റിനെ തലയ്ക്കു മുകളില്‍ കേറ്റിയിരുതുകയാണോ വേണ്ടത് അതോ ഭരണഘടന കാലോചിതമായി പരിഷ്കരിക്കുകയോ?അഴിമതി ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നമ്മുടെ സുപ്രീം

വയറിന്റെ ബിസിനസ്‌ സാദ്ധ്യതകള്‍.

 ഈ വയരിന്റെയൊരു കാര്യമേ ഏതെങ്കിലും ഒരു സിനിമ നടി അല്ലെങ്ങില്‍ ബ്രിട്ടീഷ്‌ രാജകുമാരി എങ്ങാനും വയറു വീര്‍പ്പിച്ചാല്‍  നമ്മുടെ പത്രക്കാരുടെ കണ്ണ് തിളങ്ങും സാമ്പത്തിക ലാഭം വയറ്റില്‍ ആഹാരം ചെന്നാലും ലാഭം ചെന്നില്ലെങ്കിലും ലാഭം നിരാഹാരം കിടന്നാലാണ് കൂടുതല്‍ ലാഭം നമ്മള്‍ പറയുന്നിടത്ത് ഏത് പോലീസെ കാരനും...  തെറ്റി , പ്രധാന മന്ത്രി വരെ പറന്നെത്തും നമ്മള്‍ പറയുന്നത് അപ്പടി നടപ്പിലാകും പിന്നെ മാധ്യമങ്ങള്‍, ക്യാമറ ,അങ്ങനെ എന്തൊക്കെ കാര്യ ലാഭം ,അധികാരം ...ലാഭം പലവിധം ഈ വയറു കൊണ്ടുള്ള ഓരോ ഉപകരങ്ങളേ.. ഗര്‍ഭിണിയുടെ വയറിനും വന്‍ വിപണി ഡോക്ടര്‍ക്കും ആശുപതൃക്കാര്‍ക്കും കുശാല്‍ വയറു വാടകയ്ക്ക് കൊടുത്താലും കാശു വാരാം വയറു കാലിയാക്കിയാലും കാശ് വാരാം പക്ഷെ  നടു റോഡില്‍ തെണ്ടി തിരയുന്ന പിഞ്ചു വയറ്റില്‍ ഞാനൊരു സാമ്പത്തിക ലാഭവും കണ്ടില്ല .....