Posts

Showing posts from 2017

ഭൂകമ്പ മുന്നറിയിപ്പ്:

രണ്ട് ദിവസമായി വാട്സ്ആപ്പിൽ വന്നു കൊണ്ടിരിക്കുന്ന ഒരുമുന്നറിയിപ്പാണ് പ്രശനം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഈ വര്ഷം അവസാനിക്കുന്നതിനു മുമ്പ് ഒരു ഭൂകമ്പം ഉണ്ടാകും. കൂട്ടത്തിൽ സീഷ്മ എന്ന പേരിൽ ഒരു കൊടുങ്കാറ്റും.ഒരു ഗവേഷക സംഘടനയുടെ ലെറ്റർ പാഡിൽ വന്ന വാർത്ത അത്യാവശ്യം പാനിക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പറയുന്നത് ശാസ്ത്രീയമായി സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള ഒരു മുന്നറിയിപ്പാണ് എന്ന് കരുതിയാണ് പലരും ഷെയർ ചെയ്തിരിക്കുന്നത്. സംഗതി ഇത്തരത്തിൽ ഒരു സംഘടനയുണ്ട്,ഒരു പ്രശ്നമുണ്ട് അത് അവരുടെ ആ തലക്കെട്ടിൽ തന്നെയാണ്. ESP അഥവാ Extra sensory Perception ഇൽ ആണ് അവരുടെ ഗവേഷണം എന്ന് മാത്രം. ഈ സാധനത്തെ ഒറ്റ വക്കിൽ അതീന്ദ്രിയ ജ്ഞാനം എന്ന് വിളിക്കാം. ഒരു അയ്യർ ദി ഗ്രേറ്റ് ലൈൻ. കൂടുതൽ അറിയേണ്ടവർ വിക്കിപ്പീഡിയയിൽ തപ്പിയാൽ മതി. സാധാരണ ഇങ്ങനെ കഴിവ് ഉള്ളവരൊക്കെ ഒരു ആദ്ധ്യാത്മിക ലൈനിൽ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. ഇതിപ്പോ എല്ലാം ഒരു സയന്റിഫിക് ലൈനിൽ ആണ് അവതരണം. പാരാ സൈക്കോളജിയുടെ ഭാഗമായാണത്രെ ഈ ഒരു സാധനത്തെ കാണുന്നത്. പക്ഷെ പ്രസ്തുത കത്തിൽ വരാൻപോകുന്ന കൊടുങ്കാറ്റിന്റെ വേഗത വരെ കൊടുത്തിരിക്കുന്നു. വരാൻ പോകുന്ന ഒര...
മന:ശാസ്ത്ര ബിരുദ ധാരികളും  ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ബിരുദ ധാരികളും ഒക്കെ അധികമായത് കൊണ്ടാവാം എവിടെ നോക്കിയാലും ട്രൈനേഴ്‌സിന്റെ ബഹളം ആണ്. സേവന മനസ്സോടെ എടുക്കുന്നവരും വരുമാന മാർഗമായി ട്രെയിനിങ് കൊടുക്കുന്നവരും ഉണ്ട്. കരിയർ ഗൈഡൻസ് , വ്യക്തിത്വ വികസനം,തുടങ്ങി ബിസിനസ് മാനേജ്‌മെന്റിൽ വരെ ക്ളാസുകൾ കൊടുക്കുന്നവരെ കാണാറുണ്ട്.ചിലരുടെയൊക്കെ വീഡിയോയും ഫോട്ടോസുമൊക്കെ  കാണാറും ഉണ്ട്.പക്ഷെ ചില ക്ളീഷേ സാധനങ്ങൾ ഒഴിച്ച് കൂടാനാവാത്തതാണ് എന്ന് തോന്നുന്നു. ചിലതു ചുവടെ ചേർക്കുന്നു. ട്രൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ ദയവ് ചെയ്തു ക്ഷമിക്കുക… വേഷം: മിക്കവാറും കാണുന്ന വേഷം ഓവർ കോട്ട് ആണ്. ഒരു impression ഉണ്ടാക്കാൻ നല്ലതാണ് . പക്ഷെ അത്രക്ക് വേണോ? സ്വാഭാവികതയോടെയുള്ള സംസാരവും വേഷവും അല്ലെ ക്ളാസിലിരിക്കുന്നവരുമായുള്ള ആശയ വിനിമയം സുഗമമാക്കൂ. അഭിനയങ്ങൾ ഒഴിവാക്കുന്നതല്ലേ യഥാർത്ഥ വ്യക്തിത്വം.രാഷ്ട്രീയക്കാരുടെ ഖദർ പോലെയാണ് പലപ്പോഴും ട്രൈനർമാരുടെ ഓവർക്കോട്ട്. മഹാന്മാരുടെ വിജയ കഥകൾ: പണ്ട് ക്ലാസ് എടുത്തിരുന്ന സമയത്ത് ഞാനും ഉപയോഗിച്ചതാണ്.ആവർത്തന വിരസത തോന്നിയപ്പോ പലതും ഒഴിവാക്കി. വിജയ ക...