Posts

Showing posts from September, 2017

ഭൂകമ്പ മുന്നറിയിപ്പ്:

രണ്ട് ദിവസമായി വാട്സ്ആപ്പിൽ വന്നു കൊണ്ടിരിക്കുന്ന ഒരുമുന്നറിയിപ്പാണ് പ്രശനം. ഇന്ത്യൻ മഹാ സമുദ്രത്തിൽ ഈ വര്ഷം അവസാനിക്കുന്നതിനു മുമ്പ് ഒരു ഭൂകമ്പം ഉണ്ടാകും. കൂട്ടത്തിൽ സീഷ്മ എന്ന പേരിൽ ഒരു കൊടുങ്കാറ്റും.ഒരു ഗവേഷക സംഘടനയുടെ ലെറ്റർ പാഡിൽ വന്ന വാർത്ത അത്യാവശ്യം പാനിക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. പറയുന്നത് ശാസ്ത്രീയമായി സാങ്കേതങ്ങളുടെ സഹായത്തോടെ ഉള്ള ഒരു മുന്നറിയിപ്പാണ് എന്ന് കരുതിയാണ് പലരും ഷെയർ ചെയ്തിരിക്കുന്നത്. സംഗതി ഇത്തരത്തിൽ ഒരു സംഘടനയുണ്ട്,ഒരു പ്രശ്നമുണ്ട് അത് അവരുടെ ആ തലക്കെട്ടിൽ തന്നെയാണ്. ESP അഥവാ Extra sensory Perception ഇൽ ആണ് അവരുടെ ഗവേഷണം എന്ന് മാത്രം. ഈ സാധനത്തെ ഒറ്റ വക്കിൽ അതീന്ദ്രിയ ജ്ഞാനം എന്ന് വിളിക്കാം. ഒരു അയ്യർ ദി ഗ്രേറ്റ് ലൈൻ. കൂടുതൽ അറിയേണ്ടവർ വിക്കിപ്പീഡിയയിൽ തപ്പിയാൽ മതി. സാധാരണ ഇങ്ങനെ കഴിവ് ഉള്ളവരൊക്കെ ഒരു ആദ്ധ്യാത്മിക ലൈനിൽ ആയിരിക്കും കാര്യങ്ങൾ അവതരിപ്പിക്കുക. ഇതിപ്പോ എല്ലാം ഒരു സയന്റിഫിക് ലൈനിൽ ആണ് അവതരണം. പാരാ സൈക്കോളജിയുടെ ഭാഗമായാണത്രെ ഈ ഒരു സാധനത്തെ കാണുന്നത്. പക്ഷെ പ്രസ്തുത കത്തിൽ വരാൻപോകുന്ന കൊടുങ്കാറ്റിന്റെ വേഗത വരെ കൊടുത്തിരിക്കുന്നു. വരാൻ പോകുന്ന ഒര...