Posts

Showing posts from July, 2012
Image
പച്ചയില്‍ കുതിര്‍ന്ന കേരളം... . തുലവര്‍ഷക്കാലത്ത് കേരളം മുഴുവന്‍ വെള്ളത്തിലാവും .പക്ഷെ ഇപ്രാവശ്യം എന്ത് കൊണ്ടോ  അത് പച്ചയിലാനെന്നു മാത്രം,, വെറും പച്ചയല്ല,, ലീഗിന്റെ പച്ച  വിശിഷ്യ അബ്ദു രബിന്റെ പച്ച..പച്ച ജില്ല,, പച്ച സ്കൂള്‍,, പച്ച വീട്,, അവസാനം പച്ച ബ്ലൌസ്.. വിവാദം ഉണ്ടാക്കാന്‍ എന്തെങ്കിലും വേണല്ലോ മാധ്യമങ്ങള്‍ക്കും പിന്നെ ചില മതേതര പോലീസുകാര്‍ക്കും.ഈ വിവാദങ്ങളിലൊക്കെ മുഴങ്ങിക്കേട്ടത്  ന്യൂനപക്ഷം വിശിഷ്യ ഒരു പ്രത്യേക വിഭാഗം കൂടുതല്‍ നേടിയെടുക്കുന്നു,എന്നായിരുന്നു. അതായത് ഈ നാട്ടില്‍ മറ്റുള്ള സമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ കൂടി ഒരു സമുദായം ഒറ്റയ്ക്ക് മാന്തിയെടുക്കുന്നു എന്ന രീതിയില്‍ വരെയെത്തി പ്രചാരണം,പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ആരാന്റെ ഇലയിലെ ചോറ് മാത്രമല്ല ,അച്ചാര്‍ വരെ  നക്കിതുടച്ചെടുത്തു ഈ  കൂട്ടര്‍ .അല്പം താടി വെച്ച, തലയില്‍ തൊപ്പി വെച്ച, പച്ചയെ  സ്വര്‍ഗത്തിലെ കളര്‍ ആയി കാണുന്ന ആ കൂട്ടര്‍, ഓലെ  പേര് മാനത് പറക്കുന്ന കറുത്ത നിറമുള്ള ഒരു പക്ഷീടെ പേരാണ് . ഈ പറഞ്ഞ വിവാദങ്ങള്‍ ഒന്ന് കെട്ടടങ്ങി എന്ന് തോന്നിയപ്പോഴാണ് ചില കണക്കുകള്‍ പുറത്തു വന...